കുവൈറ്റ് കെ.സി.വൈ.എൽ യുവജന സംഗമം ഞായറാഴ്ച

കുവൈറ്റ് കെ.സി.വൈ.എൽ യുവജന സംഗമം ഞായറാഴ്ച

കുവൈറ്റ്: “ക്നായിതൊമ്മൻ സാക്ഷ്യമായ്, സമുദായത്തിൽ കാവലായ്, ക്നാനായ യുവത്വം”* എന്ന ആപ്തവാക്യത്തിലൂടെ 2019 പ്രവർത്തനവർഷത്തിൽ നാം മുന്നോട്ടു പോയ്‌കൊണ്ടിരിക്കുകയാണ് ഈ അവസരത്തിൽ കുവൈറ്റ് കെ സി വൈ എൽ 2019 കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ രണ്ടാമത് യുവജന സംഗമവും മീറ്റിങ്ങും *ഈ മാസം 26ന്* നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കുവൈറ്റിലെ വിവിധഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന സുഹൃത്തുക്കൾക്ക് ഒത്തുകൂടുവാനും പരസ്പരം വിശേഷങ്ങൾ പങ്കുവെക്കുവാനും ഉള്ള ഒരു വേദിയാണ് ഓരോ കെ സി വൈ എൽ മീറ്റിംഗുകളും. ഈ അവസരത്തിൽ നിങ്ങളുടെ […]

കെന്റ് സെന്റ് ജോൺ പോൾ 2nd ക്നാനായ മിഷനിൽ പ്രഥമ തിരുനാളും അഭിവന്ദ്യ കുര്യൻ വയലുങ്കൽ പിതാവിന് സ്വീകരണവും .

കെന്റ്  സെന്റ് ജോൺ പോൾ 2nd ക്നാനായ മിഷനിൽ പ്രഥമ തിരുനാളും അഭിവന്ദ്യ കുര്യൻ വയലുങ്കൽ പിതാവിന് സ്വീകരണവും .

ഇംഗ്ലണ്ടിലെ രണ്ടാമത് ക്നാനായ മിഷനായി ഉൽഘാടനം ചെയ്യപ്പെട്ട സെന്റ് ജോൺ പോൾ 2nd ക്നാനായ മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ തിരുന്നാൾ ജൂൺ 23 തിയതി ഞായറാഴ്ച നടത്തപ്പെടുന്നു . യു കെ കെ സി എ കെന്റ് റീജിയണിലെ 5 യൂണിറ്റുകളും തങ്ങളുടെ ഇടവകയുടെ പ്രഥമ തിരുന്നാളിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് . പാപ്പുവ ന്യൂ ഗിനിയിലെ അപ്പസ്തോലിക് ന്യൂഷോ അഭിവന്ദ്യ കുര്യൻ വയലുങ്കിൽ പിതാവിന്  ഇംഗ്ലണ്ടിന്റെ ഉദ്യാന നഗരിയായ കെന്റിലേക്കു വസന്തം […]

ബിർമിങ്ങാം KCA-യുടെ ഈസ്റ്റർ ആഘോഷവും പ്രതിഭാ സംഗമവും അനന്യമായി കൊണ്ടാടി

ബിർമിങ്ങാം KCA-യുടെ ഈസ്റ്റർ ആഘോഷവും പ്രതിഭാ സംഗമവും അനന്യമായി കൊണ്ടാടി

തോമസ് സ്റ്റീഫൻ പാലകൻ. ബിർമിങ്ങാം ക്നാനായ കാത്തോലിക് അസ്സോസിയേഷൻ്റെ   നേതൃത്വത്തിൽ മാനവ സ്നേഹത്തിൻെറയും ത്യാഗത്തിൻ്റെയും മഹത്തായ സന്ദേശം നൽകുന്ന ഈസ്റ്റർ സ്‌മരണകൾ വിപുലമായ ചടങ്ങുകളോടെ മേയ് 5 ന് ukkca കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ആഘോഷിച്ചു.വെത്യസ്തമായ ശൈലിയിൽ യൂണിറ്റിലെ മുഴുവൻ കലാ കായിക പ്രതിഭകളെ ആദരിക്കുന്ന ‘പ്രതിഭാ സംഗമം’ എന്ന നിലയിലാണ് ആഘോഷങ്ങൾ അണിയിച്ചൊരുക്കിയത്.ബഹു. റവ. ഫാ. ജിജോ നെല്ലിക്കകണ്ടത്തിൽ, ബഹു. റവ. ഫാ. ഷഞ്ചു കൊച്ചുപറമ്പിൽ എന്നിവർ ചേർന്നർപ്പിച്ച ദിവ്യബലിയോടെ ആഘോഷങ്ങൾക്ക് തുടക്കമായി. യൂണിറ്റ് പ്രസിഡന്റ് […]

താരനിബിഢമായ ഇത്തവണത്തെ കൺവെൻഷൻ പുതു ചരിത്രം കുറിക്കും

താരനിബിഢമായ ഇത്തവണത്തെ കൺവെൻഷൻ പുതു ചരിത്രം കുറിക്കും

സാജു  ലൂക്കോസ്  യു കെ കെ സി എ യുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കൺവൻഷനാക്കി 2019 കൺവൻഷൻ മാറ്റിയെടുക്കാൻ മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകരെയും മിമിക്രി കലാകാരമാരെയും പങ്കെടുപ്പിച്ചുകൊണ്ട് കൺവെൻഷൻ വേറിട്ടതാക്കാൻ അതീവ ജാഗ്രതയോ ടെ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ സെൻട്രൽ കമ്മറ്റിയംഗങ്ങളുടെയും നാഷണൽ കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു. ജൂൺ  8 ന്  നടക്കുന്ന നാഷണൽ കൌൺസിൽ യോഗം കൺവെൻഷന്റെ ഒരുക്കങ്ങൾ വിലയിരുത്തുകയും ഭാവി പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകുകയും ചെയ്യും. കഴിഞ്ഞ കൺവൻഷനിലും കലാമേളയിലും അഭൂതപൂർവ്വമായ […]

18-ാമത് കണ്‍വെന്‍ഷന്‍ അനശ്വരമാക്കാന്‍ യുകെകെസിഎ ഇളമുറക്കാരുമായി കൈകോര്‍ക്കുന്നു

18-ാമത് കണ്‍വെന്‍ഷന്‍ അനശ്വരമാക്കാന്‍ യുകെകെസിഎ ഇളമുറക്കാരുമായി കൈകോര്‍ക്കുന്നു

യുകെകെസിഎയുടെ യുവജന പ്രസ്ഥാനമായ യുകെകെസിവൈഎല്‍, യുകെകെസിഎ രൂപീകൃതമായപ്പോള്‍ മുതല്‍ പല പ്രബല യൂണിറ്റുകളിലും പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെങ്കിലും ദേശീയ തലത്തില്‍ പ്രവര്‍ത്തനക്ഷമമാകുന്നത് 2011 ഫെബ്രുവരി 6-ാം തിയതിയാണ്. അന്ന് മിഡ് വെയില്‍സില്‍ വെച്ച് സുബിന്‍ ഫിലിപ്പ് ആദ്യ പ്രസിഡന്റായ സെന്‍ട്രല്‍ കമ്മിറ്റി നിലവില്‍ വന്നു. പിന്നീട് അങ്ങോട്ട് ഊര്‍ജ്ജസ്വലരായ പല കമ്മിറ്റികളും മാറി മാറി വന്നു. യുകെകെസിവൈഎല്‍ എന്ന യുവജന പ്രസ്ഥാനം യുകെയിലുടനീളം 40 യൂണിറ്റുകളായി അതിന്റെ ഉത്തുംഗ ശൃഗത്തിലെത്തി നില്‍ക്കുകയാണ്. 2019 ഏപ്രില്‍ 6-ാം തിയതി യുകെകെസിഎ […]

മാള്‍ട്ടയില്‍ ഇടയനോടൊപ്പം പരിപാടി സംഘടിപ്പിച്ചു

മാള്‍ട്ടയില്‍ ഇടയനോടൊപ്പം പരിപാടി സംഘടിപ്പിച്ചു

മാള്‍ട്ട ക്നാനായ അസോസിയേഷന്‍െറ കൂട്ടായ്മ മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു. മെയ് രണ്ടിന് വൈകുന്നേരം ആറു മണിയോടെ പരിപാടികള്‍ ആരംഭിച്ചു. മാള്‍ട്ടയിലേക്ക് ക്നാനായക്കാര്‍ കുടിയേറിയ ശേഷം ആദ്യമായിയാണ് പിതാവിന്‍െറ സാന്നിധ്യത്തില്‍ കൂട്ടായ്മ സംഘടിപ്പിക്കുന്നത്്. ക്നാനായ അസോസിയേഷന്‍െറയും കെ.സി.വൈ.എല്ലിന്‍െറയും നേതൃത്വത്തില്‍ നൂറുകണക്കിന് ക്നാനായ മക്കള്‍ പിതാവിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

യാത്രകളിലെ കാഴ്ചകളും ഉള്‍കാഴ്ചകളും: ജെറുസേലം സിബി ബെന്നി കൊച്ചാലുങ്കല്‍

യാത്രകളിലെ കാഴ്ചകളും ഉള്‍കാഴ്ചകളും: ജെറുസേലം  സിബി ബെന്നി കൊച്ചാലുങ്കല്‍

സിബി ബെന്നി കൊച്ചാലുങ്കൽ ജെറുസേലം മുപ്പത്തിമൂന്ന് വർഷക്കാലത്തെ യേശുവിൻറെ കാൽപ്പാടുകൾ ഒരൊറ്റദിവസംകൊണ്ട് പിന്തുടരുക എന്ന അശ്രാന്തപരിശ്രമത്തിനൊടുവിൽ ഓടിക്കിതച്ചു് ദിനാന്ത്യത്തിൽ പൂർണ്ണമായി തകർന്നടിഞ്ഞവരാണ് ഓരോ തീർഥാടകരും. തളർന്ന ശരീരവും പശ്ചാത്താപത്താൽ ഉലഞ്ഞ മനസും കൊന്തയും കുരിശു൦ വിളക്കും മറ്റുപൂജ്യവസ്തുക്കളും വാങ്ങി കാലിയാക്കപ്പെട്ട മടിശീലകളുമായി തീരേണ്ടതല്ലല്ലോ നമ്മുടെ യാത്രവിശേഷങ്ങൾ. അതുകൊണ്ട് ആ താഴ്വരകളിലൂടെ ഒലീവിലകളുടെ തണലിലൂടെ നമുക്കൊരു മടക്കയാത്രപോകാം, ജെറുസലേമിലെ കുന്നിൻചെരുവുകളിലേക്കും പിന്നെയവിടുത്തെ രാജവീഥികളിലേക്കും. ജെറുസലേം എന്നാൽ പുണ്യഭൂമി എന്ന തലപ്പാവിലെ വിലമതിക്കാനാവാത്ത രത്നമാണ്. ദൈവികസമ്മാനവും അനേകം വാഗ്‌ദാനങ്ങളുടെ ഭാഗവുമായ […]

കുടുംബസംഗമം ആവേശത്തിരയിളക്കിയ ആഘോഷാരാവാക്കി മാറ്റി കെന്റ് റീജിയനിലെ ക്‌നാനായക്കാര്‍

കുടുംബസംഗമം ആവേശത്തിരയിളക്കിയ ആഘോഷാരാവാക്കി മാറ്റി കെന്റ് റീജിയനിലെ ക്‌നാനായക്കാര്‍

യു.കെ.കെ.സി.എ.യുടെ Eastbocerne, Kent, Medway Maidstone, Horsham and Haywardheath യൂണിറ്റുകള്‍ ഒത്തുചേരുന്ന കെന്റ് റീജിയന്റെ വാര്‍ഷിക കുടുംബസംഗമം കെന്റ് റീജിയനിലെ ക്‌നാനായക്കാര്‍ക്ക് അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്. ക്‌നാനായക്കാര്‍ക്ക് മാത്രം സാധ്യമാവുന്ന ഒത്തൊരുമയും ആവേശവും വാനോളം ഉയര്‍ത്തിയ കുടുംബസംഗമം തനിമയില്‍ പുലരുന്ന ജനതയുടെ സാഹോദര്യബോധവും സ്‌നേഹവും ഐശ്വര്യവും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിളിച്ചോതുന്നതിന് ഏറെ സഹായകമായി. ക്‌നാനായ സൗഹൃദസംഗമത്തിന് ആതിഥ്യമരുളിയ മെയ്ഡ്‌സ്‌റ്റോൺ യൂണിറ്റംഗങ്ങള്‍ ഒന്നടങ്കം കൃത്യമായ സമയനിഷ്ഠയില്‍ പരിപാടികള്‍ കോര്‍ത്തിണക്കാന്‍ കഠിനപ്രയത്‌നം ചെയ്തതും കെന്റ് റീജിയനിലെ മുഴുവന്‍ ക്‌നാനായക്കാരുടെ പങ്കാളിത്തവും […]

സെന്റ് ജോസഫ് ക്‌നാനായ ചാപ്ലൈന്‍സി (ലണ്ടന്‍) തിരുനാള്‍

സെന്റ് ജോസഫ് ക്‌നാനായ ചാപ്ലൈന്‍സി (ലണ്ടന്‍) തിരുനാള്‍

ലണ്ടന്‍:   തിരുക്കുടുംബത്തിന്റെ നാഥനും തിരുസഭയുടെ സംരക്ഷകനും തൊഴിലാളികളുടെ മദ്ധ്യസ്ഥനും, നമ്മുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനുമായ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ 2019 മെയ് 3,4 തീയതികളില്‍ ഭക്തിയോടും വിശ്വാസനിറവിലും ആഘോഷിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നു. തിരുക്കര്‍മ്മങ്ങളില്‍ ഭക്തിപൂര്‍വ്വം പങ്കെടുത്ത് വി. യൗസേപ്പിതാവിന്റെ മദ്ധ്യസ്ഥംവഴി ദൈവാനുഗ്രഹം പ്രാപിക്കുവാന്‍    ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. പ്രോഗ്രാം : 2019 മെയ് 3 വെള്ളിയാഴ്ച 6.00 പി.എം. : കൊടിയേറ്റ്, ലദീഞ്ഞ് വി. കുര്‍ബാന, വി. യൗസേപ്പിതാവിന്റെ നൊവേന 2019 മെയ് 4 ശനി:  9.45 എ.എം.: […]

ഇപ്രാവശ്യത്തെ യുകെകെസിഎ കൺവെൻഷൻ തീപാറും

ഇപ്രാവശ്യത്തെ യുകെകെസിഎ കൺവെൻഷൻ തീപാറും

സണ്ണിജോസഫ് രാഗമാലിക  യുകെയിലെ ക്നാനായ  സമുദായം എക്കാലത്തേക്കാളും വ്യത്യസ്തതയാർന്ന കൺവെൻഷന് തയ്യാറെടുക്കുന്നു. ജൂൺ 29 തിയതി ബിർമിങ്ഹാമിലെ ബഥേൽ കൺവൻഷൻ സെൻറിൽ നടക്കുന്ന കൺവെൻഷൻ എന്തുകൊണ്ടും  മറ്റൊരു ചരിത്രത്തിന് വേദിയാകും. ഓരോ ക്നാനയക്കരനും  കണ്ണിനും കാതിനും വിരുന്നേകുന്ന ഒരു ഒരു മുഴുനീള ദിനത്തിനായിരിക്കും  സെൻട്രൽ കമ്മിറ്റി കോപ്പ് കൂട്ടുന്നത് .പതിവു പടിയുള്ള ഉള്ള കൊടി ഉയർത്തലിനും   പരിരിശുദ്ധ കുർബാനയ്ക്കുശേഷം അത്യാകർഷണയിനമായ  വെൽക്കം ഡാൻസ് അരങ്ങേറും അതേതുടർന്ന് പബ്ലിക് മീറ്റിംഗ് അതിനുശേഷം കലാസന്ധ്യ അരങ്ങേറും. ഫ്രാങ്കോയും രഞ്ജിനി […]

1 2 3 74