Breaking news

കാനഡ- ക്നാനായ കാത്തലിക് അസോസിയേഷൻ കുടുംബ സംഗമവും, മാതൃദിനവും മെയ്‌ 8, 2021ന് ആഘോഷിച്ചു.

കാനഡയിലെ ക്നാനായ കുടുംബങ്ങളെ ഒരുമിച്ച് കൂട്ടുന്നതിനായി കാനഡ ക്നാനായ കാത്തലിക് അസോസിയേഷൻ കുടുംബസംഗമവും, മാതൃദിനവും സംഘടിപ്പിച്ചു. സെക്രട്ടറി ദീപു മലയിൽ ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് സിബിൾ നീരാറ്റുപാറ അദ്ധ്യക്ഷനായിരുന്നു . അദ്ധ്യക്ഷപ്രസംഗത്തിൽ എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ നേരുകയും, കുട്ടികൾ എത്ര വലുതായാലും അമ്മയിൽ നിന്ന് അകന്ന് നിൽക്കുമ്പോൾ അവരെ കുറിച്ചുള്ള ആശങ്കകളാണ് അമ്മമാർക്ക് എന്നും, നമ്മെ നാമാക്കി മാറ്റിയ അമ്മയുടെ ത്യാഗത്തിനും , സഹനത്തിനും പകരം വെക്കാവുന്ന ഒന്നല്ല ഒരു ദിവസത്തെ സെലിബ്രേഷൻ എന്നും സിബിൾ ഓർമിപ്പിച്ചു. പ്രോഗ്രാമുകളിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുകയും, മത്സരത്തിൽ വിജയികൾ ആയവരെ അനുമോദിക്കുകയും ചെയ്തു. പുതിയ KCCNA ഭാരവാഹികളെ അനുമോദിക്കുയും അവരുടെ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും പ്രത്യേകിച്ചു യുവതലമുറയെ നമ്മോട് അടുപ്പിച്ചു നിർത്തുവാനുള്ള എല്ലാ പ്രവർ ത്തങ്ങൾക്കും KCAC യുടെ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. 
KCCNA പ്രസിഡണ്ട് സിറിയക് കൂവക്കാട്ടിൽ വിശിഷ്ടാതിഥിയായിരുന്നു. മാതൃ ദിനത്തിന്റെ പ്രത്യേകതകളും, അമ്മമാരുടെ മഹത്വവും, നന്മകളും തിരിച്ചറിയുന്നവരാണ് നാമെന്നും അതിനനുസരിച്ചു അമ്മമാരെ എന്നും ബഹുമാനിക്കുകയും, ആദരിക്കുകയും ചെയ്യുന്ന വ്യക്തിത്വങ്ങളുള്ള ക്നാനായ സമൂഹത്തിൻറെ പ്രതിനിധികളാണ് നാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഏതൊരു പ്രതിസന്ധികളിലും എല്ലാവരുടെയും അഭിപ്രായങ്ങളും ഉപദേശങ്ങളും KCCNA ക്കു ശക്തി പകരുമെന്നും അദ്ദേഹം അറിയിച്ചു.നമ്മൾ എവിടെയൊക്കെയായാലും , എത്ര ഉന്നതിയിലായാലും നമ്മെ നാമാക്കിയ അമ്മമാരെ ഓർക്കുവാനും ,അവരോടൊത്തു സമയം ചിലവഴിക്കാനും കഴിവതും ശ്രമിക്കണം എന്നുദ്‌ബോധിപ്പിച്ചുകൊണ്ട് , നന്മയും , സ്നേഹവും , കരുണയും നിറഞ്ഞ അമ്മ എന്ന വാക്കിൽ വിളിക്കപ്പെടുവാൻ ഭാഗ്യം ചെയ്ത എല്ലാ അമ്മമാർക്കും KCWFC പ്രസിഡണ്ട് ലിജി മേക്കര ആശംസകൾ അറിയിച്ചു. Frontline workersനെ ആദരിച്ച ചടങ്ങിൽ Fr. പത്രോസ് ചമ്പക്കര, ജോജി വണ്ടമ്മാക്കിൽ എന്നിവർ ആശംസകൾ നേർന്നു.
അടുത്ത കാലത്തായി കമ്മ്യൂണിറ്റിയിൽ വിവാഹിതരായ ദമ്പതിമാരെ മീറ്റിങ്ങിൽ ആദരിച്ചു. കുട്ടികളും, യുവജനങ്ങളും, അമ്മമാരും അണിനിരന്ന വളരെ മികച്ച രീതിയിലുള്ള കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടി. പരിപാടിയോടനുബന്ധിച്ചു കുട്ടികൾക്കായി fancy dress competition നടത്തുകയും വളരെ മികച്ച രീതിയിലുള്ള പങ്കാളിത്തത്തോടു കൂടി നടന്ന പരിപാടിയിൽ ജോഹാൻ സാജൻ ഇലക്കാട്ട് ഒന്നാം സമ്മാനവും, അന്നാ രാജു ഇലക്കാട്ട് രണ്ടാം സമ്മാനവും, ലോറ ജെബിൻ ചെറുകാട്ടൂർ മൂന്നാം സമ്മാനവും നേടി. KCYL യുവജനങ്ങൾ വിധികർത്താക്കളായിരുന്നു. 
തുടർന്ന് നടന്ന KCCNA Town Hall മീറ്റിംഗിലേക്കു കാനഡ RVP ജോമോൻ കുടിയിരിപ്പിൽ ഏവരെയും സ്വാഗതം ചെയ്തു. വളരെ സമയം വൈകിയും സമുദായ കാര്യങ്ങളിൽ നടന്ന ചർച്ചകളിൽ ഏവരുടെയും പങ്കാളിത്തം ശ്രദ്ധേയമായി. KCCNA പ്രധിനിധികളുമായി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് നേരിട്ട് ആശയങ്ങളും, സമുദായം നേരിടുന്ന വെല്ലുവിളികളും ചർച്ച ചെയ്യാൻ ആദ്യമായി അവസരം ഒരുക്കിയതിൽ എല്ലാവരും സന്തുഷ്ടി പ്രകടിപ്പിച്ചു. ജിതിൻ & അന്നു ചേറോലിക്കൽ ദമ്പതികൾ അവതാരകരായിരുന്നു. വൈസ് പ്രസിഡന്റ് ഫിലിപ്പ് കൂറ്റത്താംപറമ്പിൽ എല്ലാവർക്കും നന്ദി പറഞ്ഞു. 
കാനഡയിലെ ക്നാനായ കുടുംബങ്ങളുടെ സാഹോദര്യം വർധിപ്പിക്കുന്നതിന് ഉതകുന്ന മികച്ച പരിപാടികൾ ഇനിയും നടത്തുന്നതായിരിക്കുമെന്നു എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു

Facebook Comments

Editor

Read Previous

എറണാകുളം തേവര മട്ടോഴിത്താഴത്ത് മേരി ജോസഫ് (81)നിര്യാതയായി LIVE TELECASTING AVAILABLE

Read Next

പ്രകൃതി സംരക്ഷണ സന്ദേശവുമായി കെ.എസ്.എസ്.എസ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു