

ഉഴവൂർ : ഉഴവൂരിൽ ആദ്യമായി തുടക്കം കുറിച്ച വിദ്യാഭ്യാസ സ്ഥാപനമായ സെൻറ് ജോവാനസ് യുപി സ്കൂളിന്റെ 118 മത് വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക ജെസ്സി എബ്രഹാമിന് യാത്രയയപ്പ് സമ്മേളനവും 8 / 3 / 2023 ബുധനാഴ്ച ഉച്ചകഴിഞ്ഞ് അഞ്ചുമണി മുതൽ വിവിധ പരിപാടികളുടെ സംഘടിപ്പിക്കപ്പെടും
കോട്ടയം കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിയുടെ സെക്രട്ടറി റവ.ഡോ.തോമസ് പുതിയകുന്നേലിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനം അഡ്വക്കേറ്റ് മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തിൽ റവ.ഫാ. തോമസ് ആനിമൂട്ടിൽ, രാമപുരം എ.ഇ.ഒ. കെ.കെ. ജോസഫ്, ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോണിസ് പി. സ്റ്റീഫൻ ഗ്രാമപഞ്ചായത്ത് അംഗം കെ.എം. തങ്കച്ചൻ , എം പി ടി എ പ്രസിഡൻറ് ദീപ സുദീപ്, ഫാദർ എൽബിൻ തിരുനെല്ലിപ്പറമ്പിൽ, സ്കൂൾ മാനേജർ റവ. സി. മത്തിയാസ് എസ്.വി.എം. ഹെഡ്മിസ്ട്ര റവ. സി. പ്രദീപ എസ് വി എം , സ്റ്റാഫ് സെക്രട്ടറി ജോസിനി സി. ബേബി, സ്കൂൾ ലീഡർ കുമാരി എയ്ഞ്ചലിന ആർ ഫിലിപ്പ് എന്നിവർ പ്രസംഗിക്കും സമ്മേളന അനന്തരം കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും
Facebook Comments