Breaking news

കോവിഡ് പ്രതിരോധം – ഭിന്നശേഷിയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ ക്രമീകരണങ്ങള്‍ ഒരുക്കി കെ.എസ്.എസ്.എസ്

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിയുള്ളവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. നാഷണല്‍ ഹെല്‍ത്ത് മിഷനുമായി സഹകരിച്ചുകൊണ്ട് കോട്ടയം ജില്ലയിലെ കുമരകം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായാണ് കോവിഡ് വാക്‌സിനേഷന്‍ ക്രമീകരണം കെ.എസ്.എസ്.എസ് ഒരുക്കിയത്. കോവിഡ് വാക്‌സിനേഷന്‍ സെന്ററില്‍ എത്തിച്ചേരുവാന്‍ ബുദ്ധിമുട്ടനുഭവിച്ചവര്‍ക്ക് വാഹന സൗകര്യം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ കെ.എസ്.എസ്.എസ് ഒരുക്കിയിരുന്നു. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് നടപ്പിലാക്കിവരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് വാക്‌സിനേഷന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയതെന്നും ആരോഗ്യ വകുപ്പുമായി സഹകരിച്ചുകൊണ്ട് വാക്‌സിന്‍ സ്വീകരിക്കാത്ത ഭിന്നശേഷിയുള്ളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കത്തക്കവിധത്തിലുള്ള ക്രമീകരണങ്ങള്‍ വരുംദിനങ്ങളില്‍ ലഭ്യമാക്കുമെന്നും കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം കുന്നത്ത് ത്രേസ്സ്യാമ്മ അബ്രാഹം (ഗ്രേസി64) നിര്യാതയായി

Read Next

കല്ലറ കണിയാംപറമ്പിൽ ഷേർളി ജോസ് (61) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE