Breaking news

ലിവർപൂൾ മലയാളികൾക്ക് അഭിമാനമായി ആദ്യത്തെ ഓക്സോണിയൻ . വാരിങ്‌ടോണിൽ നിന്നുള്ള ഡോണ ജോഷാണ്‌ ഈ അഭിമാനപാത്രം

ലിവർപൂൾ വാരിങ്‌ടോണിൽ നിന്നും ആദ്യമായി ഒരു മലയാളി പെൺകൊടി  ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടി നമ്മുടെ സമൂഹത്തിനു അഭിമാനമായി  ലിവർപൂൾ   വാരിങ്‌ടോണിൽ താമസിക്കുന്ന ജോഷ്  ജിൻസി ദമ്പതികളുടെ മകളാണ് ഈ വലിയയ നേട്ടം കരസ്ഥമാക്കിയത് . ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ  സമ്മർവിൽ കോളേജിൽ ബിയോ കെമിസ്റ്ററി പഠിക്കാനാണ് ഡോണക്ക് അവസരം ലഭിച്ചിരിക്കുന്നത് . ഈ കോളേജിലാണ്  ഇന്ദിരാഗാന്ധി പഠിച്ചത് . ലിവർപൂൾ കാർമ്മൽ കോളേജിൽ നിന്നും A ലെവലിനു മൂന്നു  എ സ്റ്റാറും ഒരു  A  യും നേടിയാണ് ഡോണ ഓസ്‌ഫോഡിൽ എത്തുന്നത്  ഹൈസ്കൂൾ മുതൽ നിരന്തരമായ പരിശ്രമമാണ്  ഡോണയെ ഈ ലക്ഷ്യത്തിൽ എത്തിച്ചത് .പരിശ്രമിച്ചാൽ  ആർക്കും  നേടാവുന്നതാണ് ഈ വിജയമെന്ന്  ഡോണ പറഞ്ഞു ഡോണ കേരളത്തിൽ ബ്രമ്മമംഗലത്തുള്ള  മാരിയിൽ കുടുംബാംഗമാണ്    ,.ഇതിനുമുൻപ് ലിവർപൂൾ മലയാളി സമൂഹത്തിൽ നിന്നും ആദ്യമായി കംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ എത്തിയ  ലിവര്‍പൂള്‍ കേന്‍സിംഗ്ടണില്‍ താമസിക്കുന്ന മോനിസ് , ജെസ്സി, ദമ്പതികളുടെ മകന്‍ ജിംസണ്‍ മോനിസാണ് .അദ്ദേഹത്തെപറ്റി ഞാൻ  നേരത്തെ  പരിചയപ്പെടുത്തിയിരുന്നു  .
ലോകത്തിലെ മുഴുവൻ വിദ്യർത്ഥികളുടെ ഒരു സ്വപ്നമാണ് ഓസ്‌ഫോർഡ് യൂണിവാഴ്സിറ്റി ആധുനിക വിദ്യാഭ്യാസ ചരിത്രത്തിൽ  ഓക്സ് ഫോർഡ് യുനിവേര്‍സിറ്റിക്കുമുള്ളപങ്ക് ആർക്കും തള്ളിക്കളയാൻ കഴിയില്ല.ലോകത്തെ ഏറ്റവും പഴക്കം ചെന്ന കോളേജുകളില്‍ ഒന്നായിട്ടാണ് ഓക്സ് ഫോർഡിനെ വിലയിരുത്തുന്നത് .40 കോേളേജുകളുടെ സമുച്ചയമാണ്‌ ,ഓക്സ് ഫോർഡ് യുണിവേഴ്സിറ്റി .ഇതിന്റെ ചരിത്രം ആരംഭിക്കുന്നത് 1200 ല്‍ ഓക്സ്ഫോര്‍ഡില്‍ താമസിച്ചിരുന്ന ക്രിസ്റ്റിന്‍ സനൃാസിമാരില്‍ നിന്നുമാണ് .അവര്‍ കുട്ടികള്‍ക്ക് കൊടുത്തിരുന്ന മതബോധന ക്ലാസുകളില്‍ നിന്നും ഉടലെടുത്ത വിദ്യാഭ്യാസതുടര്‍ച്ചയാണ് ഇന്നുകാണുന്ന ഈ ബ്രഹുത്തായ ഈ വിദൃാപീഠം.  .ഒട്ടേറെ മഹാന്‍മാരെ ഈ യുണിവേര്ഴ്സിറ്റി ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട് ..അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ബില് ക്ലിന്റൺ ഇവിടെയാണ്  പഠിച്ചത്. പതിനാലു  ബ്രിട്ടീഷ്‌ പ്രധാനമന്തിമാര്‍ ഇവിടെനിന്നും രൂപപ്പെട്ടിട്ടുണ്ട് ,അകലാത്തില്‍  രാജ്യത്തിനു വേണ്ടി വീരമൃതു വരിച്ച  രാജീവ്‌ ഗാന്ധിയും ഇന്ദിരാഗാന്ധിയും  ഇവിടെയാണ് പഠിച്ചത് .കൂടതെ അനേകം നോബേൽ സമ്മാന ജേതാക്കളെ ഈ കലാലയം ലോകത്തിനു സംഭാവന ചെയ്തിട്ടുണ്ട് ,
ക്രിസ്റ്റിന്‍ സനൃാസിമാരാണ്  ഈ കോളേജിനു  തുടക്കമിട്ടതു  ആദൃമായി വിദ്യാഭ്യാസമാരംഭിച്ചത് സൈന്റ്റ്‌ മേരിസ് പള്ളിയിലാണ്, ഈ പള്ളിയാണ് ഓക്സ്ഫോര്‍ഡിലെ ഏറ്റവും പഴക്കം ചെന്ന പള്ളി.ലോകമേബാടുമുള്ള ടുറിസ്റ്റുകൾ ഈ പള്ളിയും ആദ്യമായി  ക്ലാസ് ആരംഭിച്ച പള്ളിഅങ്കണവും  കാണാൻ അവിടെ എത്തിച്ചേരുന്നുണ്ട് .ഹോങ്കോങ്ന്റെ അവസാനത്തെ ബ്രിട്ടീഷ് ഗവർണർ ആയിരുന്ന ക്രിസ് പറ്റനാണ്‌  ഓക്സ് ഫോർഡിന്റെ ഇപ്പോഴത്തെ ചാൻസിലർ അദ്ദേഹവും ഒരു ഓക്സോണിയാനാണ് .ഈ പള്ളിയുടെ ടവറില്‍ കയറി നിന്നാല്‍ ഓക്സ്ഫോര്‍ഡ് മുഴുവന്‍ കാണാം ഈ ടവറിലെ ഒരു മുറിയായിരുന്നു ലൈബ്രറി. മറ്റൊരു മുറി കുട്ടികളുടെ ഡോകുമെന്റുകള്‍ സൂക്ഷിച്ചിരുന്ന മുറി ആയിരുന്നു ,പള്ളി അങ്കണത്തിലായിരുന്നു ക്ലാസുകള്‍ നടത്തിയിരുന്നത് .സൈന്റ്റ്‌ മേരിസ് പള്ളിയിയുടെ എതിര്‍ വശത്താണ് Sheldonian ഇവിടെ വച്ചാണ് ബിരുദം നേടുന്ന എല്ലാവര്ക്കും സര്‍ട്ടിഫിക്കറ്റ് കൈമാറുന്നത്. അവിടെ ചാന്‍സിലര്‍ക്കും മറ്റു വിഷിഷ്ട്ട വൃക്തികള്‍ക്കും പ്രതൃോഗം ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങൾ കാണാം .ഡോണയുടെ ഈ വിജയം മറ്റുകുട്ടികൾക്കു ഒരു പ്രചോതനമാകട്ടെ  .Tome Jose Thadiyamapadu .

Facebook Comments

knanayapathram

Read Previous

കെ. സി. വൈ. എൽ മലബാർ റീജിയൻ പ്രതിഭാ സംഗമം Felicidades 2020 നടത്തപ്പെട്ടു

Read Next

ജി സി എ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി സിയാ ജോബി കണ്ടത്തിൽ