Breaking news

UKKCA യുടെ 20മത് കൺവൻഷന്റെ വിജയത്തിനായി രൂപീകൃതമായ വിവിധ കമ്മറ്റികൾ പ്രവർത്തനമാരംഭിച്ചു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

PRO UKKCA

2023 ജൂലൈ 8ന് കൊവൻട്രിയിലെ ക്നായിത്തൊമ്മൻ നഗർ എന്ന സ്റ്റോൺലേ പാർക്കിലാണ്(CV8 2LG) നിലവിലെ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ കൺവൻഷൻ നടക്കുന്നത്. തനിമയിൽ, ഒരുമയിൽ, ഒറ്റക്കെട്ടായി ഒരൊറ്റ ജനത, ക്നാനായ ജനത എന്നതാണ് ഈ കൺവൻഷൻറെ ആപ്ത വാക്യം. UKയിലെ ക്നാനായ ജനങ്ങളെ ഇക്കാലമത്രയും ഒരുകുടക്കീഴിൽ ഒറ്റകെട്ടായി നിർത്തിയ മഹാപ്രസ്ഥാനത്തിൻറെ മഹാ കൺവൻഷനുകൾ സമാനതകിളില്ലാത്ത ക്നാനായ സംഗമങ്ങൾക്കാണ് വേദിയൊരുക്കിയിട്ടുള്ളത്.

വിവിധകമ്മറ്റികളുടെ പ്രവർത്തനങ്ങൾ ഏകോപിച്ചുകൊണ്ട് കൺവൻഷൻ കൺവീനറായി UKKCA പ്രസിഡന്റും,വിഗാൻ യൂണിറ്റ് അംഗവുമായ ശ്രീ സിബി കണ്ടെത്തിലിന്റെ നേതൃത്വത്തിലാണ് കൺവൻഷന്റെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ നടത്തുക.
UKKCA ജനറൽ സെക്രട്ടറിയും നോട്ടിംഗ്ഹാം യൂണിറ്റ് അംഗവുമായ ശ്രീ സിറിൾ പനങ്കാല വിശിഷ്ടവ്യക്തികൾ പങ്കെടുക്കുന്ന പൊതുസമ്മേളനത്തിന്റെ അമരക്കാരനായി പ്രവർത്തിയ്ക്കും.
UKKCA ട്രഷറർ ഗ്രീ റോബി മേക്കര രജിസ്ട്രേഷൻ കമ്മറ്റിയുടെയൊപ്പം, കൺവൻഷനിൽ പങ്കെടുക്കുന്ന ആയിരങ്ങൾക്ക് അപൂർവ്വ കലാവിരുന്നൊരുക്കുന്ന കൾച്ചറൽ കമ്മറ്റിയുടെയും ചുമതല വഹിയ്ക്കും. ഗ്ലോസ്റ്റർഷയർ യൂണിറ്റ് അംഗമാണ് റോബി മേക്കര. സ്വാഗത നൃത്തത്തിന്റെ ചുമതലയും റോബിയ്ക്കാണ്. കൺവൻഷനിൽ പങ്കെടുക്കുന്നവരേയും വിശിഷ്ടാനിധികളെയും സ്വീകരിയ്ക്കുന്ന റിസപ്ഷൻ കമ്മറ്റിയുടെയൊപ്പം പബ്ലിസിറ്റി കമ്മറ്റിയുടെയും ചുമതല വഹിയ്യ്ക്കുന്നത് BCN യൂണിറ്റ് അംഗമായ വൈസ്പ്രസിഡൻറ് ശ്രീ ഫിലിപ്പ് ജോസഫാണ്.
രാവിലെ 9മുതൽ രാത്രി8വരെ വിവിധകൗണ്ടറുകളിൽനിന്നായി എല്ലാ പ്രായത്തിലുള്ളവർക്കും രുചികരമായ വിവിധതരം ഭക്ഷണമൊരുക്കുന്ന Food കമ്മറ്റിയുടെചുമതലയാണ് ജോയന്റ്ട്രഷററും പൂൾ ആൻഡ് ബോൺമൗത്ത് അംഗവുമായറോബിൻസ് പഴുക്കായിലിന്റെത്.
51 യൂണിറ്റുകളെ അംഗബലത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗങ്ങളായി തിരിച്ച് മൂന്നു വിഭാഗങ്ങളിലും ഏറ്റവും നല്ല പ്രകടനം കാഴ്ച്ച വയ്ക്കുന്നയൂണിറ്റുകളെ കണ്ടെത്തുന്ന റാലിക്കമ്മറ്റിയുടെ ചുമതല വഹിയ്ക്കുന്നത് ഈസ്റ്റ് ലണ്ടൻ യൂണിറ്റ് അംഗവും UKKCA അഡ്വൈസറുമായ ലൂബി മാത്യൂസ് വെള്ളാപ്പള്ളിയിലാണ്.
കൺവൻഷന്റെതുടക്കത്തിൽ നടക്കുന്നു ഭക്തി സാന്ദ്രമായ ദിവ്യബലി ഭംഗിയാക്കുന്ന ചുമതലയുള്ള ലിറ്റർജി കമ്മറ്റിയുടെ ചുമതലയാണ് ബർമിംഗ്ഹാം യൂണിറ്റിൽ നിന്നുള്ള UKKCA ജോയൻറ് സെക്രട്ടറിയായ ജോയി തോമസ് പുളിക്കീലിന്റെത്.

Facebook Comments

knanayapathram

Read Previous

കീഴൂര്‍ മുണ്ടുവേലിയില്‍ ഏലികുട്ടി ജോസഫ് (83) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

വെച്ചൂർ വലിയമംഗലത്ത് ഏലിക്കുട്ടി മത്തായി (86) നിര്യാതയായി LIVE FUNERAL TELECASTING AVAILABLE