

മെസപ്പെട്ടോമിയയി ൽനിന്നും കൊടുങ്ങല്ലൂരിലേക്ക് ക്രൈസ്തവ വിശ്വാസത്തെ കൈപിടിച്ചുയർത്താൻ കടലുകടന്നെത്തിയ കുടിയേറ്റികുലപതി ക്നായിത്തോമായുടെ ഓർമ്മദിനാചരണത്തിൻറെഭാഗമായി ക്നായിത്തൊമ്മന്റെ വെങ്കലപ്രതിമ കെന്റില മെഡ്വേയിലെത്തുന്നു.
കുടിയേറ്റസംഘത്തിലുണ്ടായിരുന്ന ഏഴ് ഇല്ലങ്ങളിലെ എഴുപത്തിരണ്ട് കുടുംബ്ങ്ങളുടെപ്രതീകമായി എഴുവത്തിരണ്ടുകിലോതൂക്കമുള്ള വെങ്കലപ്രതിമ, കേരളത്തിനുവെളിയിൽ സ്ഥാപിയ്ക്കപ്പെട്ട ആദ്യത്തെ ക്നായിത്തോമായുടെ പ്രതിമ, ക്നായിത്തൊമമൻ പ്രതിമാ സ്ഥാപനങ്ങൾക്ക് തുടക്കംകുറിക്കുന്നതിന് നിദാനമായ പ്രതിമ ആദ്യമായിട്ടാണ് UKKCA യുടെ ഒരു യൂണിറ്റിലെത്തുന്നത്.
ഔർ ലേഡി ഓഫ് ജില്ലിംഗ്ഹാം പള്ളിയിൽ 12 മണിക്ക് സെൻറ് ജോൺപോൾ സെക്കൻറ് പ്രോപോസ്ഡ് ക്നാനായമിഷന്റെ ചുമതല വഹിയ്ക്കുന്ന റവ ഫാ മനു കൊന്തനാനിയ്ക്കൽ ദിവ്യബലിയർപ്പിയ്ക്കും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ UKKCA ഭാരവാഹികളായ ശ്രീ സിബി കണ്ടത്തിൽ, ശ്രീ സിറിൾ പനംകാല, ശ്രീ റോബി മേക്കര, ശ്രീഫിലിപ്പ് ജോസഫ്, ശ്രീ ജോയി പുളിക്കിൽ, ശ്രീ റോബിൻസ് പഴുക്കായിൽ, ശ്രീ ലൂബി വെള്ളാപ്പള്ളിയിൽ തുടങ്ങിയവർപങ്കെടുക്കും.