കുറുമുളളൂകാർ നിവാസികൾ ഏറെ കാലത്തെ പരിശ്രമതിൻ്റെ ഫലമായി അവരുടെ സ്വപ്ന പദ്ധതിയായ Dream k കുറുമുളളൂര്‍ നാടിന്റെ വികസനം മുന്നില്‍ കണ്ടുകൊണ്ട് ഓരോ കുറുമുളളൂര്‍ നിവാസിയേയും പ്രവാസികളേയും കോര്‍ത്തിണക്കി രൂപപ്പെടുത്തിയ ‘Dream K’ എന്ന സ്വപ്‌ന പദ്ധതിയുടെ ഔദ്യോഗിക നിലയം കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസ് വെഞ്ചരിപ്പു കര്‍മ്മം കേരള പിറവി ദിനത്തില്‍ (01.11.2021) രാവിലെ 7.30 ന് കുറുമുളളൂര്‍ സെന്റ് സ്റ്റീഫന്‍സ് പളളി വികാരി ഫാ.ജേക്കബ് തടത്തില്‍ നിര്‍വഹിച്ചു. കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് മിനി മനോജ്, സ്റ്റീഫന്‍ ജോര്‍ജ് EX-MLA എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ചടങ്ങില്‍ മാനേജിംഗ് കമ്മിറ്റികളും മറ്റുളളവരും പങ്കെടുത്തു. മണ്ണിന്റെ മണമുള്ള, ഗുണങ്ങൾ ധാരാളമുള്ള നമ്മുടെ സ്വന്തം ഉത്പന്നങ്ങൾ നമ്മുടെ നാട്ടിലെ കർഷകരേയും അവരുടെ കൃഷിയേയും സംരക്ഷിച്ചുകൊണ്ട് ആവശ്യമായ processing നടത്തി മറ്റുള്ളവരിലേക്കെത്തിക്കുക. ഗുണമേന്മയുള്ളതും ആരോഗ്യദായകവുമായ മറ്റു പല ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ച് നാട്ടുകാർക്ക് മിതമായ നിരക്കിൽ എത്തിക്കുക, അതുപോലെ സാമൂഹികമായി ചെയ്യാവുന്ന സേവനങ്ങൾ ഏറ്റെടുത്ത് നടത്തുക എന്നതാണ് പ്രധാന ലക്ഷ്യങ്ങൾ.