Breaking news

പയസ്സ് സ്കീം സ്കോളർഷിപ് നൽകി

 തിരുവനന്തപുരം : സെന്റ് പയസ്സ് ടെൻത് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് കെ.സി.സി യൂണിറ്റ് തുടക്കം കുറിച്ച  ഉന്നത സർക്കാർ ജോലികൾക്ക്  ക്നാനായക്കാരായ കുട്ടികളെ പ്രാപ്തരാക്കുന്ന  വി. പത്താം പിയൂസ് നൈപുണ്യ വികസന സ്കോളർഷിപ്പ്  പദ്ധതി (St.Pius X intellectual upbringing scholarship scheme – Pius Scheme)യുടെ സ്കോളർഷിപ് വിതരണം നടന്നു. ഈ വർഷം ലഭിച്ച അപേക്ഷയിൽ നിന്നും ഇന്റർവ്യൂവിലൂടെ മരിയ ജോമോൻ പടിഞ്ഞാറേകാലായിൽ ( എസ് എച്ച് മൗണ്ട് ), അലീന മെറിൻ ജോസ് മംഗലത്ത് (ഏറ്റുമാനൂർ), അനു മാത്യു കുന്നുംപുറത്ത് (മാറിക) എന്നിവർ അർഹരായി. കെ.സി.സി യൂണിറ്റ് പ്രസിഡന്റ് ശ്രീ. ആർ. റ്റി. എബ്രഹാം രണ്ടാംകാട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിറ്റ് ചാപ്ലയിൻ ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ, ശ്രീ. എൻ.എ. എബ്രഹാം  നടുവത്ര,ശ്രീ. സജിമോൻ ലുക്കോസ് വേലിക്കട്ടേൽ, ഡോ. സനൽ ജോർജ് ചെമ്മലകുഴി, എന്നിവർ പ്രസംഗിച്ചു.  സ്കോളർഷിപ്പിന് അർഹരായ കുട്ടികൾക്ക് ശ്രീ. രഞ്ജിത്ത് മാത്യു കോടത്ത്,ഫാ. ബിനീഷ് മാങ്കോട്ടിൽ, ഫാ. സജി എളമ്പാശ്ശേരിൽ SDB,  എന്നിവർ സ്കോളർഷിപ്പ് വിതരണം ചെയ്തു. പരിപാടികൾക്ക് യൂണിറ്റ് ഭാരവാഹികളായ ശ്രീ. ബേബി സി. യു.      ചുണ്ടമലക്കുന്നേൽ, ശ്രീ. സൈമൺ സി. സി. ചാമക്കാലായിൽ, ശ്രീ. ജിനുമോൻ ഇ. ജെ. ഈന്തനാംകുഴിയിൽ എന്നിവർ നേതൃത്വം നൽകി.
Facebook Comments

knanayapathram

Read Previous

കേരളപ്പൂരം 2022 ല്‍ മിന്നും വിജയവുമായി Royal 20 Birmingham

Read Next

പുസ്തക പ്രകാശനം ചെയതു.