

ക്നാനായ റീജിയൺ യൂത്ത് മിനിസ്ടിയുടെ നേതൃത്വത്തിൽ 18 വയസ്സിന് മേൽ പ്രായം ചെന്ന ക്നാനായ യുവതീയുവാക്കൾക്കായി നടത്തുന്ന റീ ഡിസ്കവർ കോൺഫ്രൺസ് റജിട്രേഷൻ മാർച്ച് 5 ഞായർ മുതൽ വിവിധ ഇടവകയിലെയും മിഷണിലെയും യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തിൽ ആരംഭിക്കും.ആദ്യം രജിട്രർ ചെയ്യുന്ന 175 യുവജനങ്ങൾക്കാണ് ഇതിൽ പങ്കെടുക്കാൻ കഴിയുന്നത്.വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒർലാൻഡോയിൽ വെച്ച് നടത്തപ്പെടുന്ന യുവജനകോൺഫ്രൺസിന്’ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.ഒരാൾക്ക് 399 ഡോളർ രജിട്രേഷൻ ഫീസ്.രജിട്രേഷൻ അവസാനദിവസം ഏപ്രിൽ 30.മാർച്ച് 5 ഞായറാഴ്ച ഷിക്കാഗോയിൽ വച്ച് വികാരി ജനറാൾ മോൺ. തോമസ്സ് മുളവനാൽ ആദ്യ രജിട്രേഷൻ ഏറ്റുവാങ്ങി കിക്കോഫ് കർമ്മം നിർവ്വഹിക്കും.
Facebook Comments