Breaking news

UKKCA യുടെ 20 മത് കൺവൻഷൻ ടിക്കറ്റ് വിൽപ്പനയുടെകിക്കോഫ് നോട്ടിംഗ്ഹാമിൽവച്ച് UKKCA പ്രസിഡൻറ് ശ്രീ സിബി കണ്ടത്തിൽ ശ്രീ സിബിമാത്യു മുളകനാലിന് ആദ്യടിക്കറ്റ് നൽകി നിർവ്വഹിച്ചു

മാത്യു പുളിക്കത്തൊട്ടിയിൽ

PR0 UKKCA

UKKCA കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് പ്രവേശനടിക്കറ്റുകൾ കൺവൻഷൻ വേദിയായ ക്നായിത്തൊമ്മൻ നഗറിലെ പ്രവേശനകവാടത്തിൽ നിന്നും ലഭ്യമാകുന്നതാണെങ്കിലും കൺവൻഷനിലെ പങ്കാളിത്തം മുൻകൂട്ടിയറിയുന്നതും, കൺവൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതും, യൂണിറ്റുകളുടെ പിന്തുണയും സഹകരണവുമളക്കുന്നതും, യൂണിറ്റുകളിൽനിന്നും ഭാരവാഹികൾ വിതരണം ചെയ്യുന്ന പ്രവേശന ടിക്കറ്റുകളിലൂടെയാണ്.
July8 ന് കവൻട്രിയിലെ സ്റ്റോൺലീ പാർക്കിൽ വച്ചുനടക്കുന്ന UKKCA കൺവൻഷന്റെ ആദ്യടിക്കറ്റ് വിൽപ്പനയ്ക്ക് വേദിയായത് UKKCA ജനറൽ സെക്രട്ടറിയുടെ യൂണിറ്റായ നോട്ടിംഗ്ഹാം യൂണിറ്റാണ്. നോട്ടിംഗ്ഹാമിലെ ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ടിക്കറ്റ് വിതരണ ഉത്ഘാടനത്തിൽ പങ്കെടുക്കാനെത്തിയ സെൻട്രൽ കമ്മറ്റിയംഗങ്ങൾക്ക് നോട്ടിംഗ്ഹാം യൂണിറ്റ് അംഗങ്ങൾ സ്നേഹനിർഭരമായ സ്വീകരണം നൽകി. നോട്ടിംഗ്ഹാമിലെ മുഴുവൻ യൂണിറ്റ് അംഗങ്ങളെയും സാക്ഷിനിർത്തി യൂണിറ്റ്അംഗമായ സിബി മാത്യു മുളകനാൽ ഫാമിലി  ഗോൾഡൻടിക്കറ്റ് UKKCA പ്രസിഡന്റ് സിബി കണ്ടെത്തിലിൽ നിന്നും ഏറ്റുവാങ്ങി.

തുടർന്ന് UKKCA യുടെ വലിയയൂണിറ്റുകളായ സ്റ്റോക്ക്ഓൺ ട്രൻഡ്, കൊവൻട്രി ആൻഡ് വാർവിക്ക്ഷയർ, ഗോസ്റ്റർഷയർ യൂണിറ്റുകളിലും ,വിഗൺ യൂണിറ്റിലും ടിക്കറ്റ് വിതരണത്തിനെത്തിയ സെൻട്രൽ കമ്മറ്റിയംഗങ്ങൾക്ക് ആവേശപൂർണ്ണമായ വരവേൽപ്പാണ് ലഭിച്ചത്. സെൻട്രൽ കമ്മറ്റിയംഗങ്ങൾ പങ്കെടുത്ത ഈസ്റ്റർ ആഘോഷങ്ങളിൽ സ്റ്റോക്ക് ഓൺ ട്രൻഡ്, ഗ്ലോസ്റ്റർഷയർ, കൊവൻട്രി-വാർവിക്ക്ഷയർ, വിഗൻ, യൂണിറ്റ് ഭാരവാഹികൾ പൂർണ്ണ പിന്തുണയറിയിക്കുകയും, യൂണിറ്റുകളിൽനിന്നും ഏറ്റവുംഅധികം ആളുകൾ 2023 കൺവൻഷനിൽ പങ്കെടുകുമെന്ന് അറിയിക്കുകയും ചെയ്തു. കൺവൻഷന് മാസങ്ങൾക്കുമുമ്പേ റാലിക്കുവേണ്ടിയുള്ള യൂണിഫോമുകൾ യൂണിറ്റുകളിലെത്തിയത് ക്നാനായജനമേറ്റെടുക്കുന്ന ജനകീക കൺവൻഷനായി അടുത്ത കൺവൻഷൻ മാറുമെന്നതിന്റെ തെളിവാണെന്ന് സെൻട്രൽ കമ്മറ്റിയംഗങ്ങൾ അഭിപ്രായപ്പെട്ടു. 20 മത് കൺവൻഷന്റെ വേദിയാകുന്ന സ്റ്റോൺലി പാർക്ക് സെൻട്രൽ കമ്മറ്റിയംഗങ്ങൾ രണ്ടാംതവണയും സന്ദർശിക്കുകയും അധികൃതരുമായി ചർച്ച നടത്തുകയും ചെയ്തു. തനിമയിൽ ഒരുമയിൽ ഒറ്റക്കെട്ടായി ഒരൊറ്റജനത ക്നാനായ ജനത എന്ന ആപ്തവാക്യം അന്വർത്ഥമാവുന്ന അടുത്ത കൺവൻഷനായി ഉന്നരുകയായി UKയിലെ ക്നാനായക്കാർ

 

Facebook Comments

knanayapathram

Read Previous

ഐക്ക്യത്തിന്റെ ചരിത്ര മുഹൂർത്തം കുറിക്കാൻ അറ്റ്ലാന്റ ക്നാനായക്കാർ

Read Next

യു.കെ ക്‌നാനായ കാത്തലിക്ക് വിമണ്‍സ് ഫോറത്തിന് നവ നേതൃത്വം