Breaking news

KCWFC വനിതാദിനം ആഘോഷിച്ചു

കാനഡ – ക്നാനായ കാത്തലിക് വുമൺസ് ഫോറം ഓഫ്  കാനഡ (KCWFC) നേതൃത്വത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് വനിതാ സംഗമവും, സെമിനാറും മാർച്ച് 4-ാംതീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ  Ontario-ലെ ലണ്ടനിലുള്ള ക്നായിത്തൊമ്മന്‍    പാരിഷ് ഹാളിൽ സംഘടിപ്പിച്ചു.
ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച വനിതാദിനാഘോഷം ഉദ്ഘാടനം, അവബോധ സെമിനാർ, മിസ്സ് കേരളയുമായുള്ള സംഭാഷണം, വിവിധതരം ഗെയിംസ്, കർമ്മരേഖാരൂപീകരണം എന്നിങ്ങനെയായി ഏകദിന പ്രോഗ്രാം നടത്തപ്പെട്ടു. KCWFC പ്രസിഡന്റ് സിമി ലിന്‍സ് മരങ്ങാട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ വനിതാദിന സമ്മേളനത്തിൽ KCACയുടെ പ്രസിഡന്റ് ശ്രീ. ഫിലിപ്പ് ജോർജ് കൂറ്റത്താംപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് എത്തിച്ചേരുവാന്‍ മനസ്സ് കാട്ടിയ വനിതാ അംഗങ്ങളെ ആദരവ് അറിയിക്കുകയും ഇങ്ങനെയുള്ള വനിതാസംഗമങ്ങൾ വ്യക്തിത്വ വികസനത്തിനും, വ്യക്തി ബന്ധങ്ങളുടെ വളർച്ചയ്ക്കുമുള്ള വേദിയാണെന്നും പ്രസിഡന്റ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. സെക്രട്ടറി ജെസ്‌ലി ഷെല്ലി പുത്തൻ പുരയിൽ ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും, ട്രഷറർ ആൻ പീറ്റർ മഠത്തിപ്പറമ്പിൽ  യോഗത്തിൽ നന്ദി അറിയിക്കുകയും ചെയ്തു.
“Promoting positive mental health and wellness in children,adolescents and women”
എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള  സെമിനാറിന് സാമൂഹ്യപ്രവർത്തക രശ്മി ജോർജ് നേതൃത്വം നൽകി. വനിതാദിനാഘോഷത്തിൽ പങ്കെടുത്ത മുഴുവൻ വനിതകളെയും ഉൾപ്പെടുത്തി കൊണ്ടുള്ള ഗ്രൂപ്പ് ഡാൻസും, സിന്ത്യ സന്ദീപ് കിഴക്കേപ്പുറത്തിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഗെയിംസും ഏവരുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് സഹായകമായി. വൈസ് പ്രസിഡണ്ട് സൗമ്യ ജോസ് തേക്കിലക്കാട്ടിൽ  പ്രോഗ്രാമിന്റെ അവതാരകയായിരുന്നു. KCWFC-യുടെ ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നല്കി.                                                                           
Facebook Comments

knanayapathram

Read Previous

കുവൈറ്റ് ക്‌നാനായ വുമൺസ് ഫോറത്തിന് നവ നേതൃത്വം

Read Next

കാനഡ ക്നാനായ സംഗമത്തിൻറെ സ്‌പോൺസർഷിപ്പ് ഉദ്ഘാടനം നടത്തപ്പെട്ടു

Most Popular