Breaking news

Category: USA / OCEANIA

Breaking News
KCCNA കൺവെൻഷന് വ്യാഴാഴ്ച തിരി തെളിയും .

KCCNA കൺവെൻഷന് വ്യാഴാഴ്ച തിരി തെളിയും .

ബൈജു ആലപ്പാട്ട് KCCNA P. R. O. ഡാളസ് :15-ാമത് ക്നാനായ കാത്തലിക് കോൺഗ്രസ്‌ ഓഫ് നോർത്ത് അമേരിക്ക (കെ.സി.സി.എൻ.എ.) നാഷണൽ കൺവെൻഷന്  ജൂലൈ 4 വ്യാഴാഴ്ച  തിരിതെളിയും.  ക്നാനായ കാത്തലിക് സൊസൈറ്റി ഓഫ് സാൻ അന്റോണിയോ (KCSSA ) ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ കൺവെൻഷൻ  ജൂലൈ 4…

Breaking News
ഹ്യൂസ്റ്റണിൽ ലീജിയൻ ഓഫ് മേരി സെമിനാർ .

ഹ്യൂസ്റ്റണിൽ ലീജിയൻ ഓഫ് മേരി സെമിനാർ .

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കാതോലിക്കാ ദൈവാലയത്തിൽ ലീജിയൻ ഓഫ് മേരി സെമിനാർ നടത്തപ്പെട്ടു. കോട്ടയം അതിരൂപതാ പ്രസിഡന്റ് ശ്രീമതി ലതാ മാക്കിൽ  ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. രണ്ടു ദിവസങ്ങളിലായി പള്ളി പാരിഷ് ഹാളിൽ നടത്തപ്പെട്ട സെമിനാറിൽ  ലീജിയൻ ഓഫ് മേരി എന്താണെന്നും, ഈ കാലഘട്ടത്തിൽ  സംഘടനയുടെ ആവശ്യകതയെക്കുറിച്ചും  ലതാ  മാക്കിൽ വിശദമായി സംസാരിച്ചു . ഇടവക സമൂഹത്തെ മുഴുവനായും ഉൾക്കൊണ്ടുകൊണ്ട് എല്ലാ കുടുംബങ്ങളെയും മാതാവിന്റെ സന്നിധിയിൽ സമർപ്പിച്ചു മാതാവിന്റെ മധ്യസ്ഥതയാൽ മുന്നോട്ടു പോകുവാൻ ലീജിയൻ ഓഫ് മേരി സംഘടനാ അംഗങ്ങൾ പ്രതിജ്ഞാ ബദ്ധരാണെന് ശ്രീമതി ലതാ മാക്കിൽ പറഞ്ഞു.ഇടവകയുടെ ഐക്യത്തിനും കെട്ടുറപ്പിനും, ഇടവക സമൂഹത്തിന്റെ  ആത്മീയവും ഭൗതികവുമായ വളർച്ചക്കും മാതാവിനോട് മാധ്യസ്ഥം വഹിക്കേണ്ടതിന്റെ പ്രാധാന്യവും വിശദീകരിച്ചു. ലീജിയൻ  ഓഫ് മേരി ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു ഇടവക വികാരി ഫാ.ഏബ്രഹാം മുത്തോലത്തു  തന്റെ ആമുഖ സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.  ഇടവക പ്രസിഡന്റ് സിസി തൊട്ടിയിൽ, ആനിമേറ്റർ സി.ലിസിൻ ജോസ് എസ്.ജെ.സി,സെക്രട്ടറി ഷൈനി കൊണ്ടൂർ, ട്രഷർ എൽസമ്മ അത്തിമറ്റത്തിൽ, ലീലാമ്മ ഇല്ലിക്കാട്ടിൽ, ഗ്രേസി നിരപ്പേൽ, ലൈസ പറയൻകലയിൽ, മറിയാമ്മ എടാട്ടുകുന്നേൽ, മറ്റു ലീജിയൻ ഓഫ് മേരി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വo നൽകി. ബിബി തെക്കനാട്ട്

Breaking News
തൊമ്മൻ സംഗവവും പുന്നത്തറ സംഗമവും അനുഗ്രഹീതമാക്കി ബെൻസൻവില്ല് ഇടവക

തൊമ്മൻ സംഗവവും പുന്നത്തറ സംഗമവും അനുഗ്രഹീതമാക്കി ബെൻസൻവില്ല് ഇടവക

ചിക്കാഗോ ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ നടത്തപ്പെട്ട തൊമ്മൻ സംഗമവും പുന്നത്തറ സംഗമവും നവ്യാനുഭവം ഉളവാക്കി.തോമശ്ലീഹായുടെ രക്തസാക്ഷിത്വ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് ചിക്കാഗോയിലെ പുന്നത്തറ നിവാസികളുടെ നേതൃത്വത്തിൽ സംഗമം നടത്തപ്പെട്ടത്.ഇടവകസമൂഹത്തിലെ തൊമ്മൻ നാമധാരികൾ ഏവരെയും പ്രത്യേകം ആദരിക്കുകയും പുന്നത്തറ നിവാസികളുടെ പ്രത്യേകം കൂട്ടായ്മ നടത്തപ്പെടുകയും ചെയ്തു.കൂട്ടായ്മയ്ക്ക്…

Breaking News
ന്യൂ ജേഴ്‌സി ഇടവകയിൽ മതബോധന ഗ്രാജുവേഷൻ

ന്യൂ ജേഴ്‌സി ഇടവകയിൽ മതബോധന ഗ്രാജുവേഷൻ

ന്യൂ ജേഴ്‌സി: ക്രൈസ്റ്റ് ദി കിംഗ് ക്‌നാനായ കത്തോലിക്കാ ഇടവകയിൽ മതബോധന ഗ്രാജുവേഷൻ നടത്തപ്പെട്ടു. ഇടവക വികാരി ഫാ. ലിജോ കൊച്ചുപറമ്പിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടുകൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ഗ്രാജുവേഷൻ തൊപ്പി അണിഞ്ഞ് അദ്ധ്യാപകർക്കൊപ്പം പ്രതിക്ഷണമായി നീങ്ങുകയും ഇടവക വികാരി പ്രത്യേക ആശീർവാദം നൽകുകയും…

Breaking News
കൂടാരയോഗ പിക്നിക് ഒരുക്കി ബെൻസൻവില്ല് ഇടവക

കൂടാരയോഗ പിക്നിക് ഒരുക്കി ബെൻസൻവില്ല് ഇടവക

ചിക്കാഗോ ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവക കൂടാരയോഗ പിക്നിക് ഒരുക്കി.ഗാഡുലുപ്പ കൂടാരയോഗത്തിൻറെ നേതൃത്വത്തിൽ പിക്നിക് നടത്തപ്പെട്ടത്. ഞായറാഴ്ച കുർബ്ബാനയ്ക്ക് ശേഷം പള്ളിയും പരിസരവും കൂടാരയോഗത്തിൻറെ നേതൃത്ത്വത്തിൽ വൃർത്തിയാക്കുകയും തുടർന്ന് എല്ലാം പ്രായ വിഭാഗക്കാർക്കും വിവിധ മത്സരങ്ങൾ ക്രമീകരിച്ചു.കൂടാരയോഗത്തിൻറെ നേതൃത്വത്തിൽ എല്ലാവർക്കും ഭക്ഷണം ഒരുക്കുകയും തുടർന്ന് ഒരുമിച്ച് പ്രാർത്ഥനാകൂട്ടായ്മ…

Breaking News
പ്രൗഢ ഗംഭീരമായി കാനഡയിലെ ലണ്ടനിൽ തിരുഹൃദയ തിരുനാൾ ആഘോഷം

പ്രൗഢ ഗംഭീരമായി കാനഡയിലെ ലണ്ടനിൽ തിരുഹൃദയ തിരുനാൾ ആഘോഷം

കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിൻ്റെ തിരുനാൾ ആഘോഷം ഭക്ത്യാദരപൂർവ്വം കൊണ്ടാടി.ജൂൺ 7 വെള്ളിയാഴ്ച ഇടവക വികാരി ഫാ.സജി ചാഴിശ്ശേരിൽ പുതുതായി നിർമ്മിച്ച കൊടിമരം വെഞ്ചരിപ്പിനു ശേഷം കൊടിയേറ്റ് നടത്തി.രൂപം വെഞ്ചരിപ്പ് ,ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച എന്നിവയ്ക്കു ശേഷം ഫാ.ജോബി കുന്നത്ത് CMI…

Breaking News
റിജോയ്സ്”സമ്മർ ക്യാമ്പിന് ബെൻസൻവില്ലിൽ ഉജ്ജ്വല തുടക്കം

റിജോയ്സ്”സമ്മർ ക്യാമ്പിന് ബെൻസൻവില്ലിൽ ഉജ്ജ്വല തുടക്കം

ചിക്കാഗോ ബെൻസൻവില്ല് തിരുഹൃദയ ക്നാനായ കത്തോലിക്ക ഇടവകയിൽ റിജോയ്സ് സമ്മർ ക്യാമ്പിന് ആവേശോജ്വലമായ തുടക്കം.സമ്മർ ക്യാമ്പ് ക്നാനായ റീജിയൻ ഡയറക്ടറും ഇടവക വികാരിയുമായ ഫാ.തോമസ്സ് മുളവനാൽ ഉദ്ഘാടനം ചെയ്തു.വിവിധ ഇടവകയിലെ കുട്ടികളുടെ ഒത്തുചേരൽ നല്ല ബന്ധങ്ങൾ വളർത്താനും ഒന്നിച്ച് വളരാനുമുള്ള അവസരമെന്ന് ഉദ്ഘാടന സന്ദേശത്തിൽ പറഞ്ഞു.മൂന്ന് ദിവസങ്ങളായി നടക്കുന്ന…

Breaking News
“റിജോയ്‌സ്‌ 2024” – മിഷൻ ലീഗ് സമ്മർ ക്യാമ്പ് ചിക്കാഗോയിൽ

“റിജോയ്‌സ്‌ 2024” – മിഷൻ ലീഗ് സമ്മർ ക്യാമ്പ് ചിക്കാഗോയിൽ

ചിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്‌നാനായ റീജിയണൽ തലത്തിൽ “റിജോയ്‌സ്‌ 2024” എന്ന പേരിൽ സമ്മർ ക്യാമ്പ് ചിക്കാഗോയിൽ വച്ച് സംഘടിപ്പിക്കുന്നു. ജൂൺ 7, 8, 9 തിയതികളിൽ ചിക്കാഗോ സേക്രഡ് ഹാർട്ട്  ക്‌നാനായ കത്തോലിക്കാ ഫൊറോനാ  ഇടവകയുടെ ആതിഥേയത്വത്തിലാണ് ക്യാമ്പ് നടത്തുന്നത്. അമേരിക്കയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള…

Breaking News
KCAG നേതൃത്വത്തിൽ Graduates Celebration June 2nd ന് നടത്തപ്പെടുന്നു .

KCAG നേതൃത്വത്തിൽ Graduates Celebration June 2nd ന് നടത്തപ്പെടുന്നു .

We are proud of our 2024 graduates, who have worked hard to complete their studies. Your academic achievement will be recognized and celebrated by our Knanaya community on June 2 after the Sunday Mass. All…

Breaking News
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. ചെറുപുഷ്പ മിഷൻ ലീഗിന്റെ ഇടവകയിലെ കഴിഞ്ഞ ഒരു വർഷത്തെ വിപുലമായ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ സി എം എൽ ന്റെ ഇടവകയിലെ 12 ഗ്രൂപുകളിൽ…