Breaking news

വനിതകളുടെയും കുട്ടികളുടെയും പങ്കാളിത്തത്തിൽ വൻ വർദ്ധനയുമായി ഏറ്റവും അധികം ആളുകൾ രെജിസ്റ്റർ ചെയ്ത UKKCA ബാഡ്മിൻറൺ ടൂർണമെൻറ് നാളെ ലെസ്റ്ററിൽ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽPR0 UKKCA

ക്നാനായ ബാഡ്മിൻറൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് UKKCA ബാഡ്മിന്റൺ ടൂർണമെൻറ് ഇംഗ്ലണ്ടിന്റെ മധ്യഭാഗത്തുള്ള പട്ടണമായ ലെസ്റ്ററിൽ വച്ച് നാളെ നടക്കുന്നു. കഴിഞ്ഞ തവണയും ബാഡ്മിൻറൺ മത്സരങ്ങൾക്ക് വേദിയായ ബ്യൂച്ചാമ്പ് കോളേജിലെ അതിവിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ മാത്രമല്ല, ഒരേ സമയം 20 മത്സരങ്ങൾ വരെ നടത്താനാവുന്ന വിശാലതയും ഭക്ഷണശാലകമും, വിശ്രമമുറികളുമൊക്കെ കഴിഞ്ഞവർഷത്തെ ബാഡ്മിൻറൺ കളിക്കാർ ഏറെ ആസ്വദിച്ചിരുന്നു.

മത്സരങ്ങളിൽ പങ്കെടുക്കുന്ന വനിതകളുടെയും കുട്ടികളുടെയും എണ്ണത്തിലെ വർദ്ധന 2023 UKKCA ബാഡ്മിൻറൺ ടൂർണമെൻറിനെ ഏറെ വ്യത്യസ്തമാക്കുന്നു. മൈലാഞ്ചിയണിയിക്കാനും, വാഴു പിടിക്കാനും, നെല്ലുംനീരും വയ്ക്കാനും, മാത്രമുളളതല്ല ചീറിയത്തുന്ന ഷട്ടിലുകളെ നേരിടാനുമുള്ളതാണ് ക്നാനായ പെണ്ണിൻറെ കരുത്തുള്ള കൈകൾ എന്ന് തെളിയിക്കുന്നതാവും നാളത്തെ മത്സരങ്ങൾ. കാടുപിടിച്ച് കിടന്ന കുടിയേറ്റഭൂമിയിൽ കപ്പയും,കരുമുളകും, കാപ്പിയും വിളയിച്ച അമ്മമാരുടെ മക്കളുടെ കൈക്കരുത്തിന്റെ നേർക്കാഴ്ച്ചയാവും നാളെ ലെസ്റ്ററില മത്സരങ്ങൾ.
Mens doubles
Mixed doubles
Over40 Mens
Womens doubles
Girls doubles
Boys doubles
Over 40 womens എന്നീ വിഭാഗങ്ങളിലായി 76 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മനോഹരമായി രൂപകൽപ്പന ചെയ്ത ട്രോഫികളും 50 പൗണ്ടുമുതൽ 300 പൗണ്ടുവരെയുള്ള നിരവധി ക്യാഷ് സമ്മാനങ്ങളുമാണ് വിജയികൾക്ക് ലഭിയ്ക്കുന്നത്.

9.30ന് രജിസ്ട്രേഷൻ ആരംഭിച്ച് ആദ്യമത്സരം കൃത്യം10 മണിയ്ക്ക് നടക്കുന്നതാണ്.
UKKCA സെൻട്രൽ കമ്മറ്റിയംഗങ്ങളും ലെസ്റ്റർയൂണിറ്റിലെകായികപ്രേമികളും ഉത്ഘാടനംമുതൽ സമ്മാനദാനം വരെ ബ്യൂച്ചാമ്പ് കോളേജിൽ ഉണ്ടാവുന്നതാണ്.
10 മണി മുതൽ 6 മണി വരെ ലൈവ് ഭക്ഷണശാലകൾ ഉണ്ടായിരിക്കുന്നതാണ്.
അലൈഡ് ഫൈനാൻസിയേഴ്സ്, മട്ടാഞ്ചേരി റെസ്റ്റോറൻറ്, ഐഡിയൽ സോളിസിറ്റേഴ്സ്, ദിലീപ് തോമസ്, സെജിൻ കൈതവേലി സ്റ്റോക്ക്ഓൺ ട്രൻഡ് എന്നിവരാണ് ബാഡ്മിൻറൺ ടൂർണമെൻറ് സ്പോൺസണർ ചെയ്യുന്നത്i
ബ്യൂചാമ്പ് കോളേജിന്റെ വിലാസം
LE2 5TP Ridgeway
കൂടുതൽവിവരങ്ങൾക്ക് UKKCA ജോയൻറ് ട്രഷറർ റോബിൻസ് പഴുക്കായിലിനെ ബന്ധപ്പെടാവുന്നതാണ്.

Facebook Comments

knanayapathram

Read Previous

അറുന്നൂറ്റിമംഗലം നെടുംകണ്ടത്തിൽ (ആമ്പക്കാട്ട്) മറിയാമ്മ ജോസഫ് (78) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ക്നാനായ റീജിയൺ ദിനാഘോഷം നടത്തി