Breaking news

Category: Latest News

Breaking News
ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ  വിവാഹ ഒരുക്ക ക്യാമ്പ് മെയ് പത്തിന്

ഹ്യൂസ്റ്റൺ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ  വിവാഹ ഒരുക്ക ക്യാമ്പ് മെയ് പത്തിന്

ഹ്യൂസ്റ്റൺ: ക്നാനായ കത്തോലിക്ക റീജിയന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങൾക്കായി വിവാഹ ഒരുക്ക സെമിനാർ ഹൂസ്റ്റണിൽ നടത്തപ്പെടുന്നു. മെയ് പത്തു മുതൽ പന്ത്രണ്ടുവരെ തീയതികളിൽ (വെള്ളി, ശനി, ഞായർ) നടത്തപ്പെടുന്ന ധ്യാനത്തിൽ ക്നാനായ റീജിയണിലെ വിവിധ ഇടവകയിലുള്ള യുവജനങ്ങൾ പങ്കെടുക്കുന്നു. ക്നാനായ  റീജിയൻ  ഫാമിലി കമ്മീഷന്റെ  നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്യാമ്പിൽ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ഏബ്രഹാം മുത്തോലത്ത്, ഫാ.ബിപി തറയിൽ, ടോണി  പുല്ലാപ്പള്ളിൽ  ബെന്നി കാഞ്ഞിരപ്പാറ, റെസിൻ ഇലക്കാട്ട് ,സ്വേനിയ  ഇലക്കാട്ട്, ജോൺ വട്ടമറ്റത്തിൽ, എലിസബത്ത്  വട്ടമറ്റത്തിൽ, ദീപ്തി ടോമി, ജിറ്റി പുതുക്കേരിൽ, ജയ കുളങ്ങര, ജോണി ചെറുകര, ജൂലി  സജി കൈപ്പുങ്കൽ, തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകുന്നു. കുടുംബജീവിതത്തിന്റെ വിവിധ മേഖലയിലുള്ള വ്യത്യസ്ത മാനങ്ങളെക്കുറിച്ചു ആത്മീയവും മനഃശാസ്ത്രപരവും ഭൗതികവുമായ  ക്ലാസ്സുകളാണ് നൽകപ്പെടുന്നത്. മൂന്നു  ദിവസങ്ങളിലായി നടത്തപ്പെടുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യപ്പെടുന്നർ ഇടവക വികാരിമാരുമായി ഉടനെ ബന്ധപ്പെടുവാൻ ഫാമിലി കമ്മീഷൻ അറിയിക്കുന്നു ബിബി തെക്കനാട്ട്

Breaking News
ചിക്കാഗോ സെന്റ് മേരീസിൽ ക്നാനായ റീജിയൻ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു.

ചിക്കാഗോ സെന്റ് മേരീസിൽ ക്നാനായ റീജിയൻ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു.

ചിക്കാഗോ: അമേരിക്കയിലെ ക്നാനായ കത്തോലിക്കാ റീജിയന്റെ ഫാമിലി കമ്മീഷന്റെ ആഭിമുഖ്യത്തിൽ ചിക്കാഗോ സെന്റ് മേരീസ് ഇടവക ദൈവാലയത്തിൽ പ്രീ മാരിയേജ് കോഴ്സ് സംഘടിപ്പിച്ചു. നോർത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുമായി എത്തിയ ക്നാനായ യുവതീ യുവാക്കൾ മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന  പ്രീ മാരിയേജ് കോഴ്‌സിൽ പങ്കെടുത്തു. പ്രീ മാരിയേജ്…

Breaking News
ഹ്യൂസ്റ്റൺ ക്നാനായ ഇടവകയിൽ കുട്ടികളുടെ ആഘോഷമായ കുർബാന സ്വീകരണം മെയ് നാലിന്

ഹ്യൂസ്റ്റൺ ക്നാനായ ഇടവകയിൽ കുട്ടികളുടെ ആഘോഷമായ കുർബാന സ്വീകരണം മെയ് നാലിന്

ഹ്യൂസ്റ്റൺ: സെൻറ് മേരീസ്  ക്നാനായ കത്തോലിക്കാ ഇടവകയിൽ ഈ വർഷത്തെ  ആഘോഷമായ കുർബാന സ്വീകരണം മെയ് നാല് ശനിയാഴ്ച  നടത്തപ്പെടുന്നു . അന്നേ ദിവസം രണ്ടു മണിക്ക്     ഇടവക വികാരി ഫാ . ഏബ്രഹാം മുത്തോലത്തിന്റെ  മുഖ്യകാർമികത്വത്തിലും,  ഫാ. തോമസ് മെത്താനത്ത്, ഫാ. മാത്യു കൈതമലയിൽ…

Breaking News
KCCQ വിന്റെ  ഈസ്റ്റർ ആഘോഷങ്ങളും, KCCO യുടെ ഓഷ്യാന ക്നാനായ  കൺവെൻഷന്റെ “പൈതൃകം- 2024″ന്റെ  ടിക്കറ്റ് ഉദ്ഘാടനവും  ഒരേ വേദിയിൽ നടത്തപ്പെട്ടു

KCCQ വിന്റെ ഈസ്റ്റർ ആഘോഷങ്ങളും, KCCO യുടെ ഓഷ്യാന ക്നാനായ കൺവെൻഷന്റെ “പൈതൃകം- 2024″ന്റെ ടിക്കറ്റ് ഉദ്ഘാടനവും ഒരേ വേദിയിൽ നടത്തപ്പെട്ടു

ഓഷ്യാനയിലെ ഏറ്റവും വലിയ  ക്നാനായ സംഘടനയായ കെ സി സി ക്യുവിന്റെ ഈസ്റ്റർ ആഘോഷങ്ങൾ 27/04/2024 ന്  സിൽക്ക് സ്റ്റോൺ സ്റ്റേറ്റ് സ്കൂളിലെ  ബൃഹത്തായ ഹോളിൽ വെച്ച് KCYLQ ലെ യുവതികൾ അണിയിച്ചൊരുക്കിയ ചടുല മനോഹരമായ സ്വാഗത നൃത്തത്തോടെ ആരംഭിച്ചു.  ക്നാനായക്കാരുടെ യഹൂദ പാരമ്പര്യം വിളിച്ചോതുന്ന മ്നോറ വിളക്ക്…

Breaking News
ചിക്കാഗോ സെന്റ് മേരീസിൽ വിശുദ്ധ ഗീർവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു.

ചിക്കാഗോ സെന്റ് മേരീസിൽ വിശുദ്ധ ഗീർവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷിച്ചു.

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ഇടവകയിൽ വി. ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ ആഘോഷപൂർവ്വം കൊണ്ടാടി.  ലദീഞ്ഞ്, ആഘോഷപൂർവ്വമായ തിരുനാൾ പാട്ടുകുർബ്ബാന, പരമ്പരാഗതമായ നേർച്ചകാഴ്ചകൾ എന്നിവ തിരുനാളിന്റെ ഭാഗമായി നടത്തപ്പെട്ടു. വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിലെ ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഡോ. ജോൺസൺ നീലനിരപ്പേൽ…

Breaking News
ഫാ. തച്ചാറയ്ക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ യാത്രയയപ്പ്

ഫാ. തച്ചാറയ്ക്ക് ഹൂസ്റ്റണിൽ ഹൃദ്യമായ യാത്രയയപ്പ്

ഹൂസ്റ്റൺ: സെന്റ് മേരീസ് ക്നാനായ ഫൊറോനാ ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി രണ്ടു വർഷം സേവനമനുഷ്ടിച്ചശേഷം ഉപരിപഠനത്തിന് ഇന്ത്യയിലേക്കു പോകുന്ന ഫാ. ജോസഫ് തച്ചാറയ്ക്ക് ഇടവക സമൂഹം ഹൃദ്യമായ യാത്രയയപ്പു നല്കി. കുട്ടികൾക്കും യുവജനങ്ങൾക്കും ഇടവകയ്ക്കും പ്രചോദനവും ഉണർവും നല്കുന്ന മഹനീയ സേവനമായിരുന്നു ഫാ. തച്ചാറയുടേതെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന മിസ്സോറി…

Breaking News
കെ.സി.വൈ.എൽ. കടുത്തുരുത്തി ഫൊറോനയുടെ 2024 – 2025 വർഷത്തെ പ്രവർത്തനവർഷ ഉദ്ഘാടനം നടത്തപ്പെട്ടു

കെ.സി.വൈ.എൽ. കടുത്തുരുത്തി ഫൊറോനയുടെ 2024 – 2025 വർഷത്തെ പ്രവർത്തനവർഷ ഉദ്ഘാടനം നടത്തപ്പെട്ടു

ക്നാനായ കാത്തലിക് യൂത്ത് ലീഗ് കടുത്തുരുത്തി ഫൊറോനയുടെ 2024 – 2025 പ്രവർത്തന വർഷത്തെ പ്രവർത്തന ഉദ്ഘാടനം കുറുപ്പന്തറ സെൻറ് തോമസ് ക്നാനായ ദേവാലയ അംഗനത്തിൽ വച്ച് ഏപ്രിൽ മാസം 28ആം തീയതി ഉച്ചകഴിഞ്ഞ് 3 മണിക്ക് നടത്തപ്പെട്ടു. കുറുപ്പന്തറ യൂണിറ്റ് പ്രസിഡൻറ് ശ്രീ. ജോസഫ് മാത്യു ആക്കാംപറമ്പിൽ…

Breaking News
UKKCA ബാഡ്മിൻ്റൺ വിജയകിരീടം മാറ്റമില്ലാതെ സ്‌റ്റിവനേജ് യൂണിറ്റിലേയ്ക്ക് തന്നെ: സ്‌റ്റിവനേജ് യൂണിറ്റിലെ അനി ജോസഫ്-ജെഫ് അനി ജോസഫ് സഖ്യവും, കൊവൻട്രിയൂണിറ്റിലെ ജയൻ പീറ്റർ-ഷാജി മുഖച്ചിറയിൽ സഖ്യവും, ലെസ്റ്റർ യൂണിറ്റിലെ ഗ്ലോറിയ -ഇസബെല്ലാ സഖ്യവും,സ്റ്റിവനേജ് യൂണിറ്റിലെ ജെഫ് അനി-ജീനാ മാത്യു സഖ്യങ്ങൾ ബാഡ്മിൻറൺ മത്സര വിജയികൾ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA UKKCA യുടെ ബാഡ്മിൻ്റൺ ടൂർണമെൻറിന് ഉജ്വല സമാപനം.പഴുതുകളില്ലാതെ,പരാതികളില്ലാതെ, പങ്കെടുത്തവർ മുക്തകണ്ഠം പുകഴ്ത്തിയ സംഘാടക മികവുമായാണ് ബാഡ്മിൻറൺ മത്സരങ്ങൾ അവസാനിച്ചത്. തലേ ദിവസം തന്നെ സ്‌റ്റോക്ക് ഓൺ ട്രൻറ്റിലെത്തി സെൻട്രൽ കമ്മറ്റിയംഗങ്ങൾ തയ്യാറാക്കിയ കൃത്യമായ രൂപരേഖ മത്സര വിജയത്തിന് ഏറെ സഹായകമായി. ക്നാനായ…

Breaking News
ക്‌നാനായ റീജിയൺ ദിനാചരണം:  ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ക്‌നാനായ റീജിയൺ ദിനാചരണം: ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്‌നാനായ റീജിയൺ ദിനാചരണത്തോടനുബന്ധിച്ചു ക്‌നാനായ ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ക്‌നാനായ കാത്തലിക് റീജിയനിലുളള ഇടവകളിലേയും മിഷനുകളിലേയും നാലാം ഗ്രേഡ് മുതലുള്ള മതബോധന വിദ്യാർത്ഥികൾക്കാണ് മെയ് അഞ്ചാം തിയതി നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക. ചെറുപുഷ്‌പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ കമ്മിറ്റിയാണ് ഈ…