ഇരുപത്തഞ്ച് ദിവസം നീണ്ട് നൽക്കുന്ന ക്രിസ്തുമസ്സ് അഡ്വെന്റ് ചലഞ്ചും, കോവിഡിനെ എങ്ങനെ അതിജീവിക്കാമെന്നും, അതുപോലെ ക്രിസ്തുമസ്സിനെ സന്തോഷത്തോടെ വരവേൽക്കാൻ നാം എന്തെല്ലാം ചെയ്യണം എന്നും, ഓരോ ദിവസവും നമുക്ക് പറഞ്ഞ് തരുവാനും ആയി കവന്ററി &വാർവിക്ഷയർ ക്നാനായ യൂണിറ്റിലെ കുട്ടികൾ വരുന്നു. ലോകമെമ്പാടും എല്ലാവരും ഒത്തിരി ആകാംഷാപൂർവ്വം കാത്തിരുന്ന ഒരു ക്രിസ്തുമസ്സ് കാലമാണ് “2020 ക്രിസ്തുമസ്സ്”. എന്നാൽ കോവിഡിന്റെ രണ്ടാം വരവിൽ 2020 ക്രിസ്തുമസ്സ് അമർന്നപ്പോൾ കോവിഡ്കാലത്തെ അതിജീവിക്കാനും , ക്രിസ്തുമസ്സിനെ വരവേൽക്കാനുമായി ഇരുപത്തഞ്ച് ദിവസത്തെ അന്ധ്വെന്റ് ചലഞ്ചും ഡൈയ്ലി ടാസ്ക്കുമായി കവന്ററി ക്നാനായ കുട്ടികൾ എത്തുന്നു. ഇതിന് മുമ്പും കോവിഡിന്റെ ആദ്യ വരവിൽ എല്ലാവരും അബരന്ന് നിന്നപ്പോൾ അമ്പത് ദിവസം നീണ്ട് നിന്ന നോയബ്കാല ഡെയിലി റിഫ്ളക്ഷനിലൂടെ വളരെ അധികം ശ്രദ്ധ നേടിയിരുന്നു കവന്ററി ആന്റ് വാർവിക്ഷയർ ക്നാനായ യൂണിറ്റിലെ കുട്ടികൾ. ക്രിസ്തുമസ്സിനെ വരവേൽക്കാൻ ഇങ്ങനെ ഒരു പുതിയ ആശയവുമായി വരുന്ന കവന്റി ആൻഡ് വാർവിക്ഷയർ ക്നാനായ യൂണിറ്റിന് ക്നാനായ പത്രത്തിന്റെ എല്ലാവിധ ആശംസകളും നേരുകയാണ്