Breaking news

കെ. സി. വൈ. എൽ. സെനറ്റ് മീറ്റിംഗ് കാരിത്താസ് എഡ്യൂസിറ്റി ക്യാമ്പസ്സിൽ നടത്തപ്പെട്ടു

തെള്ളകം: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2020-21 പ്രവർത്തന വർഷത്തെ 2-ാം മത് സെനറ്റ് സമ്മേളനം കാരിത്താസ് എഡ്യൂസിറ്റി ക്യാബസിൽ വച്ച് നടത്തപ്പെട്ടു. യുവജനങ്ങൾക്ക് പുത്തൻ ഉണർവ് പ്രധാനം ചെയ്ത സെനറ്റ് മീറ്റിംഗ് എഡ്യൂസിറ്റി ക്യാബസിൽ വച്ച് നടത്തപ്പെട്ടത് ഏറെ ശ്രദ്ധേയമായി.  അതിരൂപത ഡയറക്ടർ ശ്രി.ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. കെ.സി.വൈ.എൽ. അതിരൂപത പ്രസിഡന്റ് ശ്രീ. ലിബിൻ ജോസ് പാറയിൽ ന്റെ അദ്ധ്യക്ഷതയിൽ കൂടിയ സെനറ്റ് യോഗം,കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു. സെനറ്റ് മീറ്റിംഗുകൾ കൂടുതൽ ചർച്ചാവേദികളായി മാറേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഫൊറോന അടിസ്ഥാനത്തിൽ സെനറ്റംഗങ്ങൾ ഇരിക്കുകയും, ഫൊറോന റിപ്പോർട്ടുകൾ അവതരിപ്പിക്കുകയും ചെയ്തു. അതിരൂപത ചാപ്ളയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ ,അതി. സിസ്റ്റർ അഡ്വൈസർ സി. ലേഖ SJC, ജനറൽ സെക്രട്ടറി ശ്രീ. ബോഹിത്ത് ജോൺസൺ, വൈസ് പ്രസിഡന്റ്  ശ്രീ. ജോസുകുട്ടി ജോസഫ്,ജോയിന്റ്  സെക്രട്ടറി അച്ചു അന്ന റ്റോം തുടങ്ങിയവർ സെനറ്റ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. വിവിധ യൂണിറ്റുകളിൽ നിന്നായി 150-ഓളം  യുവജനങ്ങൾ സെനറ്റിൽ സംബന്ധിച്ചു.

Facebook Comments

knanayapathram

Read Previous

കെ സി വൈ എല്‍ ജന്മദിനാഘോഷവും മലബാര്‍ റീജിയന്‍ സെനറ്റും നടത്തപ്പെട്ടു

Read Next

യുവജനങ്ങൾക്ക് ആവേശമായി കെ. സി. വൈ. എൽ. 53-ാം ജന്മദിനാഘോഷം

Most Popular