Breaking news

Category: INDIA

Breaking News
പോയ വര്‍ഷം  പൊതു സമൂഹത്തിന് മികച്ച  സംഭാവനകൾ നൽകിയ  ക്നാനായ വ്യക്തിത്വങ്ങൾ  ആരൊക്കെ? ക്നാനായ പത്രം  നടത്തുന്ന  ആദ്യ  അവാര്‍ഡിനു വായനക്കാരില്‍ നിന്നും നോമിനേഷനുകള്‍ ക്ഷണിക്കുന്നു

പോയ വര്‍ഷം പൊതു സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിയ ക്നാനായ വ്യക്തിത്വങ്ങൾ ആരൊക്കെ? ക്നാനായ പത്രം നടത്തുന്ന ആദ്യ അവാര്‍ഡിനു വായനക്കാരില്‍ നിന്നും നോമിനേഷനുകള്‍ ക്ഷണിക്കുന്നു

സ്വന്തം ലേഖകൻ 2016 ൽ തുടക്കം കുറിച്ച ക്നാനയപത്രം അഞ്ച് വർഷം പൂർത്തിയാക്കുന്ന ഈ അവസരത്തിൽ 2020 ൽ പൊതു സമൂഹത്തിന് ഏറ്റവും അധികം സംഭവനകൾ നൽകിയത് ആരൊക്കെ ? സമൂഹത്തില്‍ പോസിറ്റീവ് ചിന്തകളുടെ വേരോട്ടം നടത്തിയവര്‍ ഉണ്ടോ? ക്നാനായ പത്രം ഒരുക്കുന്ന 2020 ൽ ആഗോള സമൂഹത്തിന്…

Breaking News
രാമമംഗലം മുത്തേടത്ത് സിസിലി കുര്യാച്ചന്‍ (64) നിര്യാതയായി. LIVE TELECASTING AVAILABLE

രാമമംഗലം മുത്തേടത്ത് സിസിലി കുര്യാച്ചന്‍ (64) നിര്യാതയായി. LIVE TELECASTING AVAILABLE

രാമമംഗലം: മുത്തേടത്ത് കുര്യാച്ചന്റെ ഭാര്യ സിസിലി കുര്യാച്ചാന്‍ (64) നിര്യാതയായി. സംസ്കാരം 17.12.2020 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം രാമമംഗലം സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത വെട്ടിത്തറ പൂവത്തിനാല്‍ കുടുംബാംഗമാണ്. മക്കള്‍: ജിനോ, സിനോ. മരുമക്കള്‍: എല്‍സിന, നിബി. മൃതസംസ്കാര ശുശ്രൂഷകള്‍…

Breaking News
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു

കോട്ടയം: അന്താരാഷ്ട്ര വോളണ്ടിയേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കെ.സി.ബി.സി ജെസ്റ്റിസ് പീസ് & ഡെവലപ്പ്‌മെന്റ് കമ്മീഷന്റെ കീഴിലുള്ള കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറവുമായി സഹകരിച്ച് വോളണ്ടിയേഴ്‌സ് സംഗമം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം കേരളാ…

Breaking News
കർഷക സമരത്തിന് പിന്തുണയുമായി കെ. സി. വൈ. എൽ പുന്നത്തുറ യൂണിറ്റ്.

കർഷക സമരത്തിന് പിന്തുണയുമായി കെ. സി. വൈ. എൽ പുന്നത്തുറ യൂണിറ്റ്.

പുന്നത്തുറ : അന്നമൂട്ടുന്ന ദൈവങ്ങള്‍ തെരുവിലലയുമ്പോള്‍,മഞ്ഞും മഴയും വെയിലും കാളുമ്പോളും പിറന്ന നാട്ടില്‍ മാന്യമായി തൊഴിലും കൂലിയും നേടി ജീവിക്കാന്‍ ജീവിതസമരം നടത്തുന്ന കർഷകർക്ക്‌ ഐ ക്യദാർഢ്യം… കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെമുദ്രാവാക്യമുയർത്തി ഡൽഹിയുടെ അതിർത്തികളിൽ തമ്പടിച്ച ലക്ഷക്കണക്കിനു കർഷകർക്ക് അനുഭാവം പ്രകടിപ്പിച്ചു കെ. സി. വൈ.…

INDIA
ഏറ്റുമാനൂർ കാവ്യ വേദിയുടെ പി പി നാരായണൻ കവിതാ പുരസ്‌കാരത്തിന്  ശ്രീ  റെജി  തോമസ്  കുന്നൂപ്പറമ്പിൽ മാഞ്ഞൂർ  അർഹനായി

ഏറ്റുമാനൂർ കാവ്യ വേദിയുടെ പി പി നാരായണൻ കവിതാ പുരസ്‌കാരത്തിന് ശ്രീ റെജി തോമസ് കുന്നൂപ്പറമ്പിൽ മാഞ്ഞൂർ അർഹനായി

ഏറ്റുമാനൂർ കാവ്യ വേദിയുടെ പി പി നാരായണൻ കവിതാ പുരസ്‌കാരം 2020 -ലെ  സ്പെഷ്യൽ  ജൂറി അവാർഡ്  ജോബിന്റെ  ഹൃദയത്തിൽ നിന്നും എന്ന        കവിതയ്ക്ക് ശ്രീ  റെജി  തോമസ്  കുന്നൂപ്പറമ്പിൽ മാഞ്ഞൂർ  അർഹനായി  ഡിസംബർ  13 ന്  ഏറ്റുമാനൂർ  SMSM ലൈബ്രറി  ഹാളിൽ നടന്ന…

Breaking News
ഇംപാക്ട് സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഇംപാക്ട് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗത്തെ ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള വികസന കാഴ്ച്ചപ്പാടുകള്‍ ഇന്നിന്റെ ആവശ്യകതയെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാലാ ചേര്‍പ്പുങ്കലിലുള്ള മുത്തോലത്ത് നഗറില്‍ പുതുതായി നിര്‍മ്മിച്ച ഇംപാക്ട് സെന്ററിന്റെ ആശീര്‍വാദകര്‍മ്മവും ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇംപാക്ട് സെന്റര്‍ പുതുവെളിച്ചമായി മാറുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാഴികാടന്‍ എം.പി. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യ സേവന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ അനേകം കുടുംബങ്ങള്‍ക്ക് ആശ്രയവും പ്രത്യാശയും പകരുവാന്‍ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് സാധിച്ചുവെന്ന് അദ്ദേഹം അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണവും കോട്ടയം അതിരൂപത വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖ സന്ദേശവും നല്‍കി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ ഫൊറോനാ വികാരി ഫാ. ജോയി കട്ടിയാങ്കല്‍, ഗുഡ് സമരിറ്റന്‍ റിസോഴ്‌സ് സെന്റര്‍ ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയിംസ് വടക്കേകണ്ടംങ്കരിയില്‍, സിസ്റ്റര്‍ സാലി എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തോടനുബന്ധിച്ച്  പൗരോഹിത്യ റൂബി ജൂബിലി ആഘോഷിക്കുന്ന ഫാ. എബ്രഹാം മുത്തോലത്തിന് കെ.എസ്.എസ്.എസ്. സമര്‍പ്പിച്ച ഉപഹാരം മുത്തോലത്ത് കുടുംബാംഗമായ സിസ്റ്റര്‍ സാലി എസ്.വി.എം ഏറ്റുവാങ്ങി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മുന്‍ ഡയറക്ടര്‍ ആയിരുന്ന റവ. ഫാ. എബ്രഹാം മുത്തോലത്തിന്റെ പൗരോഹിത്യ റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹം നിര്‍മ്മിച്ചു നല്‍കിയതാണ് ഇംപാക്ട് സെന്റര്‍. ഭിന്നശേഷിക്കാരുടെയും അവരുടെ പരിശീലകരുടെയും താമസിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, സാമൂഹ്യമോ അജപാലനപരമോ ആയ ക്യാമ്പുകള്‍ക്കും, മുത്തോലത്ത് ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട താമസസൗകര്യങ്ങള്‍ക്കും ഇംപാക്ട് സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. കൂടാതെ നാട്ടില്‍ അവധിക്കെത്തുന്ന പ്രവാസികളുടെ താല്‍ക്കാലിക താമസത്തിന് ഇതിലെ ആധുനിക സൗകര്യങ്ങളോടുകൂടിയ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ സാധിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് സംഘടിപ്പിച്ച ചടങ്ങില്‍ അതിരൂപതയിലെ വൈദിക സന്യസ്ഥ സംഘടനാ അത്മായ പ്രതിനിധികളും കെ.എസ്.എസ്.എസ് സ്വാശ്രയ സംഘാംഗങ്ങളും പങ്കെടുത്തു.

Breaking News
ആടുകളെ വിതരണം ചെയ്തു

ആടുകളെ വിതരണം ചെയ്തു

പയസ് നഗര്‍: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, നബാഡുമായി സഹകരിച്ച് വയനാട്ടില്‍ നടപ്പിലാക്കിവരുന്ന ആട് ഗ്രാമം പദ്ധതിയുടെ ഭാഗമായി പയസ് നഗര്‍ യൂണിറ്റിലെ 24 കുടുംബങ്ങള്‍ക്കായി ബീറ്റല്‍, പര്‍പ്പ സാരി, ഷി രോഗി, എന്നീ ഇനങ്ങളില്‍ പെട്ട 144 ആടുകളെ വിതരണം ചെയ്തു. വികാരി ഫാ. ഷിജോ കുഴിപ്പിള്ളി…

Breaking News
ചേര്‍പ്പുങ്കല്‍ ഇംപാക്ട് സെന്‌ററിന്റെ ആശീര്‍വാദകര്‍മ്മവും, ഉദ്ഘാടനവും ഡിസംബര്‍ 13ന്

ചേര്‍പ്പുങ്കല്‍ ഇംപാക്ട് സെന്‌ററിന്റെ ആശീര്‍വാദകര്‍മ്മവും, ഉദ്ഘാടനവും ഡിസംബര്‍ 13ന്

ബിനോയി സ്റ്റീഫന്‍ കിഴക്കനടി (പി. ആർ. ഒ.) 2020 ഡിസംബര്‍ 13 ഞായറാഴ്ച രാവിലെ 8.30 ന്, ചേര്‍പ്പുങ്കല്‍ മുത്തോലത്ത് നഗറില്‍, പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ഫൊറോനായുടെ വികാരി വെരി റവ.ഫാ. ഏബ്രഹാം മുത്തോലത്തിന്റെ പൗരോഹിത്യ റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുതുതായി മുത്തോലത്തച്ചൻ…

Breaking News
കല്ലറ ഇലക്കൊടിക്കല്‍ ഏലിക്കുട്ടി ജോസഫ് (93) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ ഇലക്കൊടിക്കല്‍ ഏലിക്കുട്ടി ജോസഫ് (93) നിര്യാതയായി. LIVE TELECASTING AVAILABLE

കല്ലറ: ഇലക്കൊടിക്കല്‍ പരേതനായ ജോസഫ് (കിടങ്ങൂര്‍ കുട്ടപ്പീന്റെ) ഭാര്യ ഏലിക്കുട്ടി (93) നിര്യാതയായി. മൃതദേഹം വെള്ളിയാഴ്ച (11.12.2020) രാവിലെ 9 മണിക്ക് വീട്ടില്‍ എത്തിക്കുകയും ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്കാ പള്ളി (പഴയപള്ളി)യില്‍.പരേത അരീക്കര കളര്‍കാന്തിയില്‍ കുടുംബാംഗമാണ്. മക്കള്‍:…

Breaking News
ചാമക്കാല അയിത്തിചിറയിൽ ജോസ് ചാക്കോ (റിട്ട. ആർമി ഓഫീസര്‍, 57) നിര്യാതനായി. LIVE TELECASTING AVAILABLE

ചാമക്കാല അയിത്തിചിറയിൽ ജോസ് ചാക്കോ (റിട്ട. ആർമി ഓഫീസര്‍, 57) നിര്യാതനായി. LIVE TELECASTING AVAILABLE

ചാമക്കാല: അയിത്തിചിറയിൽ ജോസ് ചാക്കോ (റിട്ട. ആർമി ഓഫീസര്‍, 57) നിര്യാതനായി. മ്യതസംസ്കാരം 08/12/20 ചൊവ്വാഴ്ച 3 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍. ഭാര്യ: റ്റിബി ജോസ് കുറുപ്പന്തറ പറപ്പള്ളിൽ കുടുംബാംഗമാണ്. മക്കൾ: ജിനോ ജോസ്, ജെസ്ലിൻ ജോസ്,…