Breaking news

UKKCA യുടെ ദ്വിദിന നാഷണൽ കൗൺസിൽ അവിസ്മരണീയമായി

മാത്യു പുളിക്കത്തൊട്ടി പി ആർ ഓ 

ശാലീന സുന്ദരവും പ്രകൃതി രമണീയവുമായ സോമർസെറ്റിലെ ബ്രിഡ്ജ് വാട്ടറിൽ UKKCA യുടെ നാഷണൽ കൗൺസിൽ അംഗങ്ങൾ Nov 12, 13 തിയതികളിൽ ഒത്തുചേർന്നു. തിരക്കുകളിൽ നിന്ന് അകന്നു മാറി ഇംഗ്ലണ്ടിൻ്റെ ഗ്രാമ സൗന്ദര്യത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന clive court ക്നാനായ സംഘടനാ പ്രതിനിധികൾക്കായി വേറൊരു ലോകം തീർത്തു. ക്നാനായ പാട്ടുകൾ ആവേശത്തോടെ സംഘം ചേർന്ന് ആലപിയ്ക്കപ്പെട്ട രാത്രിയിൽ മൂടൽമഞ്ഞും തണുപ്പുമൊക്കെ ദൂരെയേതോ മരച്ചില്ലകളിലേയ്ക്ക് പറന്നകന്നു.

സമുദായം -സമുദായം മാത്രം ചർച്ചചെയ്യപ്പെട്ട രണ്ടു ദിവസങ്ങൾ നാഷണൽ കൗൺസിൽ അംഗങ്ങൾക്കു നൽകിയത് എന്നും മനസ്സിൽ സൂക്ഷിയ്ക്കാൻ ഒത്തിരിയോർമമകൾ.

നാഷണൽ കൗൺസിൽ യോഗത്തിൻ്റെ സമാപനത്തിൽ ഓരോ യൂണിറ്റി ലേക്കുമുള്ള പുതുവർഷ കലണ്ടറുകളും, ഭരണഘടനയുടെ കോപ്പി കളും വിതരണം ചെയ്യപ്പെട്ടു. ഒപ്പം ജിമ്മി ചെറിയാൻ സമ്മാനിച്ച ക്നാനായ കുടിയേറ്റ കുലപതി ക്നായിത്തോമായുടെ ഫോട്ടോകളും. UKKCA പ്രസിഡൻ്റ് ബിജി ജോർജ്ജ് മാം കൂട്ടത്തിൽ, സെക്രട്ടറി ലൂബി വെള്ളാപ്പള്ളിൽ, ട്രഷറർ മാത്യു പുളിക്കത്തൊട്ടിയിൽ, വൈസ് പ്രസിഡൻ്റ് സിബി കണ്ടത്തിൽ, ജോയൻ്റ് സെക്രട്ടറി ടിജോ കുഴിമറ്റത്തിൽ, ജോയൻറ് ട്രഷറർ എബി കുടിലിൽ, അഡ് വൈസർമാരായ സാജു പാണ പറസിൽ, സണ്ണി രാഗമാളിക എന്നിവർ നാഷണൽ കൗൺസിലിന് നേതൃത്വം നൽകി.UKKCA ഡയറക്ടറി യുടെ പ്രകാശനം ചീഫ് എഡിറ്റർ മാത്യു പുളിക്കത്തൊട്ടിയിൽ, പ്രസിഡൻ്റ് ബിജി മാം കൂട്ടത്തിലിന് കോപ്പി നൽകി നിർവ്വഹിച്ചു. നാഷണൽ കൗൺസിലംഗങ്ങളിൽ ബഹുഭൂരിപക്ഷവും പങ്കെടുത്ത നാഷണൽ കൗൺസിലിൽ Glassgow, Edinburg, Aberdeen, Yorkshire യൂണിറ്റ് പ്രതിനിധികൾ ദൂരപരിധി മാനിയ്ക്കാതെ പങ്കെടുത്തതും ശ്രദ്ധേയമായി.

 

Facebook Comments

knanayapathram

Read Previous

മ്രാല രാമച്ചനാട്ട് മേരി മാത്യു (പെണ്ണമ്മ , 85) നിര്യാതനായി. Live funeral telecasting available

Read Next

കെറ്ററിംഗ് ക്നാനായ കാത്തോലിക് അസോസിയേഷന് പുതുനേതൃത്വം