Breaking news

കെ. സി. വൈ. എൽ മലബാർ റീജിയൻ പ്രതിഭാ സംഗമം Felicidades 2020 നടത്തപ്പെട്ടു

കണ്ണൂർ :കെ. സി. വൈ. എൽ മലബാർ റീജിയന്റെ നേതൃത്വത്തിൽ 2019- 2020 അധ്യയന വർഷം പത്താം ക്ലാസ്സിലും പ്ലസ് ടൂ വിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസും സി. ബി. എസ്. ഇ, ഐ. സി.എസ്. ഇ വിഭാഗത്തിൽ 10 ലും പ്ലസ് ടൂവിലും 90 ശതമാനത്തിൽ അധികം മാർക്ക്‌ നേടിയവരുടെയും പ്രതിഭ സംഗമം നടത്തപ്പെട്ടു. മടമ്പം, രാജപുരം, പെരിക്കല്ലൂർ ചങ്ങലീരി, ബാംഗ്ലൂർ ഫോറോനകളിൽ നിന്നായി   70 യുവജനങ്ങൾ മീറ്റിംഗിൽ സന്നിഹിതരായിരുന്നു.  റീജിയൻ പ്രസിഡന്റ്‌ ശ്രീ. ആൽബർട്ട് തോമസ് കൊച്ചുപറമ്പിൽ മീറ്റിംഗിന് അധ്യക്ഷത വഹിച്ചു. ബഹു. മാർ  : ജോസഫ് പണ്ടാരശേരിയിൽ സംഗമം ഉദ്ഘാടനം ചെയ്ത് പ്രതിഭകളെ അനുമോദിച്ചു സംസാരിച്ചു. മലബാർ റീജിയൻ ചാപ്ലിയൻ ഫാ. ബിബിൻ കണ്ടോത്ത്‌  ആമുഖസന്ദേശം നടത്തി. ഡയറക്ടർ ശ്രീ. ഡൊമിനിക് പയറ്റുകാലയിൽ മീറ്റിങ്ങിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രതിഭകളെ പ്രതിനിതീകരിച്ചു കാഞ്ഞങ്ങാട് ഇടവകാംഗം  ഏബൽ ബിജു മറുപടി പ്രസംഗം നടത്തി. തുടർന്ന് ബാംഗ്ലൂർ സെന്റ്.ജോൺസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷകനും കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സ്റ്റാറ്റിറ്റിക്സിൽ ഗവേഷകനും പെരിക്കല്ലൂർ ഇടവകാംഗവും ആയ ശ്രീ. ജെസ്വിൻ പള്ളിപുറത്തും, രാജപുരം സെന്റ്. പയസ് ടെൻത് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സറും കെ. സി. വൈ. എൽ മലബാർ റീജിയൻ ജോയിന്റ്. സെക്രട്ടറിയുമായ അനുപ്രിയ പി. ബി യും തങ്ങളുടെ പഠനമേഖലകളിലെ അനുഭവങ്ങൾ  യുവജങ്ങളുമായി പങ്കുവെച്ചു. റീജിയൻ ഭാരവാഹികൾ ആയ സെക്രട്ടറി അമൽ അബ്രഹാം വെട്ടിക്കാട്ടിൽ., വൈസ് പ്രസിഡന്റ്‌ അനുമോൾ ബിജു മണിമലപറമ്പിൽ, ട്രഷറർ സിജിൽ രാജു വലിയവീട്ടിൽ, സി. അഡ്വൈസർ സി. അനറ്റ്സി എസ്. ജെ. സി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook Comments

knanayapathram

Read Previous

സെന്റ് ജോസഫസ് സമൂഹാംഗം സിസ്റ്റര്‍ റ്റെസി (എസ്.ജെ.സി) നിര്യാതയായി

Read Next

ലിവർപൂൾ മലയാളികൾക്ക് അഭിമാനമായി ആദ്യത്തെ ഓക്സോണിയൻ . വാരിങ്‌ടോണിൽ നിന്നുള്ള ഡോണ ജോഷാണ്‌ ഈ അഭിമാനപാത്രം