Ukkca യുടെ പ്രബല യൂണിറ്റുകളിൽ ഒന്നായ ബിർമിംഗ്ഹാം ക്നാനായ കത്തോലിക്ക യൂണിറ്റിന്റെ പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനമേറ്റു.
Birmingham Knanaya Catholic Association (BKCA) യുടെ 2026–2027 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ താഴെ പറയുന്നവരാണ്. ബിജു ജോൺ ചാക്കലക്കലാണ് ബിർമിംഗ്ഹാം ക്നാനായ കത്തോലിക്ക യൂണിറ്റിന്റെ പുതിയ പ്രസിഡന്റ്. ഗബ്രിയേൽ മാത്യു ഒരത്താനിയിൽ സെക്രട്ടറിയും ടെൻസ് ജോസഫ് എടട്ടുകുന്നേൽ ട്രഷററായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ലാനി ജെൻസ് ആലപ്പറമ്പിലും ജോയിന്റ് സെക്രട്ടറിയായി ബിജു അബ്രഹാം, ജോയിന്റ് ട്രഷററായി ഷിജോ മുലയനിക്കൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
പ്രാദേശിക കോർഡിനേറ്ററായി ലൈബി ജാൽ കുരീക്കാട്ടിൽ, പ്രോഗ്രാം കോർഡിനേറ്ററായി ജോൺ മുളയങ്കൽ വനിതാ പ്രതിനിധികളായി അനു സിജോ ആലുങ്കൽ, സുനിത സുവി എന്നിവരെയും തെരഞ്ഞെടുത്തു. യുവജന വിഭാഗമായ UKCYL പ്രസിഡന്റായി സ്റ്റീവൻ ജൈബി പുന്നിലത്തിലും ലിജോമോൻ അബ്രഹാം, ഗിനു അജേഷ് എന്നിവർ UKCYL ഡയറക്ടർമാരായി പ്രവർത്തിക്കും.
അഡ്വൈസർമാരായി ജോയ് കൊച്ചുപുരയ്ക്കൽ, Dr. Pippss തങ്കത്തോണി എന്നിവർ പ്രവർത്തിക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേരുന്നതോടൊപ്പം അവരുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ഭാവുകങ്ങളും നേരുകയും ചെയ്യുന്നു.