Breaking news

അരീക്കര സെന്റ്. റോക്കീസ് ക്നാനായ കത്തോലിക്ക ഇടവക ദേവാലയത്തിൽ ശതോത്തര രജത ജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു.

കോട്ടയം അതിരൂപതയിലെ പുണ്യപുരാതന ദേവാലയമായ, അരീക്കര ക്നാനായ കത്തോലിക്ക ഇടവക ദേവാലയം ദൈവാനുഗ്രഹത്തിന്റെ 125 ആം വർഷത്തിലേക്ക് പ്രവേശിക്കുന്ന ആഘോഷ പരിപാടികൾക്ക് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ.ജോസഫ് പണ്ടാരശ്ശേരിൽ തിരി തെളിയിച്ചു ഉദ്ഘാടനം ചെയ്തു.
ക്രിസ്തു കേന്ദ്രീകൃതമായ ക്രൈസ്തവ ജീവിതത്തിൽ ദേവാലയത്തിന്റെ പ്രസക്തി എന്താണെന്നും, ദേവാലയത്തിലൂടെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്ന ദൈവാനുഗ്രഹങ്ങളെ കുറിച്ച് ഇളം തലമുറയ്ക്ക് അറിവ് പകർന്നു നൽകുവാനും, സ്നേഹത്തിലും കൂട്ടായ്മയിലും ആഴപ്പെട്ട്, കൂടുതൽ നന്മ ചെയ്തു, പോരായ്മകൾ പരിഹരിച്ച് മുന്നേറുവാനുമുള്ള അവസരമാണ് ജൂബിലി ആഘോഷങ്ങൾ എന്നും മാർ ജോസഫ് പണ്ടാരശ്ശേരിയിൽ തിരുവചന സന്ദേശത്തിൽ പറഞ്ഞു.

ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട്, മാർ ജോസഫ് പണ്ടാരശ്ശേരിലിന്റെ കാർമികത്വത്തിൽ നടന്ന ഭക്തിനിർഭരമായ വിശുദ്ധ കുർബാനയിൽ, ഇടവക വികാരി ഫാദർ സ്റ്റാനി ഇടത്തിപ്പറമ്പിൽ, ഇടവകയിൽ നിന്നുള്ള വൈദികരായഫാദർ തോമസ് താഴപ്പള്ളി, ഫാദർ സ്റ്റീഫൻ തേവർ പറമ്പിൽ, ഫാദർ ജെയ്സ് നീലാനിരപ്പിൽ, ഫാദർ ജിൽസൺ എറികാട്ട്, ഫാദർ ജോൺസൺ മാരിയിൽ എന്നിവർ സഹകാർമികരായി പങ്കെടുത്തു.

ഞായറാഴ്ച രാവിലെ 7 മണിക്ക് ഇടവകയിലെ വിശുദ്ധ കുർബാനയ്ക്കായി എത്തിച്ചേർന്ന അഭിവന്ദ്യ പിതാവിനെ ഇടവകയിലെ വേദപാഠം വിദ്യാർഥികൾ നവവൃന്ദം മാലാഖമാരുടെ ദൃശ്യാവിഷ്കാരത്തോടെ സ്വീകരിച്ചു. തുടർന്ന് ജൂബിലി തിരി തെളിയിച്ച് ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയും, പരിശുദ്ധ കുർബാന മധ്യേ ജൂബിലി സന്ദേശം നൽകുകയും ചെയ്തു. വിശുദ്ധ കുർബാനയ്ക്കുശേഷം ജൂബിലി ലോഗോയുടെ പ്രകാശനം ജൂബിലി ആഘോഷങ്ങളുടെ ജനറൽ കൺവീനർ ശ്രീ കെ സി എബ്രഹാം കൊണ്ടാടമ്പടവിലിന് നൽകിക്കൊണ്ട് നിർവഹിച്ചു.
ഇടവകയിലെ 20 കൂടാരയോഗങ്ങളുടെയും ഭാരവാഹികൾക്ക് മെഴുകുതിരി കത്തിച്ചു നൽകിക്കൊണ്ടും, ജൂബിലി പ്രാർത്ഥന നൽകിക്കൊണ്ടും, ഇടവകയിലെ എല്ലാ കുടുംബങ്ങളിലേക്കും ജൂബിലി ആഘോഷത്തിന്റെ മാറ്റൊലി പകർന്നു നൽകി.
തുടർന്ന് കോട്ടയം അതിരൂപതലത്തിൽ നടന്ന വിവിധ മത്സരങ്ങളിൽ വിജയികളായവരെയും സമ്മാനങ്ങൾ നൽകി ആദരിച്ചു.

തദ്ദവസരത്തിൽ കോട്ടയം അതിരൂപതയിലെ വിസിറ്റേഷൻ സന്യാസിനി സമൂഹത്തിന്റെ ജനറലായി തെരഞ്ഞെടുക്കപ്പെട്ട സിസ്റ്റർ ഇമാക്കുലേറ്റിനെ ഇടവകാംഗങ്ങളുടെ പ്രതിനിധിയായി കൈക്കാരൻ ശ്രീ സാബു കരിങ്ങനാട്ട് ആദരിച്ചു.
ഇടവകയിൽ സേവനമനുഷ്ഠിക്കുന്ന ഫാദർ വിൽസൺ പുളിവേലിൽ, ജിനോ തട്ടാർകുന്നേൽ, സ്റ്റിമി പുത്തൻപുരയ്ക്കൽ, ജോണിസ് പാണ്ടിയാംകുന്നേൽ, സിറിയക്ക് ചാഴികാടൻ, സജി തോട്ടിക്കാട്ട്, ജിബി പരപ്പനാട്ട്, അഭിഷേക് മൂലക്കാട്ട്, സൈമൺ പരപ്പനാട്ട്, ജോസ് അട്ടക്കുഴി, സിസ്റ്റർ റജിസ് എസ് ജെ സി, സിസ്റ്റർ ഹർഷ എസ് ജെ സി, സിസ്റ്റർ ജൂബി എസ് ജെ സി, ലില്ലി പുള്ളോലിൽ, ടോമി ഓക്കാട്ട്, സാബു കരിങ്ങനാട്ട്, ജോമോൻ ചകിരിയിൽ, എബ്രഹാം കുഴിമറ്റത്തിൽ, മനോജ് പാണ്ടിയാംകുന്നേൽ, ബിനോഷ് പണ്ടാരമലയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook Comments

knanayapathram

Read Previous

അരയങ്കാവ് (തോട്ടറ) താമഠത്തില്‍ തോമസ്‌ (90) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

സ്വാശ്രയസംഘ ഭാരവാഹി സംഗമവും നേതൃത്വ പരിശീലന പരിപാടിയും സംഘടിപ്പിച്ചു.