Breaking news

കെ സി വൈ എല്‍ ജന്മദിനാഘോഷവും മലബാര്‍ റീജിയന്‍ സെനറ്റും നടത്തപ്പെട്ടു

കണ്ണൂര്‍: 53മത് കെ സി വൈ എല്‍ ജന്മദിനാഘോഷവും മലബാര്‍ റീജിയന്‍ സെനറ്റും നടത്തപ്പെട്ടു.  മലബാര്‍ റീജിയന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ട് തോമസ് കൊച്ചുപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, രാവിലെ 9 30 ന് ബറുമറിയം പാസ്റ്റര്‍ സെന്റര്‍ ഡയറക്ടര്‍ റവ. ഫാ. ജോസ് നെടുങ്ങാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഡയറക്ടര്‍  ഡോമിനിക്ക് പയറ്റുകാലായില്‍ കെ സി വൈ എല്‍ പതാകയുയര്‍ത്തി സന്ദേശം നല്‍കുകയും, സെക്രട്ടറി അമല്‍ അബ്രഹാം വെട്ടിക്കാട്ടില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് കെ സി വൈ എല്‍ ജന്മദിന കേക്ക് മുറിക്കുകയും യുവജനങ്ങളും ആയി മധുരം പങ്കിടുകയും ചെയ്തു.  യോഗത്തില്‍ വൈസ് പ്രസിഡന്റ് അനുമോള്‍ ബിജു സ്വാഗതമാശംസിച്ചു.  റീജിയന്‍ ചാപ്ലിന്‍ ഫാ ബിബിന്‍ കണ്ടോത്ത് ആമുഖ പ്രഭാഷണം നടത്തുകയും,റവ. ഫാ. ജോസ് നെടുങ്ങാട്ട് പരിപാടി ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയും ചെയ്തു. റീജിയന്‍ സിസ്റ്റര്‍ അഡൈ്വസര്‍ സിസ്റ്റര്‍ അനെറ്റ്‌സി യോഗത്തിനു ആശംസകള്‍ അറിയിച്ചു. യുവജനങ്ങള്‍ കെ സി വൈ എല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. മടമ്പം ഫൊറോനാ പ്രസിഡന്റ് ഡെന്നോ ജോയ് യോഗത്തിന് നന്ദി അറിയിച്ചു. ട്രഷറര്‍ സിജില്‍ രാജു വലിയവീട്ടില്‍, ജോ. സെക്രട്ടറി അനുപ്രിയ പി ബി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Facebook Comments

knanayapathram

Read Previous

റൊസാരിയം-2021″ ജപമാലാ ക്വിസ് മത്സര വിജയികൾ

Read Next

കെ. സി. വൈ. എൽ. സെനറ്റ് മീറ്റിംഗ് കാരിത്താസ് എഡ്യൂസിറ്റി ക്യാമ്പസ്സിൽ നടത്തപ്പെട്ടു