അഖിലകേരള മാര്‍ഗ്ഗംകളി മത്സരം പൈതൃകം 2018ല്‍ കല്ലറ രണ്ടും പുന്നത്തുറ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി

അഖിലകേരള മാര്‍ഗ്ഗംകളി മത്സരം പൈതൃകം 2018ല്‍ കല്ലറ  രണ്ടും പുന്നത്തുറ മൂന്നും  സ്ഥാനങ്ങൾ  കരസ്ഥമാക്കി

കുറവിലങ്ങാട്:  മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൽ എസ്.എം.വൈ.എം. കുറവിലങ്ങാട് യൂണിറ്റ് നടത്തിയ അഖിലകേരള മാർഗ്ഗംകളി മത്സരം പൈത്യകം 2018 ല്‍ കല്ലറ പഴയ പള്ളി രണ്ടാം സ്ഥാനവും പുന്നത്തുറ പഴയപള്ളി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്ക് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനങ്ങൾ

ക്നാനായ സ്റ്റാര്‍സ് സംഗമം വെള്ളിയാഴ്ച ചൈതന്യയില്‍

ക്നാനായ സ്റ്റാര്‍സ് സംഗമം വെള്ളിയാഴ്ച ചൈതന്യയില്‍

കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി(ഗഅഞഠ)ന്‍്റെ നേതൃത്വത്തില്‍ അപ്നാദേശിന്‍്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ക്നാനായ സ്റ്റാര്‍സ് ഡെവലപ്പ്മെന്‍്റ് പ്രോഗ്രാമിലെ പത്ത് ബാച്ചുകളിലെയും കുട്ടികള്‍ക്കായുള്ള ഏകദിനസംഗമം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 19 വെള്ളിയാഴ്ച രാവിലെ 9.00 മുതല്‍ വൈകുന്നേരം 3.30 വരെ ചൈതന്യയിലാണ് സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. എം.ജി.യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് സംഗമം ഉദ്ഘാടനം ചെയ്യും. നേതൃത്വ പരിശീലനവും മൂല്യാധിഷ്ഠിത ജീവിതദര്‍ശനവും ലക്ഷ്യമാക്കിയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

പറപ്പള്ളിൽ അലന്‍ സാജന്‍ അണ്ടര്‍ 17 വോളിബോള്‍ സംസ്ഥാന ടീമില്‍

പറപ്പള്ളിൽ അലന്‍ സാജന്‍ അണ്ടര്‍ 17 വോളിബോള്‍ സംസ്ഥാന ടീമില്‍

ചാമക്കാല വോളിബോൾ ഗ്രൗണ്ടിൽ നിന്നും അണ്ടർ 17 കേരള വോളിബാൾ ടീമിലെത്തി നാടിന് നാട്ടുകാർക്കും  അഭിമാനമായി അലൻ സാജൻ പറപ്പള്ളിൽ . ചാമക്കാല  സെന്റ് ജോൺസ് ക്നാനായ കത്തോലിക്കാ ഇടവക പറപ്പള്ളില്‍ സാജന്‍-മിനി ദമ്പതികളുടെ മകനാണ് അലന്‍ സാജൻ .നേരെത്തെ കോട്ടയം ജില്ല ടീമില്‍ അംഗമായിരിക്കെ സംസ്ഥാന ജേതാക്കളായ ടീമിലും അംഗമായിരുന്നു. ചാമക്കാലയിൽ വച്ച് നടത്തിയ കഴിഞ്ഞ ലിബിൻ മെമ്മോറിയൽ വോളിബോളിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച പരിശീലനത്തിലൂടെയാണ് അലൻ വോളിബോൾ കളിയിലേക്ക് കടന്നുവരുന്നത്, ടിന്‍്റു മേവേലില്‍, ടോമി, ബിനോജ് […]

കണ്ണങ്കര സെന്‍റ് മാത്യൂസ് ഹൈസ്കൂളില്‍ ലോക പെണ്‍ ശിശുദിനം ആചരിച്ചു

കണ്ണങ്കര സെന്‍റ് മാത്യൂസ് ഹൈസ്കൂളില്‍ ലോക പെണ്‍ ശിശുദിനം ആചരിച്ചു

കണ്ണങ്കര: സെന്റ്‌ മാത്യൂസ്‌ ഹൈസ്കൂളില്‍ ലോക പെണ്‍ ശിശു ദിനത്തോടനുബന്ധിച്ച് നല്ല പാഠം ക്ലബിന്റെ ആഭിമുഖ്യത്തില്‍ വടക്കേ ഏറനാട്ട് ജോമോന്റെയും നെയ്മിയുടെയും വീട്ടില്‍ പോവുകയും അവരുടെ രണ്ടാമത്തെ ക്നാനായ ആന്‍ഡ്രിയായിനെ ആദരിക്കുകയും സമ്മാനം കൊടുക്കുകയും ചെയ്തു. ഹെഡ്മാസ്റ്റര്‍ ഒ.എം. മാത്യു, മേരി ടീച്ചര്‍, ഷൈബി ടീച്ചര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.

നിയുക്ത കെ.സി.വൈ.എല്‍. അതിരൂപത ജനറല്‍ സെക്രട്ടറിയായി ജോമി ജോസ് കൈപ്പാറേട്ടും ജോയിന്‍റ് സെക്രട്ടറിയായി ജിനി ജിജോയും

നിയുക്ത കെ.സി.വൈ.എല്‍. അതിരൂപത ജനറല്‍ സെക്രട്ടറിയായി ജോമി ജോസ് കൈപ്പാറേട്ടും ജോയിന്‍റ് സെക്രട്ടറിയായി ജിനി ജിജോയും

കെ.സി.വൈ.എൽ അതിരൂപത ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന ബൈഇലക്ഷനിലേയ്ക്കുള്ള നാമനിർദേശപ്രതികകൾ സ്വീകരിച്ച് സൂക്ഷ്മ പരിശോധന,നാമനിർദേശപത്രിക പിൻവലിക്കൽ നടപടിക്രമങ്ങൾ പൂർത്തിയായപ്പോൾ അതിരൂപത ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജോമി ജോസ് കൈപ്പാറേട്ട് (ഉഴവൂർ) ന്റെയും, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജിനി ജിജോ പുത്തൻകുടിലിൽ (അറുനൂറ്റിമംഗലം) ന്റെയും നാമനിർദേശപത്രികകൾ സ്വീകരിച്ചു. ഈ രണ്ട് സ്ഥാനങ്ങളിലേയ്ക്ക് മറ്റ് അർഹരായ മത്സരാർത്ഥികൾ ഇല്ലാത്തതിനാൽ ഇലക്ഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതിന്റെ ഭാഗമായി 19/10/2018-വെള്ളിയാഴ്ച 2.30 പി.എം ന് ചൈതന്യ പാസ്റ്ററൽ സെന്ററിൽ വെച്ച് അതിരൂപത […]

KCYL ഉഴവൂർ യൂണിറ്റ് Job Fair സംഘടിപ്പിക്കുന്നു

KCYL ഉഴവൂർ യൂണിറ്റ് Job Fair സംഘടിപ്പിക്കുന്നു

ANASWAL LOUIS ഉഴവൂർ: യുവജനങ്ങളുടെ കർമശേഷി ഉപയോഗപ്പെടുത്തിയ സമൂഹങ്ങൾക്ക് ഒരിക്കലും പുറകോട്ടു പോകേണ്ടി വന്നിട്ടില്ല. അതുകൊണ്ട് ഇനിയും ഒരു ജോലി കണ്ടെത്തുവാൻ സാധിക്കാത്തവർക്കായി തൊഴിൽ മേള സംഘടിപ്പിക്കുവാൻ ഉഴവൂർ KCYL ഒരുങ്ങുന്നു.കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.  

കെ.സി.സി 80-ാം ജന്മദിനാഘോഷങ്ങള്‍ 2019 ഫെബ്രുവരി 22,23,24 തീയതികളില്‍ കോട്ടയത്ത്‌

കെ.സി.സി 80-ാം ജന്മദിനാഘോഷങ്ങള്‍ 2019 ഫെബ്രുവരി 22,23,24 തീയതികളില്‍ കോട്ടയത്ത്‌

2018 ഒക്‌ടോബര്‍ 14-ാം തീയതി ഫൊറോന വികാരിമാരുടെയും കെ.സി.സി ഫൊറോന ചാപ്ലെയിന്‍മാരുടെയും കെ.സി.ഡബ്ല്യു.എ കെ.സി.വൈ.എല്‍ കേന്ദ്ര ഭാരവാഹികളുടെയും സാന്നിദ്ധ്യത്തില്‍ ചൈതന്യയില്‍ ചേര്‍ന്ന കെ.സി.സി വര്‍ക്കിംഗ്‌ കമ്മിറ്റി യോഗ തീരുമാനങ്ങള്‍: 1 കോട്ടയം അതിരൂപതയുടെ അല്‍മായ സംഘടനയായ കെ.സി.സിയുടെ അംഗത്വം നവംബര്‍ 30 ന്‌ മുന്‍പ്‌ വിപുലീകരിക്കാന്‍ തീരുമാനിച്ചു. 2 കെ.സി.സിയുടെ 80-ാം ജന്മദിനാഘോഷങ്ങള്‍ അതിരൂപതയിലെ മറ്റ്‌ രണ്ട്‌ സമുദായ സംഘടനകളായ കെ.സി.ഡബ്ല്യു.എയുടെയും കെ.സി.വൈ.എല്‍ന്റെയും പങ്കാളിത്തത്തോടെ 2019 ഫെബ്രുവരി 22,23,24 തീയതികളില്‍ കോട്ടയത്ത്‌ നടത്തുവാന്‍ തീരുമാനിച്ചു. 3 ക്‌നാനായ […]

M.Sc Bioinformatics ല്‍ ഡാലിയ സൈമണിന് ആറാം റാങ്ക്

M.Sc Bioinformatics ല്‍ ഡാലിയ സൈമണിന് ആറാം റാങ്ക്

അലക്സ് നഗര്‍: സെന്‍്റ് ജോസഫ് ഇടവകയിലെ ചെട്ടിയാത്ത് സൈമണിന്‍്റേയും ഷൈനിയുടെയും മകള്‍ ഡാലിയ സൈമണ് എം.ജി യൂണിവേഴ്സിറ്റിയില്‍ നിന്ന് M.Sc Bioinformatics ല്‍ ആറാം റാങ്ക് ലഭിച്ചു.

ജാന്‍സി മാത്യു എബ്രഹാമിന് തിയോളജിയില്‍ രണ്ടാം റാങ്ക്

ജാന്‍സി മാത്യു എബ്രഹാമിന് തിയോളജിയില്‍ രണ്ടാം റാങ്ക്

ന്യൂജേഴ്സി ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക ഇടവകാംഗം ജാന്‍സി മാത്യു എബ്രഹാം തലശ്ശേരി അതിരൂപതയുടെ ആല്‍ഫ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തീയോളജി ആന്‍ഡ് സയന്‍സില്‍ നിന്നും രണ്ടാം റാങ്കോടെ തീയോളജിയില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. തലശ്ശേരി അതിരൂപത ആര്‍ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ടും സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ളാനിയും ചേര്‍ന്ന് ബിരുദദാനം നടത്തി. കൂടല്ലൂര്‍ പള്ളി ഇടവക മണ്ണാത്തുമാക്കില്‍ മാത്യു- മേരി ദമ്പതികളുടെ മകളും മാങ്ങിടപ്പള്ളി ഇടവക വൈപ്പേല്‍ സാബു അബ്രഹാമിന്‍്റെ ഭാര്യയുമാണ് ജാന്‍സി.

കെ.സി.വൈ.എല്‍. സുവര്‍ണ്ണ ജൂബിലി വിളംബര ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു

കെ.സി.വൈ.എല്‍. സുവര്‍ണ്ണ ജൂബിലി വിളംബര ദീപശിഖാ പ്രയാണം സംഘടിപ്പിച്ചു

1969 നവംബര്‍ പതിനാറാം തീയതി ആരംഭം കുറിച്ച കേരള കത്തോലിക്കാ സഭയിലെ ആദ്യ യുവജന സംഘടന ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. ജൂബിലി വര്‍ഷപ്രവേശന മുന്നോടിയായി കെ.സി.വൈ.എല്‍. തങ്ങളുടെ പൂര്‍വ്വികര്‍ എ.ഡി. 345 ല്‍ പ്രേഷിത പ്രവര്‍ത്തനത്തിനായി വന്നിറങ്ങിയ കൊടുങ്ങല്ലൂര്‍ ക്‌നായിതൊമ്മന്‍ നഗറില്‍ നിന്ന് തങ്ങളുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയിലേക്ക് വിളംബര ദീപശിഖാപ്രയാണം സംഘടിപ്പിച്ചു. കൊടുങ്ങല്ലൂരില്‍ നിന്നും മോണ്‍. മാത്യു ഇളപ്പാനിയ്ക്കലച്ചന്‍ തെളിച്ച ദീപശിഖ കെ.സി.വൈ.എല്‍. അതിരൂപതാ പ്രസിഡന്റ് ശ്രീ. ബിബീഷ് ഓലിക്കമുറിയിലിന് കൈമാറി. കടുത്തുരുത്തിയില്‍ വന്‍ യുവജനങ്ങളുടെ […]

1 2 3 217