കാരിത്താസ് ആശുപത്രിയിലെ കോവിഡ് കെയര്‍ സെന്‍്ററില്‍ പാസ്റ്ററല്‍ കെയറ സേവനത്തിനു സാദാ സന്നദ്ധമായി കോട്ടയം അതിരൂപതയിലെ വൈദികര്‍. കോവിഡ് രോഗികള്‍ അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദം തിരിച്ചറിഞ്ഞു, അവരെ ശ്രദ്ധാപൂര്‍വ്വം കേട്ട്, പ്രാര്‍ത്ഥനയും ഒപ്പം ആത്മവിശ്വാസത്തോടെ ഈ രോഗത്തെ നേരിടാനുള്ള കരുത്തും ഇവര്‍ രോഗികള്‍ക്ക് പകര്‍ന്നു നല്‍കുന്നു. പാസ്റ്ററല്‍ കെയര്‍ ഡയറക്ടര്‍മാരായ ഫാ. മാത്യു ചാഴിശ്ശേരില്‍, ഫാ. എബി അലക്സ് വടക്കേക്കര, എന്നിവരുടെ നേതൃത്വത്തില്‍ അതിരൂപത വൈദികരായ ഫാ. ഷൈജു പുത്തന്‍പറമ്പില്‍, ഫാ. ബിനു വളവുങ്കല്‍, ഫാ. ജിബില്‍ കുഴിവേലില്‍, ഫാ. ഷാജി മുകളേല്‍, എന്നീ വൈദികരാണ് ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. ഇവരുടെ ഈ സേവനത്തെ അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്, സഹായ മെത്രാാന്‍ മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ഗീവര്ഗീസ് മാര്‍ അപ്രേം എന്നിവര്‍ അനുമോദിച്ചു.
കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മീഷനും കാരിത്താസ് ആശുപത്രിയും നടപ്പാക്കുന്ന കോവിഡ് കെയര്‍ സപ്പോര്‍ട്ട് സര്‍വീസുകളുടെ ഭാഗമായാണ് ഈ വൈദിക സേവനം നല്‍കുന്നതെന്ന് കാരിത്താസ് ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു.