

കൈപ്പുഴ: കെ.സി.വൈ.എൽ സംഘടനയുടെ 2022-23 പ്രവർത്തന വർഷത്തിലെ അതിരൂപതാതല കായികമേള കൈപ്പുഴ യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു. വിശുദ്ധ കുർബാനയോട് കൂടി ആരംഭിച്ച കായികമേളയിൽ മലബാറിൽ നിന്ന് ഉൾപ്പെടെ 11 ഫൊറോനകളിൽ നിന്നായി 307 കായിക താരങ്ങൾ പങ്കെടുത്തു. വാശിയേറിയ മത്സരത്തിൽ ഫൊറോനതലത്തിൽ രാജപുരം,കടുത്തുരുത്തി, കൈപ്പുഴ ഫറോനകൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. യൂണിറ്റ് തലത്തിൽ മാലക്കല്ല്, രാജപുരം, ഏറ്റുമാനൂർ യൂണിറ്റുകൾ യഥാക്രമം ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അതിരൂപതതല കായികമേള കേരള ക്രിക്കറ്റ് രഞ്ജി ടീം ക്യാപ്റ്റനും, കിടങ്ങൂർ ഇടവക അംഗവുമായ ശ്രീ. സിജോമോൻ ജോസഫ് ഔദ്യോഗികമായി ദീപശിഖ സ്ഥാപിച്ച് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എൽ അതിരൂപതാ സമിതി അംഗങ്ങൾ,കൈപ്പുഴ യൂണിറ്റ് സമിതി അംഗങ്ങൾ, കൈപ്പുഴ ഫൊറോനാ സമിതി അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.