കെ.സി.വൈ.എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ യൂണിറ്റ് ഫോറോനതലങ്ങളില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച സമിതികള്‍ക്ക് സൗജന്യമായി നല്‍കുന്ന പി.പി.ഈ കിറ്റ് വിതരണ ഉദ്ഘാടനം കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ. ഡോ.ബിനു കുന്നത്ത് നിര്‍വഹിച്ചു. കെ.സി.വൈ.എല്‍ പ്രസിഡന്റ് ലിബിന്‍ ജോസ് പാറയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരക്കല്‍ സന്ദേശം നല്‍കി. ചടങ്ങില്‍ കോവിഡ്കാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മംഗളം ദിനപത്രത്തിന്റെ അവാര്‍ഡ് കരസ്ഥമാക്കിയ റവ. ഡോ.ബിനു കുന്നത്തിനെ അതിരൂപത പ്രസിഡന്റ് പൊന്നാടയണിയിച്ച് ആദരിച്ചു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയാണ് കെ.സി.വൈ.എല്‍ ടാസ്‌ക് ഫോഴ്സിനുള്ള പി.പി.ഈ കിറ്റ് ലഭ്യമാക്കിയത്. തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയ ട്രീസ ലൂക്കോസ് പുത്തന്‍പുരക്കല്‍ നീണ്ടൂര്‍, കെസിയ തെരേസ ഷാജി മങ്ങാട്ട് പുളിക്കിയില്‍ കൂടല്ലൂര്‍ എന്നിവര്‍ക്ക് മൊമെന്റോകള്‍ നല്‍കി ആദരിച്ചു. ചടങ്ങില്‍ അതിരൂപത ചാപ്ലെയിന്‍ ഫാ. ചാക്കോ വണ്ടന്‍കുഴിയില്‍, അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട്, അതിരൂപത ജനറല്‍ സെക്രട്ടറി ബോഹിത് നാക്കോലിക്കരയില്‍, അതിരൂപത ജോയിന്റ് സെക്രട്ടറി അച്ചു അന്ന ടോം പെരുമ്പളത്തുശ്ശേരില്‍ എന്നിവര്‍ പ്രസഗിച്ചു.