കുമരകം: കെ.സി.വൈ.എല്‍ കുമരകം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനത്തോട് അനുബന്ധിച്ച് ചികിത്സാ സഹായ നിധിക്കു രൂപം കൊടുത്തു. ചികിത്സ സഹായനിധിയുടെ ഉദ്ഘാടനം ഫൊറോന വികാരി ഫാ. ജോണ്‍ ചേന്നാംകുഴി കുമരകം സ്വദേശിനിയായ ഒരു കുട്ടിയുടെ ചികിത്സയ്ക്കാവശ്യമായി കുമരകം യൂണിറ്റ് സമാഹരിച്ച തുക നല്‍കികൊണ്ട് നിര്‍വഹിച്ചു. ഇതിനായി സഹായിച്ച കുമരകം ഇടവകാംഗങ്ങളായ ജോബി സിറിയക് വായിത്തറ, മിഥില ക്രിസ്പിന്‍ കൊടിയന്ത്ര എന്നിവരാണ് സഹായം നല്‍കിയത്.
Facebook Comments