Breaking news

UKKCA യുടെ നാഷണൽ മെഗാ ക്വിസ് ഫൈനൽ മത്സരം ആഗസ്റ്റ് 29 ശനിയാഴ്ച.

(മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിൽPRO UKKCA)


ലോകമെങ്ങുമുള്ള കുടിയേറ്റ ജനതയ്ക്കു മുന്നിൽ ആരുടെ മുന്നിലും അടിയറ വയ്ക്കാത്ത വിശ്വാസക്കരുത്തുമായി, ആരും ആർജ്ജിയ്ക്കാത്ത നേട്ടങ്ങളുടെ അവകാശങ്ങളുമായി, ആദിത്യൻ അണയാത്ത നാട്ടിലും അറിവുകളുടെ അസ്ത്രമൂർച്ചയുമായി, അഭിമാനപൂർവ്വം അവർ അണയുകയായി, UKKCA 2020 നാഷണൽ ക്വിസിൻ്റെ ഫൈനൽ മത്സരാർത്ഥികൾ. UKKCA ഒരുക്കുന്ന അറിവിൻ്റെയും ഓർമ്മയുടെയും മത്സരവേദിയിൽ അവർ എത്തുന്നത് കുടുംബസമേതം. എഴുത്തോലയെ കുത്തി മുറിച്ച അക്ഷരങ്ങൾ നെഞ്ചിൽ കുറിച്ചവർ, സ്ലേറ്റിലെഴുതിയ ഗുണനപ്പട്ടിക മഷിത്തണ്ട് കൊണ്ട് മായിച്ചു കളഞ്ഞപ്പോഴും മനസ്സിൽ മായാതെ സൂക്ഷിച്ചവർ, എഞ്ചുവടി പുസ്തകത്താളുകൾ മണ്ണെണ്ണ വിളക്കിൻ്റെ മുന്നിലിരുന്ന് മനപാഠമാക്കിയവർ, മൽസരത്തിനെത്തുന്നത് മക്കളൊടൊപ്പം. അറിവിൻ്റെ ചക്രവാളങ്ങൾ വിരൽത്തുമ്പുകൾക്കിടയിൽ അമ്മാനമാടുന്ന പുതിയ തലമുറയിലെ മക്കളോടൊപ്പം. നോവിൻ്റെ ശിഷ്ട നഷ്ടങ്ങൾ ആത്മവിശ്വാസം കൊണ്ട് മായിച്ച് കളഞ്ഞവർ, കുടിയേറ്റ ഭൂമിയിലെ പരിചിതമല്ലാത്ത ശൈലികളോടും സംസ്ക്കാരങ്ങളോടും മല്ലടിക്കുമ്പോഴും വായിച്ച് തീർത്ത പുസ്തകങ്ങളിലെ അറിവിൻ്റെ കനലുകൾ കെടാതെ സൂക്ഷിച്ചവർ, അറിവിൻ്റെ മത്സരവേദിയിൽ മാറ്റുരയ്ക്കാനെത്തുന്ന അസുലഭ മുഹൂർത്തത്തിന് തിരശീലയുയരാൻ ഇനി ദിവസങ്ങൾ മാത്രം.യൂണിറ്റ് തലങ്ങളിൽ നടത്തപ്പെട്ട മത്സരങ്ങളിൽ വിജയികളായ രണ്ടു പേരാണ് നാഷണൽ ക്വിസ് മൽസരത്തിൽ പങ്കെടുക്കുന്നത് സാമൂഹ്യ അകലം സമുദായാംഗങ്ങളുടെ മനസ്സ് മുരടിപ്പിയ്ക്കാതിരിയ്ക്കാൻ സമുദായാംഗങ്ങൾക്കു വേണ്ടി UKKCA ദേശീയ തലത്തിൽ സംഘടിപ്പിച്ച പുരാതനപ്പാട്ട്, പ്രസംഗ മത്സരങ്ങളുടെയും, സൂം സിംഗേഴ്സിൻ്റെ യും ശേഷം നടത്തപ്പെടുന്ന നാഷണൽ ഫാമിലി ക്വിസ് 2020 ൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്ക് വിജയാശംസകൾ നേരുന്നതായി UKKCA ദേശീയ കേന്ദ്ര കമ്മറ്റി അറിയിച്ചു.

Facebook Comments

knanayapathram

Read Previous

ഏലിയാമ്മ മാണി പെരുന്നിലത്തിൽ യു കെയിലെ മാഞ്ചെസ്റ്ററിൽ നിര്യാതയായി .Live telecast available.

Read Next

മൂന്നാഴ്ച്ച കൊണ്ട് രണ്ടു ലക്ഷം ഹൃദയങ്ങൾ കവർന്ന് “നെഞ്ചിൽ”