Breaking news

മുണ്ടക്കയം കൂട്ടിക്കൽ പ്രദേശത്ത് പ്രകൃതിദുരന്തത്തിൽ അടിയന്തിര ഇടപെടലുമായി ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്

അപ്രതീക്ഷിതമായുണ്ടായ തീവ്രമഴയും ഉരുൾപൊട്ടലും മുലം ജീവഹാനിയും ഭവനനഷ്ടവും കൃഷിനഷ്ടവുമുണ്ടായ കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്. മുണ്ടക്കയം കൂട്ടിക്കൽ പ്രദേശത്ത് നിരവധി ഭവനങ്ങൾ തകരുകയും വളരെയേറെ കൃഷിനാശങ്ങൾ ഉണ്ടാകുകയും ആയിരക്കണക്കിനു ജനങ്ങളെ മാറ്റിപ്പാർക്കുകയും ഒരു കുടുംബത്തിലെ ആറുപേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തപ്പോൾ കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, ചാപ്ലെയിൻ ഫാ. മൈക്കിൾ വെട്ടിക്കാട്ട, ജനറൽ സ്വെകരട്ടറി ബിനോയി ഇടയാടിയിൽ കെ.സി.സി പ്രതിനിധികൾ പ്രദേശത്ത് സാധ്യമായ ഇടപെടലുകൾ നടത്തി. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും സംഭവസ്ഥലത്തുവച്ച് മ്രന്തി വി.എൻ.വാസവൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, ജില്ലാ കളക്ടർ, പഞ്ചായത്ത് വില്ലേജ് അധികാരികൾ എന്നിവരുമായി ചർച്ച നടത്തുകയും ആവശ്യമായ സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. കൂടാതെ മരണപ്പെട്ട കുടുംബത്തിന്റെ മൃതസംസ്‌ക്കാര ശുധ്രൂഷകളിൽ പങ്കെടുക്കുകയും അന്തിമോപചാരം അർപ്പിക്കുകയും ചെയ്തു.ക്‌നാനായക്കാർ അധിവസിക്കാത്ത പ്രദേശത്താണെങ്കിലും ക്‌നാനായ സമുദായത്തിന്റെ മിഷനറി ചൈതനൃവും സാമൂഹിക പ്രതിബദ്ധതയും തുടരുന്നതിന്റെ ഭാഗമായി പ്രസ്തുത പ്രദേശത്ത് സാധ്യമായ തുടർ ഇടപെടലുകൾ നടത്തണമെന്ന് കെ.സി.സി എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. തുടർന്ന് പ്രളയബാധിത കുടുംബങ്ങൾക്കായി കൈത്താങ്ങ് പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം കോട്ടയം അതിരുപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പടമുഖം ഫൊറോന വികാരി ഫാ. ജോബി പുച്ചുകണ്ടത്തിൽ, കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര, സെക്രട്ടറി ബിനോയി ഇടയാടിയിൽ, വൈസ് പ്രസിഡന്റ് തോമസ് അരയത്ത്, ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ കുന്നുംപുറം, എ.കെ.സി.സി പ്രതിനിധി ഷാജി കണ്ടച്ചാംകുന്നേൽ, പടമുഖം ഫൊറോന പ്രസിഡന്റ് അഭിലാഷ് പതിയിൽ, കെ.സി.വൈ.എൽ പ്രസിഡന്റ് ലിബിൻ ജോസ് എന്നിവർ പങ്കെടുത്തു.പദ്ധതിയുടെ ഭാഗമായി ദുരിതബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്കായി പുതിയ വസ്ത്രങ്ങൾ കെ.സി.സി ലഭ്യമാക്കി. കൂടാതെ ദുരിത ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഹായം ലഭ്യമാക്കുന്ന അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹൃസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് വിവിധ അടിയന്തിര പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി ധനസഹായവും കെ.സി.സി ലഭ്യമാക്കി.ബിനോയി ഇടയാടിയിൽജനറൽ സെക്രട്ടറി

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം കുറുപ്പൻച്ചേരിൽ മേരി ലൂക്കോസ് (88) നിര്യാതയായി. Live Funeral Telecasting Available

Read Next

പ്രളയബാധിതര്‍ക്ക് കരുതല്‍ ഒരുക്കി കോട്ടയം അതിരൂപതയും റിലൈയന്‍സ് ഫൗണ്ടേഷനും