പുതുവേലി മുളയാനിയ്ക്കല്‍ എം. എ. ജോസഫ് (പേപ്പ്, 78) നിര്യാതനായി. LIVE TELECASTING AVAILABLE

പുതുവേലി മുളയാനിയ്ക്കല്‍ എം. എ. ജോസഫ് (പേപ്പ്, 78) നിര്യാതനായി. LIVE TELECASTING AVAILABLE

പുതുവേലി മുളയാനിയ്ക്കല്‍ എം. എ. ജോസഫ് (പേപ്പ്, 78) നിര്യാതനായി. സംസ്കാരം 24.09.2019 ചൊവ്വാഴ്ച് ഉച്ചകഴിഞ്ഞ് 03.00 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുതുവേലി സെന്റ്‌ ജോസഫ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍. ഭാര്യ ത്രേസ്യാമ്മ വെളിയന്നൂര്‍ കാരാമക്കുഴിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഷിബു ജോസഫ് (മസ്ക്കറ്റ്), ഷീനാ മാര്‍ട്ടിന്‍. മരുമക്കള്‍: ജെന്‍സി ഷിബു ഇല്ലികുന്നുംപുറത്ത് (മസ്ക്ക്റ്റ്),  മാര്‍ട്ടിന്‍ ഫിലിപ്പ് ഉറുമ്പില്‍. കൊച്ചുമക്കള്‍: ഷിയോന്‍ ഷിബു, ഷിയാ ഷിബു, അലന്‍ മാര്‍ട്ടിന്‍, ആല്‍ബിന്‍ മാര്‍ട്ടിന്‍, അന്നാമോള്‍ മാര്‍ട്ടിന്‍. മൃതസംസ്കാര ശുശ്രൂഷകൾ  ക്നാനായ […]

ഫാ. പത്രോസ് ചമ്പക്കര വികാരി ജനറാൾ പദവിയിലേക്ക്

ഫാ. പത്രോസ് ചമ്പക്കര വികാരി ജനറാൾ പദവിയിലേക്ക്

ടൊറാന്റോ: മിസ്സിസ്സാഗ സീറോ മലബാർ രൂപതയുടെ വികാരി ജനറാളായി റവറന്റ് ഫാ. പത്രോസ് ചമ്പക്കരയെ രൂപാതാദ്ധ്യക്ഷൻ ബിഷപ്പ് മാർ ജോസ് കല്ലുവേലി ഇന്ന് രാവിലെ 8.30 ന് നടന്ന (സെപ്റ്റംബർ 22, 2019) വിശുദ്ധ കുർബ്ബാന മദ്ധ്യേ ഔദ്യോഗികമായി പ്രഖ്യാപിച്ച് നിയമിക്കുക ഉണ്ടായി. കാനഡ ക്നാനായ കത്തോലിക്കാ ഡയറക്ടറേറ്റിന്റെ ഡയറക്ടർ ആയും സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരിയായും ലണ്ടൻ സെക്രട്ട് ഹാർട്ട് ക്നാനായ മിഷന്റെയും അജാസ് ഹോളി ഫാമിലി മിഷന്റെയും ഡയറക്ടറായി ശുശ്രൂഷചെയ്തു വരവെയാണ് […]

മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ നാമഹേതുക തിരുന്നാള്‍: കൃതജ്ഞതാ ബലി അര്‍പ്പിച്ചു

മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ നാമഹേതുക തിരുന്നാള്‍: കൃതജ്ഞതാ ബലി അര്‍പ്പിച്ചു

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ വി. മത്തായി ശ്ലീഹായുടെ തിരുന്നാളിനോടനുബന്ധിച്ച്‌ കത്തീഡ്രല്‍ ദൈവാലയത്തില്‍ അഭിവന്ദ്യ മാര്‍ മാത്യു മൂലക്കാട്ട്‌ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി അര്‍പ്പിച്ചു. ചുങ്കക്കാരനായ ലേവി ഈശോ കര്‍ത്താവിനെ അനുഭവിച്ചതുവഴി തികഞ്ഞ ബോധ്യത്തോടു കൂടി ദൈവരാജ്യ വ്യപനത്തിനായി ജീവിത കാഴ്‌ച്ചപാടുകളില്‍ വരുത്തിയ മാറ്റം എല്ലാ ക്രസ്‌തു ശിഷ്യര്‍ക്കും ഈ കാലഘട്ടത്തില്‍ മാതൃകയും പ്രചോദനവുമാകേണ്ടതാണെന്ന്‌ വചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. വിശുദ്ധ മത്തായി ശ്ലീഹ തന്റെ ജീവിതത്തില്‍ ദൈവവചന […]

ദശവത്സര നിറവിൽ ചിക്കാഗോ സെ.മേരീസ്സിൽ സെമിനാർ സഘടിപ്പിച്ചു

ദശവത്സര നിറവിൽ ചിക്കാഗോ സെ.മേരീസ്സിൽ സെമിനാർ സഘടിപ്പിച്ചു

സ്റ്റീഫൻ ചൊളളംമ്പേൽ  (പി.ആർ.ഒ) ചിക്കാഗോ: സെപ്തംബർ 15 ഞായറാഴ്ച സെ. മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ വച്ച് മതബോധന അധ്യാപകരെ ആദരിക്കുകയും തുടർന്ന് ഗുരുശിഷ്യ ബന്ധങ്ങളുടെ മഹാത്മ്യത്തെ ആസ്പദമാക്കി സെമിനാർ നടത്തപ്പെടുകയും ചെയ്യുതു. മെൻസ് ആൻഡ് വിമൻസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച സെമിനാറിന് പ്രസിദ്ധ സാമൂഹിക പ്രവര്‍ത്തകയും ഭാരതസര്‍ക്കാരിന്റെ നാരീശക്തി അവാര്‍ഡ്‌ ജേതാവുമായ ഡോ. എം. എസ്‌. സുനിൽ നേതൃത്വം നല്‍കി. വിജ്ഞാനപ്രദമായ വിവിധ വിഷയങ്ങളെക്കുറിച്ചും തദവസരത്തിൽ ചർച്ച ചെയ്യതു. നിരവധി പേർ പങ്കെടുത്ത ചടങ്ങിന്റെ സുഗമമായ […]

സേനാപതി വൈദിക മന്ദിരം വെഞ്ചരിച്ചു

സേനാപതി വൈദിക മന്ദിരം വെഞ്ചരിച്ചു

സേനാപതി: സേനാപതി സെൻറ് പോളികാർപ്പ് ക്നാനായ കത്തോലിക്കാ ദൈവാലയത്തോടനുബന്ധിച്ച് നവീകരിച്ച വൈദികമന്ദിരത്തിന്റെ വെഞ്ചരിപ്പ് കർമ്മം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്താ മാർ മാത്യു മൂലക്കാട്ട് പിതാവ് നിർവ്വഹിച്ചു.വികാരി ഫാ. മിഥുൻ വലിയപുളിഞ്ചാക്കിൽ, കൈക്കാരന്മാരായ ജോസ് പനന്താനത്ത്, ഷിജു പ്ലാംപറമ്പിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

‘ഭൂമിക്കൊരു കുട’ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

‘ഭൂമിക്കൊരു കുട’ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു

കോട്ടയം:  ഭൗമ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി കാരിത്താസ് ഇന്‍ഡ്യയുമായി സഹകരിച്ച് നടപ്പിലാക്കുന്ന നവജീവന്‍ പദ്ധതിയുടെ ഭാഗമായി ‘ഭൂമിക്കൊരു കുട’ എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പേരൂര്‍ സെന്റ് സെബാസ്റ്റ്യന്‍ യു.പി സ്‌കൂളില്‍ സംഘടിപ്പിച്ച ക്യാമ്പയിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ അഡ്വ. യദുകൃഷ്ണന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍ അദ്ധ്യക്ഷതവഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജെസിമോള്‍ റ്റി. ജോണ്‍, സിസ്റ്റര്‍ […]

ദൈവജനം സഭാ ശുശ്രൂഷകരെ പ്രാർത്ഥനയിലൂടെ ശക്തിപ്പെടുത്തണം: മാർ മാത്യു മൂലക്കാട്ട്

ദൈവജനം സഭാ ശുശ്രൂഷകരെ പ്രാർത്ഥനയിലൂടെ ശക്തിപ്പെടുത്തണം: മാർ മാത്യു മൂലക്കാട്ട്

കോതനല്ലൂർ: ദൈവജനം സഭാ ശുശ്രൂഷകരെ പ്രാർത്ഥനയിലൂടെ നിരന്തരം ശക്തിപ്പെടുത്തണമെന്ന് കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ പ്രാർത്ഥനാലയമായ കോതനല്ലൂർ തൂവാനിസയിൽ 19-ാമത് ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനിക്കുന്നവരിൽ ദൈവീക മുഖം ദർശിച്ച് പ്രേഷിത ചൈതന്യത്താൽ നവസുവിശേഷവത്കരണം സാധ്യമാക്കുവാൻ ദൈവ വചന ശുശ്രൂഷകളിലൂടെ സാധ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു. ഫാ. എബ്രഹാം പറമ്പേട്ടിന്റെ നേതൃത്വത്തിൽ ബൈബിൾ പ്രതിഷ്ഠ നടത്തി. വിശുദ്ധ കുർബ്ബാനയ്ക്ക് മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ. ഡാനിയേൽ […]

മോനിപ്പള്ളി പുളിവേലിൽ (അരയൻതാനത്ത്) ജോർജിന്റെ ഭാര്യ ചിന്നമ്മ (73) നിര്യാതയായി

മോനിപ്പള്ളി പുളിവേലിൽ (അരയൻതാനത്ത്) ജോർജിന്റെ ഭാര്യ ചിന്നമ്മ (73) നിര്യാതയായി

മോനിപ്പള്ളി പുളിവേലിൽ (അരയൻതാനത്ത്) ജോർജിന്റെ ഭാര്യ ചിന്നമ്മ (73) നിര്യാതയായി. സംസ്‌കാരം 22/09/2019(ഞായറാഴ്ച) 3ന്‌ വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മോനിപ്പള്ളി തിരുഹൃദയ ക്നാനായ പള്ളിയിൽ. പരേത വള്ളിചിറ അരോംകുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സിജി, റോജി, ബിനോജി, അനുജി. മരുമക്കൽ: ഫിലിപ്പ് ജോസഫ് കുഴിയംപറമ്പിൽ (ഏറ്റുമാനൂർ), സുമ കിഴക്കേപനന്താനത്ത് (ഉഴവൂർ), ബിൻസി ഇലവുങ്കൽ (കരിംകുന്നം), ബിനീഷ് ജോസ് പുത്തൻപുരയിൽ (കരിപ്പാടം)

കെ.സി.വൈ.എല്‍ ചെറുകര യൂണിറ്റ്‌ യൂത്ത്‌ മീറ്റ്‌ സംഘടിപ്പിച്ചു

കെ.സി.വൈ.എല്‍ ചെറുകര യൂണിറ്റ്‌ യൂത്ത്‌ മീറ്റ്‌ സംഘടിപ്പിച്ചു

ചെറുകര: ചെറുകര സെന്റ്‌ മേരീസ്‌ ഇടവകയിലെ യുവജനങ്ങള്‍ക്കായി SPARK 2K19 എന്ന പേരില്‍ യൂത്ത്‌ മീറ്റ്‌ സംഘടിപ്പിച്ചു. യുവജനങ്ങളുടെ സര്‍ഗാത്മക കഴിവുകള്‍ കണ്ടെത്താനും, സഭാ-സാമുദായ-സാമൂഹ്യ അവബോധങ്ങള്‍ നല്‍കാനുമായി സംഘടിപ്പിച്ച പരിപാടിയുടെ ഔദ്യോഗിക ഉദ്‌ഘാടനം കെ.സി.സി അതിരൂപതാ പ്രസിഡന്റ്‌ സ്റ്റീഫന്‍ ജോര്‍ജ്‌ എക്‌സ്‌-എം.എല്‍.എ നിര്‍വഹിച്ചു. യൂണിറ്റ്‌ പ്രസിഡന്റ്‌ ലിബിന്‍ ജോസ്‌ പാറയില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.വൈ.എല്‍ ചെറുകര യൂണിറ്റ്‌ അംഗവും മുത്തോലി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റുമായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ജിസ്സ്‌മോള്‍ തോമസ്സിനെ യൂണിറ്റ്‌ ചാപ്ലയിനും വികാരിയുമായ ഫാ. ഷാജി പൂത്തറ […]

ലോസ് ആഞ്ചല്‍സില്‍ ക്‌നാനായ ടൈംസ് പ്രകാശനം ചെയ്തു

ലോസ് ആഞ്ചല്‍സില്‍ ക്‌നാനായ ടൈംസ് പ്രകാശനം ചെയ്തു

സിജോയ് പറപ്പളളി ലോസ് ആഞ്ചല്‍സ്: കെ.സി.സി.എന്‍.എ പുനപ്രസിദ്ധീകരിച്ച “ക്‌നാനായ ടൈംസ്” പത്രത്തിന്റെ ലോസ് ആഞ്ചല്‍സിലെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ഡോ.ഫിലിപ്പ്- എലിസബത്ത് ചാത്തം ദമ്പതികള്‍ കെ.സി.സി.എന്‍.എ ട്രഷര്‍ ഷിജു അപ്പോഴിയില്‍ നിന്ന് ആദ്യ കോപ്പി ഏറ്റുവാങ്ങി. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഫ് സതേഴ്ണ്‍ കാലിഫോര്‍ണിയ (കെ.സി.സി.എസ്.സി) പ്രസിഡന്റ് ജോണ്‍ ജോസഫ് വളളിപടവില്‍ യോഗത്തില്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി റാണി ജിജോ ചാമക്കാല സ്വാഗതവും ജോയിന്റ് സെക്രട്ടറി തുഷാര പൂഴിക്കാല നന്ദിയും പറഞ്ഞു.

1 2 3 508