Breaking news

മള്‍ട്ടി സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി ഉദ്ഘാടനം ചെയ്തു

കോട്ടയം: ജീവ കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സെന്റില്‍ മള്‍ട്ടി സെന്‍സറി ഇന്റഗ്രേഷന്‍ തെറാപ്പി കാരിത്താസ് ഹോസ്പിറ്റലിലെ ന്യൂറോ സയന്‍സ് വിഭാഗം മേധാവി ഡോക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരി യര്‍ ജനറല്‍ ഡോക്ടര്‍ സിസ്റ്റര്‍ കരുണ എസ്. വി. എം, ജീവ കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍സിസ്റ്റര്‍ അഞ്ചിത എസ്. വി. എം, സിസ്റ്റര്‍ മേഴ്സിലിറ്റ് എസ്. വി. എം എന്നിവര്‍ സമീപം. കുട്ടികളിലെ ഓട്ടിസം, പഠന വൈകല്യം, പെരുമാറ്റ പ്രശ്‌നങ്ങള്‍, ശ്രദ്ധയില്ലായ്മ, ഓര്‍മ്മക്കുറവ്, എഴുതാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് പരിഹാരം നല്‍കിക്കൊണ്ടുള്ള പരിശീലന പ്രക്രിയയാണ് മള്‍ട്ടി സെന്‍സറി തെറാപ്പി.

 

Facebook Comments

knanayapathram

Read Previous

കെ.സി.വൈ.എല്‍ ജര്‍മ്മനിയുടെ നോര്‍തേണ്‍ റീജിയന്‍ മീറ്റിങ്ങും കുടുംബ സംഗമവും ക്രിസ്തുമസ് ആഘോഷവും

Read Next

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ എന്‍.എസ്.എസ്. ക്യാമ്പ് സമാപിച്ചു