Breaking news

UKKCA ഒരുക്കുന്ന ക്നായിത്തൊമ്മൻ ഓർമ്മ ദിനാചരണം, 2021 മാർച്ച് 20 ന്

മാത്യു പുളിക്കത്തൊട്ടിയിൽ

PRO   UKKCA

ഒഴുക്ക് നിലയ്ക്കാത്ത ഉറവയ്ക്കരികെ നട്ട പൂമരം പോലെ ഇന്ന് വിവിധ ദേശങ്ങളിൽ പൂ ചൂടി നിൽക്കുകയാണ് ക്നാനായ സമൂഹം. ക്നാനായ പൊതുയോഗങ്ങളിൽ, യുവജന ക്യാമ്പുകളിൽ, കൂടാരയോഗങ്ങളിലൊക്കെ ആവേശത്തിൻ്റെ അഗ്നി കുത്തി വയ്ക്കുന്ന വരികളാണ് ” ക്നായിത്തൊമ്മൻ കൊടുങ്ങല്ലൂരിൽ അന്ന് കൊളുത്തിയ ദീപശിഖ —– “. പക്ഷെ എവിടെയാണിന്ന് ക്നായിത്തൊമ്മൻ?, ആരാണ് ക്നായിത്തൊമ്മൻ ?, നിരവധി ചോദ്യങ്ങൾക്ക് ഉത്തരമേകുകയാണ്, UK യിലെ ക്നാനായക്കാരുടെ ചോരത്തിളപ്പായ സംഘടനയായ UKKCA. അവഗണനയുടെ കാണാക്കയങ്ങളിൽ അറിഞ്ഞോ, അറിയാതെയോ ചവുട്ടിത്താഴ്ത്തിയ ക്‌നാനായക്കാരുടെ പൂർവ്വ പിതാവിനെ ഓർമ്മയുടെ സ്വർണ്ണ വെളിച്ചത്തിലേക്ക് അഭിമാനപൂർവ്വം ആനയിക്കുന്നു, UKKCA.

          2021 മാർച്ച് 20 നാണ് ആഗോള ക്നാനായ സമൂഹത്തിന് മാതൃകയായി UKKCA ഇദംപ്രഥമമായി സംഘടിപ്പിയ്ക്കുന്ന ക്നായിത്തോമാ ഓർമ്മ ദിനം. ഡീക്കൻമാരും, വൈദികരും, മെത്രാനുമടങ്ങുന്ന സംഘത്തെ ഒരു അൽമായൻ നയിച്ച്, കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് ശക്തി പകർന്നിട്ടും, ഓരോ ക്നാനായക്കാരനും ഇന്നും അഭിമാനിയ്ക്കുന്ന രാജകീയ പദവികൾ നേടിത്തന്നിട്ടും, അഭിമാനികളായ ക്നാനായക്കാർ, സ്വവംശ നിഷ്ഠയിൽ ഊറ്റം കൊള്ളുന്നവർ, തങ്ങളുടെ ശ്രേഷ്ഠനായ പിതാമഹനെ ഇതുവരെ അവഗണിച്ചു എങ്കിൽ ഇനി അതുണ്ടാവില്ല എന്ന് ഉറക്കെ വിളിച്ച് പറയുകയാണ് UKKCA. 

  ഇതു വരെ നടന്ന ക്നാനായ കുടിയേറ്റങ്ങളിൽ ഏറ്റവും യാതന നിറഞ്ഞതും, ഏറ്റവും സാഹസികവുമായ ആദ്യ കുടിയേറ്റത്തിന് നേതൃത്വം കൊടുത്ത്, ആഞ്ഞടിച്ച തിരമാലകളെ പായ്ക്കപ്പലിൽ നെഞ്ച് വിരിച്ച് നേരിട്ട, കരിന്തിരി കത്തിക്കൊണ്ടിരുന്ന കേരളത്തിലെ ക്രൈസ്തവ വിശ്വാസത്തിരികളിൽ എണ്ണ പകർന്ന ക്നായിത്തോമായുടെ ഓർമ്മ ദിനാചരണത്തിനായി ഏവരേയും ക്ഷണിയ്ക്കുന്നു,

Facebook Comments

knanayapathram

Read Previous

നീണ്ടൂർ കല്ലടാന്തിയിൽ ഷാജിയുടെ പുത്രി ഇസബെൽ ഷാജി മാഞ്ചസ്റ്ററിൽ നിര്യാതയായി

Read Next

മ്രാല കൊറ്റോത്ത് അന്നമ്മ കോര (96) നിര്യാതയായി. LIVE TELECASTING AVAILABLE