Breaking news

Category: Latest News

Breaking News
കൂടല്ലൂർ : വത്സ ജോൺ പട്ടാർകുഴിയിൽ  നിര്യതയായി

കൂടല്ലൂർ : വത്സ ജോൺ പട്ടാർകുഴിയിൽ നിര്യതയായി

കൂടല്ലൂർ : വത്സ ജോൺ പട്ടാർകുഴിയിൽ (73) കൂടല്ലൂരിൽ നിര്യതയായി. സാംസ്‌കാരം പിന്നീട് കൂടല്ലൂർ സെന്റ്. മേറീസ് ക്നാനായ. പള്ളിയിൽ. Koodalloor: It is with profound sadness we inform you of the passing Valsamma John Pattarukuzhiyil (73) in Koodalloor, Kerala. Husband:…

Breaking News
ഹ്യൂസ്റ്റൺ ക്നാനായ ഫൊറോനായിൽ  സീനിയേഴ്സ്  ഡേ കെയർ

ഹ്യൂസ്റ്റൺ ക്നാനായ ഫൊറോനായിൽ  സീനിയേഴ്സ്  ഡേ കെയർ

ഹ്യൂസ്റ്റൺ: സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സീനിയേഴ്സ് ഡേ കെയർ ആരംഭിച്ചു.2024 സെപ്റ്റംബർ 18നു രാവിലെയുള്ള വിശുദ്ധ കുർബാനയെ തുടർന്നു നടന്നപ്രാർത്ഥനാനിർഭരമായ ചടങ്ങിൽ  വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഇടവകയുടെ ഈ നൂതന സംരംഭം ഉൽഘാടനം നിർവ്വഹിച്ചു. പ്രതീക്ഷാനിർഭരമായ ജീവിതമാണ് ദൈവം നമ്മളിൽ നിന്നും ആഗ്രഹിക്കുന്നത് എന്നും  ഭാവി തലമുറയുടെ നന്മ നിറഞ്ഞ ജീവിതത്തിനായി പ്രാർത്ഥിക്കുകയും  കഴിയും വിധം പ്രവർത്തിക്കുകയും ചെയ്യണമെന്ന് ഫാ. മുത്തോലത്ത്  തന്റെ  ഉത്ഘാടന സന്ദേശത്തിൽ പറഞ്ഞു.ക്നാനായ റീജിയനിൽ ഇദംപ്രദമായി തുടങ്ങിയ സീനിയേഴ്സ് ഡേ കെയർ വലിയൊരു തുടക്കമാകട്ടെ എന്നും ഫാ.മുത്തോലത്ത് അഭിപ്രായപ്പെട്ടു. പ്രായമായവരുടെ പ്രോത്സാഹനം ഒരു സമൂഹത്തിന്റെ വളർച്ചക്ക്‌ വളരെയേറെ പ്രയോജനം നൽകുമെന്ന് അസി.വികാരി ഫാ.ജോഷി വലിയവീട്ടിൽ പറഞ്ഞു . ആഴ്ചയിലെ എല്ലാ ബുധനാഴ്ചയും ദൈവാലയ ഹാളിൽ 60 വയസിനു മേൽ പ്രായമുള്ള എല്ലാവർക്കും ഒരുമിച്ചു കൂടി വിവിധ പരിപാടികളിൽ സന്തോഷത്തോടെ സമയം ചെലവഴിക്കുന്നു. പങ്കെടുക്കുന്ന എല്ലാവരും ചേർന്നുള്ള വിവിധയിനം കളികളും, പാട്ടുകളും, തമാശകളും, പൊട്ടിച്ചിരികളും കൂട്ടായ്മക്ക് മാറ്റ് പകരുന്നു. കൂട്ടായ്മയും ഒരുമിച്ചു ചേരലും മനസിനും, ശരീരത്തിനും വലിയ ഉണർവേകി എന്നും, മനസ്സിനുള്ളിൽ ഓർമ്മിക്കുവാൻ സാധിക്കുന്ന ഒരു ദിവസമായിരുന്നു ഇത് എന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായപ്പെട്ടു. എല്ലാവരും ചേർന്ന് പാകം ചെയ്ത ഉച്ച ഭക്ഷണം, ഒരുമിച്ചു ചേർന്ന് ഭക്ഷിച്ചതു നല്ലൊരു അനുഭവമായിരുന്നു.എല്ലാ ബുധനാഴ്ചകളിലും വീണ്ടും കാണാമെന്ന പ്രത്യാശയിൽ സന്തോഷത്തോടെ പിരിഞ്ഞു. ഇടവക സീനിയേഴ്സ് കോർഡിനേറ്റർ സിസ്റ്റർ റെജി എസ്.ജെ.സി. കമ്മിറ്റി അംഗങ്ങൾ, ബിബി തെക്കനാട്ട് എന്നിവർ  എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി. ബിബി തെക്കനാട്ട്.

Breaking News
ചിക്കാഗോ ക്‌നാനായ റീജിയണിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ 6ന്

ചിക്കാഗോ ക്‌നാനായ റീജിയണിൽ മിഷൻ ലീഗ് പ്രവർത്തനോദ്‌ഘാടനം ഒക്ടോബർ 6ന്

ചിക്കാഗോ: ചെറുപുഷ്‌പ മിഷൻ ലീഗിന്റെ 2024 – 2025 പ്രവർത്തനവർഷത്തിന്റെ  ക്‌നാനായ റീജിയണൽ തലത്തിലുള്ള ഉദ്‌ഘാടനം ഒക്ടോബർ 6ന് നടത്തപ്പെടും. ചിക്കാഗോ രൂപതാ വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ ഉദ്‌ഘാടനം നിർവഹിക്കും. ചിക്കാഗോ സേക്രഡ് ഹാർട്ട് ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. അന്നേ ദിവസം…

Breaking News
വയനാട്‌ പ്രളയ ദുരിതാശ്വാസത്തിനായി സമാഹരിച്ച 72 ലക്ഷം രൂപ കോട്ടയം അതിരൂപത  കൈമാറി .

വയനാട്‌ പ്രളയ ദുരിതാശ്വാസത്തിനായി സമാഹരിച്ച 72 ലക്ഷം രൂപ കോട്ടയം അതിരൂപത കൈമാറി .

വയനാടിന്റെ വിവിധ ഭാഗങ്ങളിലും വിലങ്ങാടുമുണ്ടായ ഉരുള്‍പൊട്ടലിലും പ്രളയത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്കു സുസ്ഥിരപുനരധിവാസം സാധ്യമാക്കുവാനായി കേരള കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സമഗ്രപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കോട്ടയം അതിരൂപത നാളിതുവരെ സമാഹരിച്ച 72 ലക്ഷം രൂപ കേരള കത്തോലിക്കാ സഭയുടെ സാമൂഹിക ശുശ്രൂഷാ വിഭാഗമായ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിനു കൈമാറി. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍…

Breaking News
ലോക ഹൃദയ ദിന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കാരിത്താസ് ഹോസ്പിറ്റലും ഡെക്കാത്തലോണും സംയുക്തമായി കാരിത്തോണ്‍ എന്ന പേരില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു.

ലോക ഹൃദയ ദിന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കാരിത്താസ് ഹോസ്പിറ്റലും ഡെക്കാത്തലോണും സംയുക്തമായി കാരിത്തോണ്‍ എന്ന പേരില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു.

കോട്ടയം: ലോക ഹൃദയ ദിന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് കാരിത്താസ് ഹോസ്പിറ്റലും ഡെക്കാത്തലോണും സംയുക്തമായി കാരിത്തോണ്‍ എന്ന പേരില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു. കാരിത്താസ് കാര്‍ഡിയോളജി ഡിപ്പാര്‍ട്ട്മെന്‍്റും കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍്റെയും സഹകരണത്തോടെ നടന്ന മാരത്തോണ്‍ കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്‍്റ് ഡയറക്ടര്‍ ഫാ. സ്റ്റീഫന്‍ തേവര്‍പറമ്പിലും, കാരിത്താസ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എച്ച്.…

Breaking News
കുമരകം കറുകപ്പറമ്പില്‍ കെ.എം. ജോയി (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം കറുകപ്പറമ്പില്‍ കെ.എം. ജോയി (76) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

കുമരകം കറുകപ്പറമ്പില്‍ കെ.എം. ജോയി (76) നിര്യാതനായി. സംസ്കാരം 28.09.2024 ശനിയാഴ്ച 2 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുമരകം വള്ളാറപ്പള്ളിയില്‍. LIVE LINK:

Breaking News
കാനഡയിലെ ന്യൂ ഫൗണ്ട്ലാൻഡിൽ ക്നാനായ അസോസിയേഷൻ രൂപികരിച്ചു.

കാനഡയിലെ ന്യൂ ഫൗണ്ട്ലാൻഡിൽ ക്നാനായ അസോസിയേഷൻ രൂപികരിച്ചു.

കാനഡയിലെ കിഴക്കൻ മേഖലയിലെ പ്രൊവിൻസായ ന്യൂ ഫൗണ്ട്ലാൻഡിൽ ആദ്യമായി ക്നാനായ അസോസിയേഷന്‌ രൂപം കൊടുത്തു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഗൾഫിൽ നിന്നും കേരളത്തിൽനിന്നുമായി നിരവധി ക്നാനായ കുടുംബങ്ങളാണ് ഈ പ്രൊവിൻസിലേക്ക് കുടിയേറിയത്. ജൂലൈ 4 ന്‌ ഹ്യസ്വ സന്ദർശനത്തിനായി സെന്റ്. ജോൺസിൽ എത്തിയ കാനഡയിലെ ക്നാനായ മിഷൻ ഡയറക്ടറും…

Breaking News
കാരിത്താസ് റൗണ്ട് നാടിന് സമര്‍പ്പിച്ചു

കാരിത്താസ് റൗണ്ട് നാടിന് സമര്‍പ്പിച്ചു

ഏറ്റുമാനൂര്‍: ആതുര സേവനമേഖലയില്‍ ദിനംപ്രതി പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിക്കുന്ന കാരിത്താസ് ഹോസ്പിറ്റലിന്റെ ‘കാരിത്താസ് റൗണ്ട്’ പട്ടിത്താനം ജംഗ്ഷനില്‍ നാടിന് സമര്‍പ്പിച്ചു. കാരിത്താസ് റൗണ്ടില്‍ നടന്ന ചടങ്ങില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ സാന്നിധ്യത്തില്‍ ദേവസ്വം ബോര്‍ഡ്, സഹകരണ വകുപ്പ് മന്ത്രി, വി എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.…

Breaking News
പതിനഞ്ചാമത് ഉഴവൂർ സംഗമത്തിന് ഇനി ഒരു മാസം. ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ലണ്ടൻ ടീം നേതൃത്വം നൽകുന്നു.

പതിനഞ്ചാമത് ഉഴവൂർ സംഗമത്തിന് ഇനി ഒരു മാസം. ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ലണ്ടൻ ടീം നേതൃത്വം നൽകുന്നു.

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ലണ്ടന്റെ ഹൃദയഭാഗത്ത് വച്ച് ഒക്ടോബർ 25, 26 തിയ്യതികളിൽ നടക്കുന്ന ഉഴവൂർ സംഗമത്തിലേക്ക് യുകെയിലും വിദേശത്തുമുള്ള എല്ലാ ഉഴവൂർക്കാരെയും ലണ്ടനിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു എന്ന് ചീഫ് കോർഡിനേറ്റർ ജിജി താഴത്തുകണ്ടത്തിൽ അറിയിച്ചു. 2013 ലാണ് ഇതിന് മുമ്പ് ഉഴവൂർ സംഗമം ലണ്ടനിൽ വച്ച്…