കെ.സി.സി.എം.ഇ. ത്രിദിന ക്യാമ്പ്‌ നടത്തി

കെ.സി.സി.എം.ഇ. ത്രിദിന ക്യാമ്പ്‌ നടത്തി

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ – മിഡില്‍ ഈസ്റ്റ്‌ (കെ.സി.സി.എം.ഇ) ഗള്‍ഫ്‌ മേഖലയില്‍ വസിക്കുന്ന ക്‌നാനായ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ത്രിദിന ക്യാമ്പ്‌ ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.സി.സി.എം.ഇ ചെയര്‍മാന്‍ ടോമി നെടുങ്ങാട്ട്‌ അധ്യക്ഷത വഹിച്ചു. കെ.സി.സി.എം.ഇ ജനറല്‍ സെക്രട്ടറി ഷിന്‍സന്‍ കുര്യന്‍, ചൈതന്യ ഡയറക്‌ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കെ.സി.സി. സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി, കെ.സി.സി.എം.ഇ ജോ. സെക്രട്ടറി ഷിബു എബ്രഹാം, അഡൈ്വസര്‍മാരായ ജോപ്പന്‍ മണ്ണാട്ടുപറമ്പില്‍, ടോമി […]

ദുബായ് കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ നാലാമത് രക്തദാന ക്യാമ്പ് നടത്തപ്പെട്ടു

ദുബായ് കെ സി വൈ എൽ ന്റെ നേതൃത്വത്തിൽ നാലാമത് രക്തദാന ക്യാമ്പ് നടത്തപ്പെട്ടു

‘രക്തദാനം മഹാദാനം’എന്നതിലുപരി അത് ഓരോ പൗരന്റെയും അവകാശവും കടമയും ഉത്തരവാദിത്വവും ആണ് എന്ന തിരിച്ചറിവ് പൂർണ്ണമായും ഉൾക്കൊണ്ടുകൊണ്ട് ദുബായ് KCYL ന്റെ നേതൃത്വത്തിലുള്ള തുടർച്ചയായ നാലാമത് രക്തദാന ക്യാമ്പ് 2019 ജൂലൈ മാസം 5 തീയതി രാവിലെ 11.00 മണി മുതൽ ദുബായ് ലത്തീഫ ഹോസ്പിറ്റലിൽ വെച്ച് നടത്തപ്പെട്ടു. ദുബായ് KCYL അംഗങ്ങളും KCC ദുബായ് കുടുംബാംഗങ്ങളും മറ്റ്‌ സുഹൃത്തുക്കളും ഉൾപ്പെടെ 70 ഓളം പേർ ഈ സത്കർമ്മത്തിൽ പങ്കുചേരുകയും രക്തദാനം നിർവഹിക്കുകയും ചെയ്തു . രക്തദാനത്തിനു […]

ഷാര്‍ജ കെ.സി.വൈ.എല്‍ ലോഗോ പ്രകാശനം നടത്തി

ഷാര്‍ജ കെ.സി.വൈ.എല്‍ ലോഗോ പ്രകാശനം നടത്തി

കെ.സി.വൈ.എല്‍ ഷാര്‍ജയുടെ ലോഗോ പ്രകാശനം പ്രസിഡന്റ്  ഡോണി ജോസിന്റെ  അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി UAE ചെയര്‍മാന്‍ ജോയ് ആനാലില്‍ , കെ.സി.സി ഷാര്‍ജ പ്രസിഡന്‍്റ് ജോസഫ് ജോണ്‍ കുന്നശേരില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.സെക്രട്ടറി നിഖില്‍ ജയിംസ് സ്വാഗതം പറഞ്ഞു. യോഗത്തില്‍ അംഗത്വ ഫോം വിതരണവും മറ്റു പ്രോഗ്രാമുകളെക്കുറിച്ചുള്ള ചര്‍ച്ചയും നടത്തി.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ സമ്മർ ക്യാമ്പിന് തുടക്കം  കുറിച്ചു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ സമ്മർ ക്യാമ്പിന് തുടക്കം  കുറിച്ചു.

കുവൈറ്റ്:  കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പിന് തുടക്കമായി. കുവൈറ്റിലെ വിവിധ ഏരിയകളിൽ  ആരംഭിച്ച ക്യാമ്പുകളിൽ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസുകൾ, മോട്ടിവേഷണൽ ടോക്കു  കൾ , വിവിധതരം ഗെയിമുകൾ, മലയാള ഭാഷാ പഠനം മുതലായവ ഉൾപ്പെടുത്തിയിട്ടുണ്ട്. കെ കെ സി എ,  “കല കുവൈറ്റി”ന്റെ  ഗൈഡൻസോടും  സപ്പോർട്ടോടും കൂടി  ആരംഭിക്കുന്ന മലയാള ഭാഷാ പഠന ക്ലാസ്സിന്റെ  ഔദ്യോഗികമായ ഉദ്ഘാടനം 19/6/2019 വൈകുന്നേരം ആറുമണിക്ക് അബ്ബാസിയ ചാച്ചുസ് ഹാളിൽ വെച്ച് നടന്നു. കെ കെ […]

അരങ്ങ് 2019

അരങ്ങ് 2019

Joby Joseph Valleena കെസിസി ദുബായുടെ ആഭിമുഖ്യത്തിൽ ജൂൺ മാസം നാലാം തീയതി ദുബായ് ജേക്കബ് ഗാർഡൻ ഹോട്ടൽ വച്ച്  അരങ്ങ് 2019 നടത്തപ്പെട്ടു. ദുബായ് കെസിസി കുടുംബനാഥൻ ശ്രീ ലൂക്കോസ് എരുമേലിക്കരയും മറ്റു കമ്മിറ്റി അംഗങ്ങളും ചേർന്ന് ഭദ്രദീപം കൊളുത്തി കലോത്സവത്തിന് ഉദ്ഘാടനം നിർവഹിച്ചു.ഒന്നു മുതൽ 60 വയസ്സ് വരെ  ഉള്ളവർക്ക് വേണ്ടി നടത്തപ്പെട്ട വിവിധ കലാമത്സരത്തിൽ ഏകദേശം 95 ഓളം ആളുകൾ മാറ്റുരച്ചു.മത്സരങ്ങൾക്ക് മുന്നോടിയായി പരമാവധി പങ്കാളിത്തം വരുത്തുക എന്നതിൻറെ ഉദ്ദേശഫലമായി ദുബായ് ക്നാനായ കുടുംബ യോഗത്തെ […]

ഖത്തർ KCYL ന്റെ പ്രവർത്തന ഉദ്ഘാടനം വർണ്ണാഭമായി

ഖത്തർ KCYL  ന്റെ പ്രവർത്തന ഉദ്ഘാടനം വർണ്ണാഭമായി

ആൽബിൻ കുഴിപ്ലാക്കിൽ 2019 – 2020 പ്രവർത്തനവർഷ ഉദ്ഘാടനം ഖത്തർ ലെ യുവജനങ്ങൾടെ നേത്രത്തിൽ തുടക്കം കുറിച്ചു. പൊതു സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് സ്റ്റിജോ സ്റ്റീഫൻ  അധ്യക്ഷത വഹിച്ചു. തുടർന്നു ഉദ്ഘാടന കർമ്മം ബഹുമാനപെട്ട പതിയിൽ സൈമൺ നിർവഹിച്ചു. യൂണിറ്റ് ഡയറക്ടർ ഹാർലി അസംശകൾ നേർന്ന യോഗത്തിന് ജോയിന്റ് സെക്രട്ടറി ആൽബിൻ കുഴിപ്ലാക്കിൽ , സിജോ ജേക്കബ് പൂവത്തുങ്കപ്പടവിൽ, ജോമിറ്റ് ജോസ് പാലക്കാട് , സ്റ്റിജോ സ്റ്റീഫൻ എന്നിവർ സംസാരിച്ചു. . തുടർന്നു വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു

പ്രഫ.കെ.സി ജോസിന് യാത്രയയ്പ്പ് നല്‍കി

പ്രഫ.കെ.സി ജോസിന് യാത്രയയ്പ്പ് നല്‍കി

തബൂക് : സൗദി തബൂക് ക്നാനായ കൂട്ടായ്മയുടെ രക്ഷധികാരി പ്രഫ. കെ.സി ജോസിനും കുടുംബത്തിനും ക്നാനായ കൂട്ടായ്മയുടെ നേതൃത്വത്തില്‍ യാത്രയയ്പ്പ് നല്‍കി .പ്രസിഡന്‍റ് ജെറീഷ് ജോണ്‍ പൂവത്തേല്‍ മെമെന്‍്റോ സമ്മാനിച്ചു . . വൈസ് പ്രസിണ്ടന്റ് ജിറ്റൂ ജോയി ,സെക്രട്ടറി ബിബിന്‍ ജോസഫ് കാലായില്‍ തുടങ്ങിയവര്‍ സംസാരിച്ചു .

കെ കെ സി എ ക്നാനായ കലോത്സവം “തരംഗം -2019 “സംഘടിപ്പിച്ചു .

കെ കെ സി എ ക്നാനായ കലോത്സവം “തരംഗം -2019 “സംഘടിപ്പിച്ചു .

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ )”തരംഗം -2019 “എന്ന പേരിൽ ക്നാനായ കലോത്സവം സംഘടിപ്പിച്ചു. 2019 മെയ് 17 ആം തീയതി ഉച്ചകഴിഞ്ഞ് 1:30 മണി മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ആയിരുന്നു കലോത്സവം അരങ്ങേറിയത്. കെ കെ സി എ പ്രസിഡന്റ് ശ്രീ റെജി കുര്യൻ അഴകേടം അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കലോത്സവ കമ്മിറ്റി കൺവീനർ ശ്രീ ജോബി മാത്യു പുളിക്കോലിൽ സ്വാഗതം പറയുകയും, ചീഫ് […]

കെ കെ സി എ ക്നാനായ കലോത്സവം “തരംഗം -2019 “സംഘടിപ്പിച്ചു .

കെ കെ സി എ ക്നാനായ കലോത്സവം “തരംഗം -2019 “സംഘടിപ്പിച്ചു .

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ (കെ കെ സി എ )”തരംഗം -2019 “എന്ന പേരിൽ ക്നാനായ കലോത്സവം സംഘടിപ്പിച്ചു. 2019 മെയ് 17 ആം തീയതി ഉച്ചകഴിഞ്ഞ് 1:30 മണി മുതൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ആയിരുന്നു കലോത്സവം അരങ്ങേറിയത്. കെ കെ സി എ പ്രസിഡന്റ് ശ്രീ റെജി കുര്യൻ അഴകേടം അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ കലോത്സവ കമ്മിറ്റി കൺവീനർ ശ്രീ ജോബി മാത്യു പുളിക്കോലിൽ സ്വാഗതം പറയുകയും, ചീഫ് ഗസ്റ്റ് […]

അൽമാസ് കുവൈറ്റ് ഫാദർ ലൂക് പുതിയകുന്നേല്‍ന്റെ നിര്യാണത്തിൽ അനുശോചിച്ചു

അൽമാസ് കുവൈറ്റ് ഫാദർ ലൂക് പുതിയകുന്നേല്‍ന്റെ നിര്യാണത്തിൽ അനുശോചിച്ചു

കുവൈറ്റ്: അലുമിനി അസോസിയേഷൻ ഓഫ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ (അൽമാസ് കുവൈറ്റ്) സ്റ്റീഫൻസ് കോളേജ് ഉഴവൂർ ഇൻറെ മുൻ പ്രിൻസിപ്പാൾ ഫാദർ ലൂക് പുതിയകുന്നേല്‍ന്റെ നിര്യാണത്തിൽ അനുശോചിച്ചു. അൽമാസ് ചെയർമാൻ ശ്രീ അനിൽ തേക്കുംകാട്ടിൽ ഇൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അൽമാസ് കുവൈറ്റ് കമ്മിറ്റി സ്റ്റീഫൻസ് കോളേജ് ഉഴവൂർ ഇൻറെ മുൻ പ്രിൻസിപ്പാൾ ഫാദർ ലൂക് പുതിയകുന്നേൻറെ നിര്യാണത്തിൽ അനുശോചിച്ചു.

1 2 3 36