ഹ്യൂസ്റ്റനിൽ തിരുനാൾ സമാപനം ഭക്തിസാന്ദ്രം
ഹ്യൂസ്റ്റൺ: സെന്റ്.മേരീസ് ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിൽ തിരുനാളിനു സമാപനമാകുന്നു .പരിശുദ്ധ അമ്മയുടെ നാമധേയത്തിലുള്ള വാർഷിക തിരുനാൾ പ്രാർത്ഥനാനിര്ഭരവും, ഭക്തിസാന്ദ്രവുമായ സമാപനത്തിലേക്കു . ഇടവകയിലെ വുമൺസ് മിനിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ എല്ലാ വനിതകളും പ്രസുദേന്തിമാരായി നടത്തപ്പെട്ട തിരുനാൾ ഇടവക ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും വ്യത്യസ്തങ്ങളായ തിരുക്കർമങ്ങളാലും, ആകർഷകങ്ങളായ പരിപാടികൾ കൊണ്ടും ശ്രദ്ധിക്കപ്പെട്ടു. 2024 ഒക്ടോബർ മാസം 18- ആം തിയതി വൈകുന്നേരം ആറു മണി മുതൽ ആരാധനയും ജപമാലയും നടത്തപ്പെട്ടു. ഏഴു മണിക്ക് എട്ടാം ദിവസത്തെ ചടങ്ങുകൾക്ക് പൂനാ ഖഡ്കി രൂപതാ അധ്യക്ഷൻ മാത്യൂസ് മാർ പക്കോമിയോസ് മുഖ്യ കാർമികത്വം വഹിച്ചു.പരിശുദ്ധ അമ്മ വചനം ഹൃദയത്തിൽ സ്വീകരിക്കുകയും യേശുവിനെ ലോകത്തിനു…