എഡിറ്റോറിയൽ
യു കെയിൽ ക്നാനായ മിഷന്റെ ആരംഭം മുതൽ ഈ വിഷയത്തിൽ പ്രതികരിക്കേണ്ട എന്നതായിരുന്നു ക്നാനായ പത്രം എഡിറ്റോറിയൽ ടീമിന്റെ തീരുമാനം, കാരണം ക്നാനായ മിഷന്റെ വരവോടുകൂടി യു കെയിലെ ക്നാനായ സമുദായവും യു കെ കെ സി എ യും കൂടുതൽ ശക്തി പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇപ്പോൾ യു കെയിലെ സമുദായ അംഗങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ചു യു കെ യിലെ ക്നാനയക്കാരെ രണ്ട് ചേരിയിലാക്കി കഴിഞ്ഞ പതിനേഴ് വർഷമായി യു കെ യിലെ ക്നാനായക്കാരെ ഒരേ ചരടിൽ കോർത്തിണക്കിയ പുഷ്പം പോലെ ഒന്നിച്ചു നിറുത്തകയും അതുപോലെ തന്നെ യു കെയിൽ ക്നാനായ മിഷൻ ഉണ്ടാവുകവൻ യു കെ യിലെ ക്നാനയക്കാരെ സജജരാക്കിയ യു കെ കെ സി എ എന്ന സംഘടനയെയും അതിന്റെ ഭാരവാഹികളെയും പരസ്യമായി ആക്ഷേപിക്കുമ്പോൾ അത് നോക്കിനിൽക്കുവാൻ ഞങ്ങൾക്ക് സാധിക്കില്ല .
മിഷന്റെ ആരംഭം മുതൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നുവെങ്കിലും തങ്ങളുടെ മാതൃ സംഘടനയായ യു കെ കെ സി എയോട് ചേർന്ന് നിന്നുകൊണ്ട് മിഷൻ രൂപീകരണ പ്രവർത്തനങ്ങളിൽ സമുദായ അംഗങ്ങൾ സജീവമായി സഹരിച്ചുകൊണ്ടിരിക്കുകയായിരുന്നു . നമ്മുടെ പാരമ്പര്യങ്ങളിലും പൈതൃകത്തിലും അടിയുറച്ചു നിൽക്കുന്നതിനും മറ്റ് രാജ്യങ്ങളിലെ പ്രശ്നങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് കൊണ്ട് യു കെ യിലെ ക്നാനായ മിഷന് പ്രത്യേകമായ ഒരു ഗൈഡ് ലൈൻ യു കെ കെ സി എ പ്രസിദ്ധീകരിക്കുകയുണ്ടായി .നിരവധി ചർച്ചകൾക്കു ശേഷം യു കെ കെ സി എയുടെ അമ്പത്തൊന്ന് യൂണിറ്റിലെ ഭാരവാഹികൾ ഐഖ്യഖണ്ഡേന ഈ ഗൈഡ് ലൈൻ പാസ്സാക്കുകയുണ്ടായി. മിഷന്റെ രൂപീകരണത്തിന്റെ പ്രാരംഭഘട്ടത്തിൽ ഇതിനോട് അനുഭാവം പ്രകടിപ്പിച്ച ക്നാനയക്കരനായ സീറോ മലബാർ വികാരി ജനറാൾ പല യൂണിറ്റുകളിലും മിഷ്യൻ പ്രവർത്തനങ്ങൾ ശക്തി പ്രാപിച്ചു വരുന്നു എന്ന് മനസ്സിലാക്കിയപ്പോൾ ഈ നിയമാവലിയെയും യു കെ കെ സി എ ഭാരവാഹികളെയും പരസ്യമായി വെല്ലു വിളിച്ചു കൊണ്ടിരിക്കുകയാണ് .
ഈ വികാരി ജനറാൾ യു കെയിൽ എത്തുന്നതിനു മുൻപ് ക്നാനായക്കാർ ഒത്തുകൂടുകയും വിശുദ്ധ കുർബാന അർപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നതാണ് . രണ്ട് വർഷം മുൻപ് വരെ ക്നാനായ യൂണിറ്റുകളിൽ കുർബാനക്ക് വിളിച്ചാൽ അദ്ദേഹം വരാറില്ല എന്നുള്ളത് ഏവർക്കും അറിയാവുന്ന ഒരു യാഥാർഥ്യമാണ് . തന്റെ സ്‌ഥാനത്തിന് ഇളക്കം തട്ടിയപ്പോൾ ലാറ്റിൻ രൂപതയായ ഷൂസ്ബറി രൂപതയുടെ കീഴിൽ ക്നാനായ ചാപ്ലൻസി രൂപീകരിക്കുകയും പിന്നീട് സീറോ മലബാർ സംവിധാനം യു കെയിൽ യാഥാർഥ്യമായപ്പോൾ ക്നാനയക്കാരനായി എന്ന ഒറ്റക്കാരണത്താൽ വികാരി ജനറാൾ സ്‌ഥാനം ലഭിച്ച ഇദ്ദേഹം ക്നാനായ സമുദായങ്ങങ്ങളുടെ വികാരം എന്തുകൊണ്ട് മനസിലാക്കുന്നില്ല .തന്റെ അഭിപ്രയത്തിന് എതിര് നിൽക്കുന്നവരെ പൊതുജനാ മധ്യത്തിൽ എടാ പോടാ വിളിച്ചു സമുദായങ്ങങ്ങളിൽ നിന്നും ഇദ്ദേഹം അകന്നുകൊണ്ടിരിക്കുന്നു .ഇന്നത്തെ യു കെ യിലെ ക്നാനായ വൈദികരിൽ സീനിയർ ആയ ഇദ്ദേഹം മാഞ്ചെസ്റ്ററിൽ ക്നാനായ ചാപ്ലൈൻസി തുടങ്ങുന്നതിന് മുൻപ് സമുദായത്തിന് വേണ്ടി ചെയിത കാര്യങ്ങൾ ഒന്ന് വിചിന്തനം ചെയ്യുന്നത് നല്ലതായിരിക്കും .
ഇന്നത്തെ യു കെ ക്നാനായ മിഷന്റെ പ്രവർത്തനങ്ങളിൽ ഇടവകാ അംഗത്വത്തെ സംബന്ധിച്ചും സാമ്പത്തിക കാര്യങ്ങളിൽ ഉള്ള പൂർണ്ണമായ നിയന്ത്രണവും മാത്രമാണ് യു കെ കെ സി എ മുന്നോട്ട് വച്ചിരിക്കുന്നത് എന്നാൽ അത് സാധ്യമല്ല എന്ന നിലപാടിൽ ആണ് വികാരി ജനറാൾ .തന്റെ ഇംഗിതത്തിന് നിൽക്കുന്ന രണ്ടോ മൂന്നോ പേരുടെ സഹായത്തോടെ യു കെ കെ സി എ യെ പരസ്യമായി വെല്ലുവിളിക്കുന്നതിനു എതിരെ പല യുണിറ്റ് ഭാരവാഹികളും പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു . ലിവർപൂളിൽ കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ യു കെ കെ സി എ ഗൈഡ് ലൈൻ നടപ്പിലാക്കുവാൻ അനുകൂലിച്ചു സംസാരിച്ച യു കെ കെ സി എ ജനറൽ സെക്രട്ടറിയെ അപമാനിച്ച നടപടി യു കെ ക്നാനയക്കാരെ മൊത്തം അപമാനിച്ചതിന് തുല്യമാണ്.
ഈയവസരത്തിലാണ് ലണ്ടൻ ക്നാനായ ചാപ്ലയൻസിയുടെ തീരുമാനങ്ങൾ പ്രസക്തമാകുന്നത് ആദ്യമായി യു കെ യിലെ ക്നാനായ സമുദായങ്ങങ്ങൾക്ക് വേണ്ടി നിയമിതനായ ഫാ ബേബി കാട്ടിയാങ്കലിന്റെ നേതൃത്വത്തിൽ ചാപ്ലയൻസിയുടെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മുന്നോട്ട് കൊണ്ടു പോകുന്നതിനുള്ള മാർഗ്ഗ രേഖകളാണ് തയ്യറാക്കിയിരിക്കുന്നത് .അവിടെ യു കെയുടെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള സമുദായ അംഗങ്ങളുടെ മേൽ സീറോ മലബാർ വികാരി ജനറാൾ അടിച്ചേൽപ്പിക്കുന്ന യാതൊരു വിധ നിയമങ്ങളും അവർ അംഗീകരിക്കാൻ തയ്യാറയിട്ടില്ല അതിന് പകരമായി ക്നാനായ ചാപ്ലൻസിക്ക് വേണ്ടി സമുദായങ്ങങ്ങളുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള ബാങ്ക് അകൗണ്ടുകൾ രൂപീകരിക്കുകയും അങ്ങനെ ലണ്ടൻ ചാപ്ലൻസിയുടെ പ്രവർത്തനം സുഗമായി നടത്തികൊണ്ട് പോകുകയും ചെയ്യുന്നു .യു കെ യിലെ ക്നാനായ സമുദായങ്ങങ്ങൾക്ക് വേണ്ടി മാത്രം നിയമിതനായ ഫാ ബേബി കാട്ടിയാങ്കലിനെ യു കെ കെ സി യുടെ സ്പിരിച്വൽ അഡ്വൈസറായി പോലും നിയമിക്കുവാൻ തയ്യാറാകുന്നില്ല .യു കെ കെ സി എ യുടെ നാഷണൽ കൗൺസിൽ എടുക്കുന്ന തീരുമാനത്തെ അംഗീകരിക്കാൻ തയ്യറാകാത്ത ഇപ്പോഴത്തെ സ്പിരിറ്റൽ അഡ്വൈസർ ഫാ സജി മലയിൽ പുത്തൻപുരയിൽ ഈ സ്‌ഥാനത്തു ഇരിക്കുവാൻ യോഗ്യനാണോ?
കാലാ കാലങ്ങളിൽ വരുന്ന യു കെ കെ സി എ സെൻട്രൽ കമ്മിറ്റികൾ ഇദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയിട്ടും ജനകീയനായ ഒരു വൈദികൻ ഇന്ന് യു കെയിൽ നിയമിതനായിട്ടും യു കെ കെ സി എയുടെ സ്പിരിച്വൽ അഡ്വൈസർ ആയി നിയമിക്കനാവാത്തത് പല യുണിറ്റുകളിലും പ്രധിക്ഷേധം ഉണ്ട് .കഴിഞ്ഞ നാഷണൽ കൗൺസിൽ ഗൈഡ് ലൈൻ സംബന്ധിച്ച വിശദമായ ചർച്ചയിൽ ഇദ്ദേഹം പങ്കെടുക്കുകയും ഈ വിഷയത്തിൽ സമുദായഅംഗങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കുകയും ചെയ്തിട്ടുള്ളതാണ് എന്നിട്ടും നാളെകളിൽ സമുദായത്തിന്റെ ഭാവിക്ക് ദോഷം വരുന്നതും മറ്റ് രാജ്യങ്ങളിൽ നിന്നും പാടങ്ങൾ ഉൾക്കൊള്ളാതെ സീറോമലബാർ ഗൈഡ് ലൈൻ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ഇദ്ദേഹത്തിന്റെ ക്നാനായ സമുദായ സ്നേഹത്തെ ഓരോ സമുദായ സ്നേഹികളും സംശയത്തോടെയാണ് നോക്കികാണുന്നത് .യു കെയിലെ ക്നാനായ സമുദായംഗങ്ങളെ പരസ്യമായി അപമാനിച്ച ഇദ്ദേഹത്തിന്റെ നടപടിക്കെതിരെ അടുത്ത നാഷണൽ കൗൺസിളിൽ പ്രതിഷേധം ആളിക്കത്തും എന്നുറപ്പാണ് .
യു കെ ക്നാനായക്കാരുടെ ആത്മീയവും സംഘടനാപരവുമായ വളർച്ചക്ക് യു കെ കെ സി ഏ എടുക്കുന്ന ഏത് തീരുമാനങ്ങളെയും സ്വീകരിക്കാൻ യു കെ യിലെ ഭുരിപഷം പേരും തയ്യാറാണ്. ക്നാനായക്കാരുടെ ഒരുമയും തനിമയും കാത്തു സൂക്ഷിക്കുവാൻ യു കെ യിലെ ക്നാനായ മിഷൻ പ്രവർത്തനങ്ങൾ സുതാര്യതയോടെ നടക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത് . എന്നാൽ അതിന് വിരുദ്ധമായി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചെൽപ്പിച്ചാൽ ഒരു വിഭാഗം മാറി നിൽക്കുമെന്നുറപ്പാണ്. കഴിഞ്ഞ പതിനഴ് വർഷക്കാലമായി യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി സംഘടനയും മറ്റു മലയാളി സമൂഹത്തിന്റെ മുൻപിൽ അസൂയാവഹമായ പ്രവർത്തനം കാഴ്ചവച്ച യു കെ കെ സി എ എന്ന സംഘടനയിൽ അണിനിരന്ന യു കെയിലെ ക്നനായ്ക്കരുടെ കടയ്ക്കൽ കത്തി വച്ചുകൊണ്ട് ഈ സമുദായത്തെ രണ്ടു ചേരിയിലാക്കി തമ്മിലടിപ്പിക്കരുതേ എന്ന് ക്നാനായ പത്രം വിനീതമായി അഭ്യർത്ഥിക്കുന്നു.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments