

ലണ്ടന്‍: ലോകത്തെ പ്രശസ്ത സര്‍വ്വകലാശാലകളായ ഇംപെരിയല്‍ കോളജ് ലണ്ടനും റോയല്‍ കോളജ് ഓഫ് ആര്‍ട്സ് ലണ്ടനും സംയുക്തമായി ഒരുക്കിയ ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷനില്‍ ശ്രദ്ധേയമായി ക്നാനായ വിദ്യര്‍ഥിയുടെ പ്രോജക്ട്. കുട്ടികളുടെ ഓണ്‍ലൈന്‍ ചലനങ്ങള്‍ മാതാപിതാക്കള്‍ക്കു നിരീക്ഷിക്കാന്‍ പറ്റുന്ന പദ്ധതിയാണു കുറുമുള്ളുര്‍ ഇടവകാംഗമായ സാവിയോ മാത്യു മുഖച്ചിറയില്‍ ഒരുക്കിയത്. ഗ്ളോബല്‍ ഇന്നവേഷന്‍ ഡിസൈന്‍ ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥിയാണ് സാവിയോ. കുട്ടികള്‍ ഇന്‍്റര്‍നെറ്റില്‍ ചെലവിടുന്ന സമയം , എന്തൊക്കെയാണ് കാണുന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ മാതാപിതാക്കള്‍ക്ക് അറിയാന്‍ സാധിക്കുന്നതാണ് പ്രോജക്ട്. നോട്ടിംഗ്ഹാം സെന്‍റ് മൈക്കിള്‍സ് ക്നാനായ മിഷന്‍ അംഗവുമാണ് ജോസ് മാത്യു-ടെസി ദമ്പതികളുടെ പുത്രനായ സാവിയോ .
ഫെബ്രുവരി രണ്ടാം വാരമാണ് എക്സിബിഷന്‍ നടന്നത്. അന്‍പതോളം പ്രോജക്ടുകളാണ് എക്സിബിഷനില്‍ അവതരിപ്പിച്ചത്. യു.കെ., യു.എസ്എ., ജര്‍മ്മനി, സ്വീഡന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി മത്സരിച്ചാണ് നേട്ടമുണ്ടാക്കിയത്.