Breaking news

Category: Latest News

Breaking News
ഓൾ കേരള ഇന്റര്‍ കോളേജിയറ്റ് കായിക മേളകള്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിൽ സംഘടിപ്പിക്കുന്നു .

ഓൾ കേരള ഇന്റര്‍ കോളേജിയറ്റ് കായിക മേളകള്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിൽ സംഘടിപ്പിക്കുന്നു .

ഉഴവൂർ:  സംസ്ഥാനത്തെ മികച്ച കായിക താരങ്ങള്‍ക്കായി 2024 ഒക്‌ടോബര്‍ 22 മുതല്‍ 30 വരെ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഓള്‍ കേരള ഇന്റര്‍ കോളേജിയറ്റ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കുന്നു. പുരുഷന്‍മാര്‍ക്കായി 34-ാമത് ബിഷപ്പ് തറയില്‍ സ്മാരക വോളിബോള്‍, വനിതകള്‍ക്കായി 33-ാമത് സിസ്റ്റര്‍ ഗൊരേറ്റി സ്മാരക വോളിബോള്‍, 17-ാമത് ബിഷപ്പ്…

Breaking News
സാൻഹൊസെ സെൻ്റ് മേരീസ്  ക്നാനായ പളളിയിൽ  ഫൊറോന ഫെസ്റ്റ് ഒക്ടോബര്‍ 19 ന്

സാൻഹൊസെ സെൻ്റ് മേരീസ് ക്നാനായ പളളിയിൽ ഫൊറോന ഫെസ്റ്റ് ഒക്ടോബര്‍ 19 ന്

സാന്‍ ഹൊസെ , കാലിഫോര്‍ണിയ : അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തുള്ള സാന്‍ ഹൊസെയിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയിലേക്ക് ഫൊറോന ഫെസ്റ്റ് വരവായി . ഈ വരുന്ന ശനിയാഴ്ച ഒക്ടോബര്‍ 19 ന് ആണ് ഈ മഹോത്സവം നടപ്പെടുന്നത് . സെന്റ് മേരീസ് ക്‌നാനായ ഫൊറോന ചര്‍ച്ച്…

Breaking News
ഹ്യൂസ്റ്റനിൽ മരിയൻ എക്സിബിഷൻ

ഹ്യൂസ്റ്റനിൽ മരിയൻ എക്സിബിഷൻ

ഹ്യൂസ്റ്റൺ: സെയിന്റ് മേരീസ് ക്നാനായ ഫൊറോനാ ദൈവാലയത്തിൽ മരിയൻ എക്സിബിഷൻ നടക്കുന്നു. ഇടവകയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ഛ്      2024  ഒക്ടോബർ 10 വ്യാഴാഴ്ച മുതൽ  പാരിഷ് ഹാളിലാണ് എക്സിബിഷൻ ആരംഭിച്ചത്.  ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ മരിയൻ എക്സിബിഷൻറെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. ചടങ്ങിൽ വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്,അസ്സി.വികാരി ഫാ.ജോഷി വലിയവീട്ടിൽ, എന്നിവർ സന്നിഹിതായിരുന്നു. ബ്രദർ. ഡൊമിനിക് പി.ഡി. യുടെ നേതൃത്വത്തിലുള്ള ക്വീൻ മേരി മിനിസ്ടറി ഫിലാഡൽഫിയ ആണ് ഈ എക്സിബിഷൻ ക്രമീകരിച്ചത്.ബ്രദർ ഡൊമിനിക് എല്ലാ സമയവും സന്നിഹിതനായിരുന്ന് മാതാവിന്റെ സഭയിലുള്ള സാന്നിധ്യത്തെക്കുറിച്ചും, അമ്മയുടെ മധ്യസ്ഥത്താൽ ഇന്നും  അത്ഭുതങ്ങൾ നടക്കുന്നു എന്ന് വിശദീകരിക്കുകയും ചെയ്തു. അറിവും വിശ്വാസവും വർദ്ധിപ്പിക്കുവാനും പരിശുദ്ധ അമ്മയിലുള്ള വിശ്വാസം  കൂടുതൽ  പകരാനും ഈ എക്സിബിഷൻ സഹായിച്ചു. സഭയുടെ പഠനങ്ങൾ മനസിലാകുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട വർഷങ്ങൾ,സ്ഥലങ്ങൾ, അമ്മയോടുള്ള പ്രാർത്ഥനയിൽ നടന്ന അത്ഭുതങ്ങൾ എന്നിവ എല്ലാം ചിത്രങ്ങൾ സഹിതം പ്രദർശിപ്പിച്ചത് വളരെ അനുഭവവേദ്യമായിരുന്നു എന്ന് സന്ദർശിച്ച എല്ലാവരും അഭിപ്രയപ്പെട്ടു.ഇംഗ്ലീഷിലും മലയാളത്തിലും ഉള്ള പോസ്റ്ററുകൾ  വളരെ മനോഹരമായി പ്രദർശിപ്പിച്ചിരുന്നു. ഇടവക തിരുനാളിനോടനുബന്ധിച് നടത്തപ്പെട്ട ഈ പ്രദർശനം എല്ലാവർക്കും ഹൃദ്യമായ അനുഭവവും,അനുഗ്രഹപ്രദവുമായിരുന്നു. ബിബി തെക്കനാട്ട്

Breaking News
ക്‌നാനായ റീജിയണൽ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സര വിജയികൾ

ക്‌നാനായ റീജിയണൽ ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സര വിജയികൾ

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗ് ദേശിയ തലത്തിൽ സംഘടിപ്പിച്ച ഡിജിറ്റൽ പോസ്റ്റർ നിർമാണ മത്സരത്തിന്റെ ക്‌നാനായ റീജിയണൽ വിജയികളെ പ്രഖ്യാപിച്ചു. നെസ്സാ കാരിപറമ്പിൽ  (ഹൂസ്‌റ്റൻ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഫൊറോനാ ഇടവക) ഒന്നാം സ്ഥാനവും, അഞ്ജലി വാഴക്കാട്ട് (ന്യൂ ജേഴ്‌സി ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്ക…

Breaking News
ക്‌നാനായ റീജിയണിൽ ഹോളി ചൈൽഡ്ഹുഡ് പ്രവർത്തനോദ്‌ഘാടനം

ക്‌നാനായ റീജിയണിൽ ഹോളി ചൈൽഡ്ഹുഡ് പ്രവർത്തനോദ്‌ഘാടനം

ക്‌നാനായ റീജിയണിൽ ഫിലാഡൽഫിയ: തിരുബാല സഖ്യ (ഹോളി ചൈൽഡ്ഹുഡ്) ത്തിന്റെ  2024 – 2025 പ്രവർത്തനവർഷത്തെ   ക്‌നാനായ റീജിയണൽ തലത്തിലുള്ള ഉദ്‌ഘാടനം ഒക്ടോബർ 13ന് നടത്തപ്പെടും. ചിക്കാഗോ രൂപതാ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ ഉദ്‌ഘാടനം നിർവഹിക്കും. ഫിലാഡൽഫിയ സെന്റ് ജോൺ ന്യൂമാൻ  ക്‌നാനായ കത്തോലിക്കാ…

Breaking News
ഹ്യൂസ്റ്റനിൽ തിരുനാളിനു ഗംഭീരമായ തുടക്കം.

ഹ്യൂസ്റ്റനിൽ തിരുനാളിനു ഗംഭീരമായ തുടക്കം.

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കാത്തോലിക്ക ഫൊറോനാ ദൈവാലത്തിലെ തിരുനാളാഘോഷങ്ങൾക്കു ഭക്തിസനന്ദ്രമായ തുടക്കം.  2024 ഒക്ടോബർ പത്താം തിയതി വൈകുന്നേരം 6.30 ന് ഭക്തിനിർഭരമായ  അന്തരീക്ഷത്തിൽ ഇടവക സമൂഹത്തിന്റെ  സാന്നിധ്യത്തിൽ ഇടുക്കി രൂപതാധ്യക്ഷൻ മാർ.ജോൺ നെല്ലിക്കുന്നേൽ കൊടി ഏറ്റ്  കർമ്മം  നിർവഹിച്ചു. .         തുടർന്ന് നടന്ന ആഘോഷമായ കുർബാനയ്ക്ക്  മാർ.ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു.  പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം നമ്മുടെ ജീവിതത്തിനു തുണയും ശക്തിയും ആകട്ടെ എന്ന് പിതാവ് പറഞ്ഞു. എല്ലാ മനുഷ്യരും തങ്ങളുടെ വാഹനത്തിൽ ഒരു ജപമാല കുരുതുന്നത് പരിശുദ്ധ അമ്മയുടെ സംരക്ഷണം ലഭിക്കും എന്ന വിശ്വാസം ഉള്ളതുകൊണ്ടാണ് എന്നും പിതാവ് പ്രസംഗ മദ്ധ്യേ ഉത്‌ബോധിപ്പിച്ചു. വികാരി ഫാ.ഏബ്രഹാം മുത്തോലത്ത്, അസ്സി. വികാരി ഫാ.ജോഷി  വലിയവീട്ടിൽ എന്നിവർ സഹ കാർമ്മികരായിരുന്നു വിശുദ്ധ കുർബാനയ്ക്കു മുൻപായി ലദ്ദീഞ്ഞും കുർബാനയ്ക്കു ശേഷം നൊവേനയും ഉണ്ടായിരുന്നു. ഇടവക ജനങ്ങളുടെ  സാന്നിധ്യവും, ചെണ്ടമേളവും ചടങ്ങുകൾക്ക് മാറ്റു കൂട്ടി. ബിബി തെക്കനാട്ട്.

Breaking News
സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു.

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കാലഹരണപ്പെട്ടു പോകുന്ന നന്മകള്‍ കുടുംബത്തിലൂടെ വളര്‍ത്തിയെടുക്കുന്നതിന് യുവ തലമുറയെ പര്യാപ്തരാക്കുക എന്നതാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി സജി നിര്‍വഹിച്ചു. തെള്ളിത്തോട് ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. സൈജു…

Breaking News
രാജപുരം ഫാര്‍മേഴ്‌സ് ക്ലബ്ബ്  രൂപീകരിച്ചു  .

രാജപുരം ഫാര്‍മേഴ്‌സ് ക്ലബ്ബ് രൂപീകരിച്ചു .

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി രാജപുരം ഫൊറോനയിലെ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ സഹകരണത്തോടെ രാജപുരം ഹോളിഫാമിലി പാരിഷ്ഹാളില്‍ നടന്ന കര്‍ഷകരുടെ യോഗത്തില്‍ വച്ച് രാജപുരം ഫാര്‍മേഴ്‌സ് ക്ലബ്ബ് എന്ന പേരില്‍ കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു. കൃഷിയെ പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക വിളകള്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുവാന്‍ ശ്രമിക്കുക, കൃഷിയുടെ…

Breaking News
സ്പരാൻസ കോഴ്‌സ് ഒക്ടോബർ 13 ന്

സ്പരാൻസ കോഴ്‌സ് ഒക്ടോബർ 13 ന്

കടുത്തുരുത്തി :   കടുത്തുരുത്തി , പിറവം ഫൊറോന കളിലെ പത്താം ക്ളാസിൽ വിശ്വാസ പരിശീലനം നടത്തുന്ന വിദ്യാർഥികൾക്ക് അതിരൂപതയിലെ ദൈവവിളി കമ്മീഷനും വിശ്വാസ പരിശീലന കമ്മീഷനും ചേർന്ന് നടത്തുന്ന സ്പരാൻസ കോഴ്‌സ് ഒക്ടോബർ 13 ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ കടുത്തുരുത്തി വലിയ പള്ളി…

Breaking News
ഹ്യൂസ്റ്റണിൽ ദൈവമാതാവിന്റെ തിരുനാളാഘോഷങ്ങൾക്കു തുടക്കമാകുന്നു.

ഹ്യൂസ്റ്റണിൽ ദൈവമാതാവിന്റെ തിരുനാളാഘോഷങ്ങൾക്കു തുടക്കമാകുന്നു.

ഹ്യൂസ്റ്റൺ: 2024 ഒക്ടോബർ 10 മുതൽ 20 വരെ സെന്റ്  മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ  ദൈവാലയത്തിൽ തിരുനാൾ.വുമൺസ് മിനിസ്ട്രിയുടെ  ആഭിമുഖ്യത്തിൽ ഇടവകയിലെ എല്ലാ വനിതകളും പ്രസുദേന്തിമാരായി  നടത്തപ്പെടുന്ന  ഈ വർഷത്തെ തിരുനാളിനു ആരംഭമാകുന്നു .   ഒക്ടോബർ 10 ന് വ്യാഴാഴ്ച  വൈകുന്നേരം 6.30ന് ഇടവക തിരുനാളിനു…