Breaking news

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു

കോട്ടയം:  ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലഭ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടുള്ള അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സംഗമത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കലാപരിപാടികളും സഘടിപ്പിച്ചു. കൂടാതെ ചൈതന്യ ചില്‍ഡ്രന്‍സ് പാര്‍ക്ക് സന്ദര്‍ശനവും ക്രമീകരിച്ചിരുന്നു. കെ.എസ്.എസ്.എസ് സിബിആര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Facebook Comments

knanayapathram

Read Previous

കെ.സി.വൈ.എൽ അതിരൂപത സമിതി സംഘടിപ്പിച്ച ആപ്തവാക്യ മത്സരത്തിൽ അബിൽ ചാക്കോ വിജയി.

Read Next

നീണ്ടൂർ ചങ്ങുംമൂലയിൽ തോമസ്‌ (70) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE