Breaking news

ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ കോവിഡ് അതിജീവനവും ഭക്ഷ്യ സുരക്ഷയും  സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോഴി വളര്‍ത്തല്‍ യൂണിറ്റുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യുസ് വലിയപുത്തന്‍പുരയില്‍, റീജിയണല്‍ ട്രാസ്‌പോര്‍ട്ട് ഓഫീസര്‍ (റിട്ടേയേര്‍ഡ്) വി.എം ചാക്കോ, ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍മാരായ സിന്ധു ദേവസ്യ, രാധികാ രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി കെ.എസ്.എസ്.എസ് കടുത്തുരുത്തി, കൈപ്പുഴ, ഇടയ്ക്കാട്ട്, കിടങ്ങൂര്‍, മലങ്കര, ഉഴവൂര്‍ എന്നീ മേഖലകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 കുടുംബങ്ങള്‍ക്ക് ശാസ്ത്രീയമായി നിര്‍മ്മിച്ച ഹൈടെക് കോഴിക്കൂടും ബിവി 380 ഇനത്തില്‍പ്പെട്ട മുട്ടക്കോഴികളുമാണ് ലഭ്യമാക്കിയത്.  

Facebook Comments

knanayapathram

Read Previous

നീണ്ടൂർ പഞ്ചായത്തിലെ മികച്ച യുവജന കർഷകനുള്ള അവാർഡ് കരസ്‌ഥമാക്കി പതിയിൽപ്ലാച്ചേരി വിശാൽ ജോ

Read Next

ഹരിതം കൃഷി പ്രോത്സാഹന പദ്ധതി കര്‍ഷക സംഘങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കി