

കോട്ടയം: കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് കര്‍ഷകരോടുള്ള മനോഭാവത്തിലും സമീപനത്തിനും മാറ്റം ഉണ്ടാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും രണ്ടാം ദിനത്തിലെ സര്‍ഗ്ഗ സംഗമദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില കര്‍ഷകര്‍ക്ക് നിര്‍ണ്ണയിക്കുവാന്‍ കഴിയുന്ന സാഹചര്യം ഉണ്ടായാല്‍ മാത്രമേ കാര്‍ഷിക മേഖലയുടെ പുരോഗതി സാധ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് ജല സംരക്ഷണം അത്യന്താപേക്ഷിതമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അനുഗ്രഹപ്രഭാഷണം നടത്തി. അനൂപ് ജേക്കബ് എം.എല്‍.എ, മാണി സി. കാപ്പന്‍ എം.എല്‍.എ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, കോട്ടയം അതിരൂപത ചാന്‍സിലര്‍ റവ. ഫാ. തോമസ് ആദോപ്പള്ളില്‍, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി, അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ. ഡോ. മാത്യു കുര്യത്തറ, വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ് എസ്.വി.എം, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിതോട്ടുങ്കല്‍, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. സിബിന്‍ കൂട്ടക്കല്ലുങ്കല്‍, കെ.എസ്.എസ്.എസ് നവചൈതന്യ വികലാംഗ ഫെഡറേഷന്‍ പ്രസിഡന്റ് തോമസ് കൊറ്റോടം, കോട്ടയം അതിരൂപത കാറ്റിക്കിസം കമ്മീഷന്‍ ചെയര്‍മാന്‍ റവ. ഫാ. ജിബിന്‍ മണലോടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച് അമ്മായിക്കുന്നേല്‍ സൈമണ്‍ മെമ്മോറിയല്‍ സംസ്ഥാനതല ക്ഷീരകര്‍ഷക പുരസ്‌ക്കാരം എറണാകുളം ജില്ലയിലെ ഇലഞ്ഞി സ്വദേശി വെളിയത്തുമാലില്‍ മോനു വര്‍ഗ്ഗീസ് മാമ്മന് സമ്മാനിച്ചു. തുടര്‍ന്ന് പുന്നത്തുറ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌ക്കൂള്‍ കുട്ടികളുടെ കലാപരിപാടികളും ഓച്ചിറ സരിഗയുടെ നാടകം ‘സത്യമംഗലം ജംഗ്ഷന്‍’നും അരങ്ങേറി.
കാര്‍ഷിക മേളയുടെ മൂന്നാം ദിനമായ ഇന്ന് (ഫെബ്രുവരി 4-ാം തീയതി ചൊവ്വാഴ്ച്ച) പരിസ്ഥിതി സൗഹാര്‍ദ്ദ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് കിടങ്ങൂര്‍ മേഖലാ കലാപരിപാടികളും തുടര്‍ന്ന് 1.00 മണിക്ക് ഓലമെടച്ചില്‍ മത്സരവും 1.30 ന് ചുങ്കം മേഖല കലാപരിപാടികളും നടത്തപ്പെടും 2.30 ന് നടത്തപ്പെടുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ ദിന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം രജിസ്‌ട്രേഷന്‍ മ്യൂസിയം ആര്‍ക്കിയോളജി വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ തോമസ് തറയില്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ് എ. ഐ.പി.എസ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് കെ.എസ്.എസ്.എസ് പ്രവര്‍ത്തന മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാതൃകാ കര്‍ഷകരെ ആദരിക്കും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജന്‍, നവജീവന്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.യു തോമസ്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറല്‍ സിസ്റ്റര്‍ ലിസ്സി ജോണ്‍ മുടക്കോടിയില്‍, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് കുര്യന്‍, തോമസ് കോട്ടൂര്‍, ലാസിം ഫ്രാന്‍സ് സംഘടനാ പ്രതിനിധി കാള്‍ട്ടന്‍ ഫെര്‍ണ്ണാണ്ടസ്, ഡി.സി.പി.ബി കോണ്‍ഗ്രിഗേഷന്‍ റീജിയണല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റിന്‍സി കോയിക്കര, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. 4.30ന് ‘തെയ്യം തക തെയ്യാരോ’ നാടോടി നൃത്ത മത്സരവും വൈകുന്നേരം 6.30 ന് തിരുവനന്തപുരം സംസ്‌കൃതി അവതരിപ്പിക്കുന്ന നാടകം ‘നാളത്തെ കേരള’യും അരങ്ങേറും.