യാത്രാ മൊഴി(കവിത )

യാത്രാ മൊഴി(കവിത )

ജോഷി  പുലിക്കൂട്ടിൽ   ആറടി മണ്ണിന്റെ ആർദ്രതയിൽ ഈറനാം കണ്ണീരിൻ ഉപ്പുമായി ആരും കൊതിക്കാത്ത മണ്ണറയിൽ ആരോരുമില്ലാതെ ഞാൻ കിടന്നു   കിളികൾ തൻ കളകളം പോയ് മറഞ്ഞു പത്രവും വാർത്തയുമന്യമായി ചരമക്കോളത്തിന്റെ അടിയിലായി ഇന്നെന്റെ ചിത്രവും അടിച്ചു വന്നു   ക്രൂശിതരൂപം കയ്യിലേന്തി കണ്ണീരും തേങ്ങലും  പിന്നണിയായ് കുന്തിരിക്കത്തിന്റെ പുകച്ചുരുളിൽ ക്രൂരമാമിരുളുമായ് ചേർന്നു ഞാനും   ഓർത്തതും കൊതിച്ചതും വെറുതെയായ് ഓർമ്മകലെനിക്കിന്നു അന്യമായി ഒരു നാളും  മടങ്ങാത്ത യാത്രക്കായി ഒരു പിടി മണ്ണ് വിതറി നിങ്ങൾ […]

മലയാളികളുടെ നാണം.

മലയാളികളുടെ നാണം.

കഴിഞ്ഞ ഇരുപത് ആഴ്ചകളിലായി നമ്മുടെ ക്നാനായ പത്രത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന മറുപുറം എന്ന ലേഖന പംക്തി ഇന്നത്തെ ലക്കത്തോടെ താൽക്കാലികമായി അവസാനിക്കുകയാണ്. ഏതാനും നാളുകളുടെ ഇടവേളക്കുശേഷം മറുപുറം പുതിയ രൂപത്തിൽ  വീണ്ടും നിങ്ങളിലേക്ക് എത്തും .ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ലിജോ വണ്ടംകുഴിയിൽ എഴുതിയ മറുപുറം, ഏല്ലാ ശനിയാഴ്ചകളിലുമാണ് പ്രസദ്ധീകരിച്ചു പോന്നത്. കഴിഞ്ഞ ഏതാനും നാളുകളായി UAE ൽ ജോലി ചെയ്യുന്ന ശ്രീ. ലിജോ ജോയി വണ്ടംകുഴിയിൽ, അലക്സ് നഗർ സെന്റ്. ജോസഫ്സ് പള്ളി ഇടവാഗം ആണ്. നിരവധി വായനക്കാർ […]

ചെറു കഥ – അബദ്ധം

ചെറു കഥ – അബദ്ധം

പണ്ട്.. വളരെ പണ്ട്.. എന്റെ ചെറുപ്പകാലം.. ഭൂരിഭാഗം ആളുകളെയും പോലെ എനിക്കും എന്റെ ചെറുപ്പ കാലത്തെ പറ്റി നേരിയ ഓര്‍മ്മകള്‍ മാത്രമേ ഉള്ളൂ.. പല സംഭവങ്ങളും അതിന്റെ പൂര്‍ണതയോടെ ഓര്‍ത്ത് എടുക്കുവാനുള്ള കഴിവ് എനിക്ക് നന്നേ കുറവാണ്.. ഞാന്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എന്റെ അച്ഛനും അമ്മയും അടങ്ങുന്ന ഞങ്ങളുടെ കുടുംബം പാലക്കാടു ജില്ലയിലേക്ക് കുടിയേറി പാര്‍ത്തവരാണ് .. പിന്നീട് നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം ആണ് തിരിച്ച് വരുന്നത്.. കുടുംബം തിരിച്ച് വരുന്ന സമയത്ത് ഞാന്‍ […]

മരം ഞാനൊരു മരം(കവിത)

മരം ഞാനൊരു മരം(കവിത)

മരം ഞാനൊരു മരം(കവിത)   മരം  ഞാനൊരു മരം, നിന്നോട് ചേർന്നും, നിനക്ക് ചുറ്റും, നിനക്ക് ദൂരെയായും കാണുന്ന മാത്രയിൽ, ഞാനുണ്ട് എന്നെ നീ അറിയുന്നുവോ?   പാഴ്മരമായെന്നെ വെട്ടിമുറിക്കുമ്പോൾ, മറ്റൊരു മരമാകാൻ നട്ടുവളർത്തുമോ? ചുറ്റിലുമുള്ളയെൻ കൂട്ടര് വീഴുമ്പോൾ, അറിയാതെ ഞാനും കണ്ണീർ പൊഴിക്കുന്നു.   ആരുടെയൊക്കെയോ കൂര തകർത്തു, മാളിക കെട്ടിയുയർത്തുവാൻ ഞാൻ വേണം, കൂട്ടം പിരിഞ്ഞു പറക്കുന്ന പക്ഷിക്ക്,  കൂടണയാൻ നേരം ഞാനില്ലാതാകുന്നു.   തെളിഞ്ഞു കത്തുന്ന സൂര്യന്റെ ചൂടും, കരകവിഞ്ഞൊഴുകുന്ന മലവെള്ളപ്പാച്ചിലും, തടയുവാൻ […]

കുടുബത്തോടൊപ്പം ആസ്വദിക്കുവാൻ നല്ലൊരു ചിത്രം -തിയേറ്ററുകളെ കീഴടക്കി സ്റ്റെബിയുടെ പ്രേമാഞ്ചലി കുതിക്കുന്നു

കുടുബത്തോടൊപ്പം ആസ്വദിക്കുവാൻ നല്ലൊരു ചിത്രം -തിയേറ്ററുകളെ കീഴടക്കി സ്റ്റെബിയുടെ പ്രേമാഞ്ചലി കുതിക്കുന്നു

യു കെ കെ സി എ മുൻ ജനറൽ സെക്രട്ടറിയായ സ്റ്റെബി ചെറിയാക്കൽ നിർമിച്ച ചിത്രമായ പ്രേമാഞ്ചലി ജൂൺ ഒന്നിനാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത് .സിനിമ കണ്ടിറങ്ങിയവരെല്ലാം തന്നെ കുറെ കാലങ്ങൾക്ക് ശേഷം കണ്ട നല്ല ഒരു കുടുബ ചിത്രം എന്ന് വിലയെഴുതി കഴിഞ്ഞു. കരിങ്കുന്നം സ്വദേശിയായ സ്റ്റെബി ചെറിയാക്കലിന്റെ ഈ ചിത്രത്തിന്റെ വിജയത്തിൽ ക്നാനയക്കാരായ നമ്മൾക്ക് ഓരോരുത്തർക്കും അഭിമാനിക്കാം. ഈ  ഗംഭീര ചിത്രത്തിന്റെ  സംവിധാനം നിർവഹിച്ചിരിക്കുന്നത് സുരേഷ് നാരായണൻ ആണ്.വ്യത്യസ്തമായ കുടുംബ പശ്ചാത്തലത്തിൽ മുന്നോട്ടുപോവുന്ന സിനിമ […]

അവർ അവരുടെ ഓട്ടം പൂർത്തിയാക്കട്ടെ….

അവർ അവരുടെ ഓട്ടം പൂർത്തിയാക്കട്ടെ….

ഒട്ടേറെ സംഭവങ്ങൾ നമുക്ക് ചുറ്റും ദിനംപ്രതി നടക്കുന്നുണ്ട്. ഈ സംഭവങ്ങളിൽ ഭൂരിഭാഗവും നമ്മളെ ബാധിക്കാത്തതിനാൽ ഇവയൊക്കെ നമുക്ക് വെറും വാർത്തകൾ മാത്രമാണ്. നമുക്കു ചുറ്റും നടക്കുന്ന ചില വാർത്തകൾ വാസ്തവത്തിൽ നമുക്കുള്ള ചൂണ്ടുപലകകളാണ്.ഓരോ ആഴ്ചകളിലും നമ്മുടെ സമൂഹത്തിൽ നടക്കുന്ന ആനുകാലിക വാർത്തകളിൽ നിന്നും, നമ്മുടെ കണ്ണുടക്കേണ്ടതായ ചില വാർത്തകളുടെ വ്യത്യസ്ഥ രീതിയിലുള്ള കാഴ്ചപ്പാട്  പ്രിയപ്പെട്ട വായനക്കാരുമായി പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു. അതിനായി കാനായ പത്രത്തിൽ ഒരു എഴുത്ത് പംക്തി ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും ആണ് ഈ പംക്തി […]

ആനുകാലിക വാർത്തകളെ അടിസ്‌ഥാനമാക്കി ലിജോ വണ്ടംകുഴിയിൽ എഴുതുന്ന ”മറുപുറം” ഈ ശനിയാഴ്ച മുതൽ നിങ്ങളുടെ ക്നാനായ പത്രത്തിൽ

ആനുകാലിക വാർത്തകളെ  അടിസ്‌ഥാനമാക്കി  ലിജോ വണ്ടംകുഴിയിൽ എഴുതുന്ന ”മറുപുറം” ഈ  ശനിയാഴ്ച മുതൽ  നിങ്ങളുടെ ക്നാനായ പത്രത്തിൽ

ഒട്ടേറെ സംഭവങ്ങൾ നമുക്ക് ചുറ്റും ദിനംപ്രതി നടക്കുന്നുണ്ട്. ഈ സംഭവങ്ങളിൽ ഭൂരിഭാഗവും നമ്മളെ ബാധിക്കാത്തതിനാൽ ഇവയൊക്കെ നമുക്ക് വെറും വാർത്തകൾ മാത്രമാണ്. നമുക്കു ചുറ്റും നടക്കുന്ന ചില വാർത്തകൾ വാസ്തവത്തിൽ നമുക്കുള്ള ചൂണ്ടുപലകകളാണ്.ഓരോ ആഴ്ചകളിലും നമ്മുടെ സമൂഹത്തിൽ നടക്കുന്ന ആനുകാലിക വാർത്തകളിൽ നിന്നും, നമ്മുടെ കണ്ണുടക്കേണ്ടതായ ചില വാർത്തകളുടെ വ്യത്യസ്ഥ രീതിയിലുള്ള കാഴ്ചപ്പാട്  പ്രിയപ്പെട്ട വായനക്കാരുമായി പങ്കു വയ്ക്കുവാൻ ആഗ്രഹിക്കുന്നു. അതിനായി കാനായ പത്രത്തിൽ ഒരു എഴുത്ത് പംക്തി ആരംഭിക്കുന്നു. എല്ലാ ശനിയാഴ്ചകളിലും ആണ് ഈ പംക്തി […]

പ്രവാസി-കവിത

പ്രവാസി-കവിത

ജേക്കബ് കരികുളത്തിൽ നിറം പിടിപ്പിച്ച സ്വപ്നങ്ങൾക്ക് വേണ്ടി ഉറക്കം പണയം വെച്ച് വിരഹത്തിന്റെ ഉമിത്തീയിൽ എരിഞ്ഞ് ചൂടും വെളിച്ചവും നൽകി കരിക്കട്ടയായ് കുപ്പത്തൊട്ടിയിൽ വിശ്രമിച്ച് തീർക്കുന്നവൻ.. നാളെകൾക്ക് വേണ്ടി ഇന്നുകൾ കടം കൊടുത്ത് ഇന്നലെകളിലേക്ക് നോക്കി നെടുവീർപ്പിടുന്നവൻ.. മരുഭൂമിയിലെ മരീചികൾ നോക്കി പോയ കാലത്തെ മഴക്കാലങ്ങൾ ചികഞ്ഞെടുത്ത് കവിഞ്ഞൊഴുകുന്ന തോടുകളിൽ ആർത്ത് വിളിച്ച് നീന്തി നടക്കുന്നവൻ. ഉപ്പു കൂട്ടി തിന്നുതീർത്ത പച്ച മാങ്ങാ സ്മരണകൾ ഉറവെടുപ്പിക്കുന്ന ഉപ്പുരുചിയുള്ള ഉമിനീരിൽ ദാഹം ശമിപ്പിക്കുന്നവൻ. ഉള്ളിലുറങ്ങുന്ന അഗ്നിപർവ്വതങ്ങളെ ചെറുപുഞ്ചിരിയിലൊളിപ്പിച്ച് ഇല്ലായ്മയെ […]

‘കേഴുക പ്രിയ നാടേ, കണ്ണേ മടങ്ങുക’   (ലേഖനം)

‘കേഴുക പ്രിയ നാടേ, കണ്ണേ മടങ്ങുക’   (ലേഖനം)

റെജി തോമസ്,കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍ മാര്‍ച്ച് 25 – ലോകം ഓര്‍ക്കുന്നത്, 2 പ്രധാനപ്പെട്ട സംഭവങ്ങളുടെ ഓര്‍മ്മദിനങ്ങളായിട്ട്. 1    ആഗോള ജീവന്‍ ദിനം 2    ആഗോള ജല ദിനം നിര്‍ഭാഗ്യവശാല്‍ ഇന്ന് ഈ അത്യാന്താധുനിക സൈബര്‍/ക്ലോണിംഗ് യുഗത്തില്‍, ഏറ്റവും അധികം വെല്ലുവിളികള്‍ നേരിടുന്ന ജീവനും, ജലത്തിനും, പ്രത്യേകിച്ച് ഗര്‍ഭസ്ഥശിശുക്കളുടെ ജീവന്, ഓരോരോ മനുഷ്യജډങ്ങളിലും, ദൈവം ഭൂമിയെ നോക്കി പുഞ്ചിരിക്കുന്നു, എന്നാണല്ലോ പറയുന്നത്.  പക്ഷേ ഒരു ദിവസം ഏകദേശം 5 കോടിയോളം, മനുഷ്യ ജീവനുകള്‍ (നിഷ്കളങ്ക ബാല്യങ്ങള്‍) ദിനം പ്രതി […]

കവിത—-: – കനവിന്റെ കനവുകൾ 

കവിത—-: – കനവിന്റെ കനവുകൾ 

ജോഷി പുലിക്കൂട്ടിൽ മറക്കാതിരിക്കുവാനാവില്ലെന്നറിയാതെ  പിരിയുന്ന ഹൃദയങ്ങൾ കരയുന്നുവോ  കനവുകളൊക്കെയും കനലായെരിയുമ്പോൾ  കരയാതിരിക്കുന്നതെങ്ങനെ ഞാൻ    ഓർമ്മകളൊക്കെയും കേഴുമീ ഹൃദയത്തിൽ  ഓളങ്ങളായിന്നു  തിരതല്ലുമ്പോൾ  ഓർക്കുന്നു ഞാനാ നിമിഷങ്ങളൊക്കെയും  ഒരുനാളും ലഭിക്കില്ലെന്നറിയുമ്പോഴും    മുകിലൊന്നു കറക്കുമ്പോൾ മതിമറന്നാടുന്ന  മയിലിന്റെ  മനസിന്റെ പരിഛേദം പോൽ  മറ്റാരുമില്ലാതിരിക്കുന്ന നേരത്തു ഞാനെന്റെ  ചിറകറ്റ സ്വപ്‌നങ്ങൾ ചേർത്തു വയ്ക്കും    വിരഹത്തിൻ വേദനയറിയാത്ത ഹൃദയങ്ങൾ  പിരിയുന്ന നിമിഷത്തെ ശപിക്കുമ്പോഴും  ഒരുനാളിൽ നീ വീണ്ടും വരുമെന്നൊരാശയാൽ  മരിക്കാതെ മറക്കാതെ പോകുന്നു ഞാൻ  മരുഭൂവിൽ മരുപ്പച്ച തേടിടുന്നു

1 2 3 7