Breaking news

കുട്ടികളുടെ സംരക്ഷണത്തിനായി നിയമ അവബോധ ക്യാമ്പയിനുമായി കെ.എസ്.എസ്.എസ്

കോട്ടയം: സമൂഹത്തില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ ബോധവല്‍ക്കരണം നടത്തി കുട്ടികള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിയമ അവബോധ സെമിനാര്‍ സംഘടിപ്പിച്ചു. കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗുമായി സഹകരിച്ചു കൊണ്ട് നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച നിയമ അവബോധ സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി നിര്‍വ്വഹിച്ചു. ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ് പടികര ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പോക്‌സോ ആക്ടിനെക്കുറിച്ചും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അവയ്‌ക്കെതിരായുള്ള നിയമസംരക്ഷണ സാധ്യതകളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറിന് കോട്ടയം ജില്ല മുന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മെമ്പര്‍ സിസ്റ്റര്‍ അഡ്വ. ജ്യോതിസ് പി. തോമസ് നേതൃത്വം നല്‍കി.

Facebook Comments

knanayapathram

Read Previous

ഒരുമയുടെ പാഠമായി ഫിലാഡെൽഫിയ ക്‌നാനായ പിക്നിക്

Read Next

ന്യൂയോർക്ക് ഫൊറോന പിക്‌നിക്ക് ആഗസ്റ്റ് 20 ന് ന്യൂജേഴ്സിയിൽ