Breaking news

ക്‌നാനായ സ്റ്റാര്‍സ് സീനിയര്‍ ബാച്ചുകളുടെ ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കുന്നു

കോട്ടയം: കോട്ടയം അതിരൂപതയുടെ നേതൃത്വത്തിലുള്ള ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി (KART)ന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയിലെ സൂപ്പര്‍ സീനിയര്‍ ബാച്ചിലെ കുട്ടികള്‍ക്കായി ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കുന്നു. 2004 മുതല്‍ പ്രവര്‍ത്തനമാരംഭിച്ച ക്‌നാനായ സ്റ്റാര്‍സ് പദ്ധതിയുടെ ആദ്യ അഞ്ചുബാച്ചുകളിലെ അംഗങ്ങളാണ് സംഗമത്തില്‍ ഒരുമിച്ചു കൂടുക. പഠനം പൂര്‍ത്തിയാക്കി വിവിധ രാജ്യങ്ങളില്‍ പലവിധ സാഹചര്യങ്ങളിലായിരുന്ന ക്‌നാനായ സ്റ്റാര്‍സ് സൂപ്പര്‍ സീനിയര്‍ ബാച്ച് അംഗങ്ങള്‍ നവംബര്‍ 7 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ഓണ്‍ലൈനില്‍ ഒത്തുചേരും.  തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനും ക്‌നാനായ സ്റ്റാര്‍സ് പദ്ധതി മെച്ചപ്പെടുത്തുന്നതിനായി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിക്കുന്നതിനും കൂടിവരവ് വഴിയൊരുക്കുമെന്ന് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അറിയിച്ചു. 

Facebook Comments

knanayapathram

Read Previous

കല്ലറ വരകുകാലായില്‍ മേരി ജോസഫ് (76) നിര്യാതയായി. Live Funeral Telecasting Available

Read Next

പ്രളയ മണ്ണിടിച്ചില്‍ ദുരന്ത മേഖലകളിലെ കുടുംബങ്ങള്‍ ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയാക്കി കെ.എസ്.എസ്.എസ്