Breaking news

ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണസംഗമവും ക്‌നായിതോമാ ദിനാചരണവും മാര്‍ച്ച് 7 ന് കൊടുങ്ങല്ലൂരില്‍

കോട്ടയം: എ.ഡി 345 മാര്‍ച്ച് 7 ന് ക്‌നായിത്തോമായുടെയും ഉറഹാ മാര്‍ ഔസേപ്പിന്റെയും നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിലേക്കു നടന്ന ചരിത്ര പ്രസിദ്ധമായ പ്രേഷിത കുടിയേറ്റത്തെ അനുസ്മരിച്ച് കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 7 ചൊവ്വാഴ്ച കൊടുങ്ങല്ലൂരില്‍ ‘കുടിയേറ്റ അനുസ്മരണ സംഗമവും ക്‌നായി തോമാദിനാചരണവും’ സംഘടിപ്പിക്കുന്നു. ഉച്ചകഴിഞ്ഞ് 2.30 ന് ക്നായി തോമാ നഗറില്‍ കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍ പതാക ഉയര്‍ത്തുന്നതോടെ ദിനാചരണത്തിനു തുടക്കമാകും. തുടര്‍ന്ന് 3 മണിക്ക് കോട്ടപ്പുറം കോട്ടയിലെ ഹോളി ഫാമിലി ചാപ്പലില്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിക്കും. കാക്കനാട് സെന്റ് കുര്യാക്കോസ് ക്നാനായ കത്തോലിക്കാ പള്ളി വികാരി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍ പൂര്‍വ്വിക അനുസ്മരണ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കും. തുടര്‍ന്നു ക്നായി തോമാ നഗറിലേക്ക് പ്രേഷിത കുടിയേറ്റ അനുസ്മരണ റാലി നടത്തപ്പെടും. കെ.സി.സി പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയിലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പ്രേഷിത കുടിയേറ്റ അനുസ്മരണ പൊതുസമ്മേളനത്തില്‍ വികാരി ജനറാളും കെ.സി.സി ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും. തോമസ് ചാഴികാടന്‍ എം.പി, സ്റ്റീഫന്‍ ജോര്‍ജ് എക്സ് എം.എല്‍.എ, ബേബി മുളവേലിപ്പുറത്ത്, തമ്പി എരുമേലിക്കര, ജോസ് കണിയാപറമ്പില്‍, ലിന്‍സി രാജന്‍ വടശ്ശേരിക്കുന്നേല്‍, ലിബിന്‍ പാറയില്‍, ജോണ്‍ തെരുവത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിക്കും. ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ അതിരൂപതാ ഫൊറോന ഭാരവാഹികളും വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

Facebook Comments

knanayapathram

Read Previous

യു. കെ യില്‍ ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയനായി സാവിയോ മാത്യു മുഖച്ചിറയില്‍.

Read Next

ഇടുക്കി ജില്ലയിലെ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ ജില്ലാ തല പരിശീലനത്തിന് തുടക്കമായി.