Breaking news

ക്നാനായ റീജിയൺ എയ്ഞ്ചൽസ് മീറ്റ്

ചിക്കാഗോ: ചിക്കാഗോ രൂപത ക്നാനായ റീജിയൺ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ എയ്ഞ്ചൽസ് മീറ്റ് സംഘടിപ്പിക്കുന്നു. ക്നാനായ റീജിയണിൽ 2019 – 2020 വർഷത്തിൽ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം നടത്തിയ എല്ലാം കുട്ടികളുടെയും ആദി കുർബ്ബാന സ്വീകരണ വേഷ വിധാനത്തോടെ സും വഴിയുളള സംഗമമാണ് നടത്തപ്പെടുന്നത് . ചിക്കാഗോ രൂപതാദ്ധ്യക്ഷൻ മാർ ജേക്കബ്ബ് അങ്ങാടിയത്ത് , കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ എന്നിവർഎയ്ഞ്ചൽസ് മീറ്റിൽ കുട്ടികളോട് സംസാരിക്കും . ക്നാനായ റീജിയണിൽ ആദ്യമായി നടത്തപ്പെടുന്ന വ്യത്യസ്ഥമായ ഒരു സംഗമമാണിത്. കുട്ടികൾക്കായുള്ള ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ ആണ് ഈ സംഗമം നടത്തപ്പെടുന്നത് .

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം കുഴികണ്ടത്തില്‍ സജിമോന്‍ ജോസഫ് (46) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

തോട്ടറ വേഴപ്പറമ്പില്‍ തോമസ് വി.ഐ. (70) നിര്യാതനായി. LIVE TELECASTING AVAILABLE