മലബാറിലെ ക്‌നാനായ ജനത നഞ്ചിലേറ്റിയ ചരിത്രയാത്രയുടെ 75 വര്‍ഷങ്ങള്‍ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ (1943-2018)

മലബാറിലെ ക്‌നാനായ ജനത നഞ്ചിലേറ്റിയ ചരിത്രയാത്രയുടെ 75 വര്‍ഷങ്ങള്‍ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ (1943-2018)

കോട്ടയം അതിരൂപതയുടെ ചരിത്രത്തിലെ അവിസ്മരണീയവും, ഐതിഹാസികവും, അതിസാഹസികവുമായ സംഭവങ്ങളിലൊന്നായിരുന്നു മലബാര്‍കുടിയേറ്റം. കുടിയേറ്റ പാരമ്പര്യത്തിന്റെ ചരിത്രം നെഞ്ചിലേറ്റുന്ന ഒരു ജനതയാണ് ക്‌നാനായ കത്തോലിക്കര്‍. എ.ഡി. 345 ല്‍ തുടങ്ങിയ ചരിത്രപരമായ കുടിയേറ്റത്തിന്റെ അതേ പുനസൃഷ്ടിപോലെ തന്നെയാണ് മലബാര്‍ കുടിയേറ്റവും. ഓരോ കുടിയേറ്റങ്ങളും ജനതയുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കോ, അല്ലെങ്കില്‍ ക്രൈസ്തവസഭയുടെ നിലനില്‍പ്പിനോവേണ്ടിയായിരുന്നു എന്നത് ചരിത്ര സത്യം. ഭാരതസഭയിലെ ക്രൈസ്തവ സഹോദരങ്ങള്‍ നേരിടുന്ന സഭാ പ്രതിസന്ധിക്ക് പരിഹാരത്തിന് വേണ്ടിയും, കൂടാതെ വാണിജ്യാവശ്യത്തിനും വേണ്ടി ആയിരുന്നു ക്‌നായിതോമ്മായുടെ ആദ്യ പ്രേഷിതയാത്ര. 7 ഇല്ലങ്ങളില്‍പ്പെട്ട […]

ക്നാനായക്കാരന്റെ പ്രേഷിത യാത്ര : അബ്രാഹം തോമസ് എഴുതിയ ലേഖനം

ക്നാനായക്കാരന്റെ പ്രേഷിത യാത്ര : അബ്രാഹം തോമസ് എഴുതിയ ലേഖനം

നട നടായോ നട…….. കേട്ടില്ലേ …..നട വിളിയുടെ ആരവം? അത് കേൾക്കുമ്പോൾ ഉള്ള ഒരു സുഖം……ഒരു കോരിത്തരിപ്പ്……..ഒരു ഗൃഹാതുരത്വം……അത് പറഞ്ഞാൽ മനസ്സിലാകണമെങ്കിൽ ഒരു ക്നാനായക്കാരനായി ജനിക്കണം. തീർച്ചയായും….. നമ്മുടെ കാർന്നോന്മാർ പകർന്നു തന്ന ആ പാരമ്പര്യം….തലമുറകൾ താണ്ടിവന്ന തനിമയാർന്ന വിശ്വാസ പൈതൃകം ……..അതിന്റെ തനിമയും കെട്ടുറപ്പും ഇന്നും ഈ 21 ആം നൂറ്റാണ്ടിൽ  ഈ യൂറോപ്പിന്റെ മണ്ണിലും തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇന്ന് ലോകമെമ്പാടും ആ സമുദായ സ്നേഹത്തിന്റെയും കുടുംബ ഐക്യത്തിന്റെയും തിരി തെളിക്കപ്പെട്ടു കഴിഞ്ഞു. ക്നാനായ ജനതയുടെ പുത്തൻ […]

“നീ” (കവിത)

“നീ” (കവിത)

എനിക്ക് 'നീ' ആരെന്നു പറയുന്നവരെയും, അറിയില്ല  'നീ'യെനിക്കാരാണെന്ന്,  'നീ'യെന്ന മായികാമോഹവലയത്തിൽ, മറയാതെ മെല്ലെ പുറത്തു വരൂ.   'നീ'യെനിക്കിന്നു വിജയമാണെങ്കിൽ, പരാജയപ്പെടുവാനിടയാകല്ലേ,  'നീ'യെനിക്കിന്നു പരാജയമാണെങ്കിൽ, വിജയത്തിൻ മുന്നോടിയായിടട്ടെ.    'നീ'യെനിക്കെല്ലാമെന്നു പറയുന്ന, പ്രണയാർദ്ര മൊട്ടുകൾ ഇവിടുണ്ടല്ലോ,  'നീ'യെന്റെ പാതി ജീവിതമാണെന്നു, പറയുന്ന പതി-പത്നിമാരുമുണ്ട്.    'നീ'യെന്റെ കൂടപ്പിറപ്പല്ലയോ,  'നീ'യെന്റെ സ്നേഹസുഹൃത്തല്ലയോ, കോപത്തിനലയടി ഉയരുന്ന നേരം,  'നീ'യെനിക്കിന്നു കടുപ്പമല്ലോ.   ക്ലേശത്താൽ മനമുരുകി മാനത്തു നോക്കുമ്പോൾ, താരമേ  'നീ'യെന്നെ നോക്കിടുമോ? പുൽക്കൊടിത്തുമ്പിലെ ചെറുമഞ്ഞു തുള്ളിയെ,   'നീ'യെന്നെ മെല്ലെ […]

സമുദായം വളരുകയാണോ?

സമുദായം വളരുകയാണോ?

ഫാ. ജോസ് കടവില്‍ച്ചിറയില്‍ ലോകത്തിലേക്ക് കടന്നു വരുന്ന മനുഷ്യര്‍ക്കും ജന്തുക്കള്‍ക്കും സസ്യലതാദികള്‍ക്കുമെല്ലാം രൂപാന്തരീകരണം സംഭവിക്കുന്നു ഈ രൂപാന്തരീകരണാവസ്ഥയ്ക്ക് നാം പറയുന്നത് വളര്‍ച്ചയെന്നാണ്. മനുഷ്യന്റെ വളര്‍ച്ചയ്ക്ക് നാം പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. കാരണം അവന്‍ ദൈവത്തിന്റെ പ്രിയപ്പെട്ട സൃഷ്ടിയാണ്. അവന്റെ വളര്‍ച്ചയെ നാലു ഘടകങ്ങളായിട്ടാണ് കാണുന്നതും.  1. ശാരീരിക വളര്‍ച്ച: മറ്റു ജീവജാലങ്ങള്‍ക്കുള്ളതുപോലെ പ്രകൃതിയാലുള്ള അവന്റെ വളര്‍ച്ചയാണിത്. 2. ബുദ്ധിപരമായ വളര്‍ച്ച: ഇതുംഅവനില്‍ സൃഷ്ടി കര്‍ത്താവിനാല്‍ത്തന്നെ നിശ്ചയിക്കപ്പെട്ടിരിക്കുന്ന വളര്‍ച്ചയാണ്. ഉദാ: തന്റെ സൃഷ്ടികള്‍ക്കെല്ലാം മനുഷ്യനെക്കൊണ്ടാണ് ദൈവം പേരുകള്‍ നിശ്ചയിച്ചത്. […]

വരളുന്ന കേരളം വലയുന്ന ജനം

വരളുന്ന കേരളം വലയുന്ന ജനം

മെട്രീസ് ഫിലിപ്പ്, സിംഗപ്പൂര്‍ 'തലയ്ക്കുമീതേ ശൂന്യാകാശം താഴെ മരുഭൂമി തപസ്സുചെയ്യും വേഴാമ്പല്‍ നീ ദാഹജലം തരുമോ… ദാഹജലം തരുമോ….' ദൈവത്തിന്റെ സ്വന്തം നാട് – കേരളം. പച്ചപുതച്ച നെല്‍പ്പാടങ്ങളും, തോടുകളും നിറഞ്ഞ് കവിഞ്ഞൊഴുകുന്ന പുഴകളും ആറുകളും കേരളത്തില്‍ ഒരുകാലത്ത് ഉണ്ടായിരുന്നു. കേരളത്തിന്റെ മനോഹരമായ ഈ കാഴ്ചകള്‍ കാണുവാന്‍ നിരവധി വിനോദ സഞ്ചാരികള്‍ വന്നിരുന്നു. എന്നാല്‍ കേരളത്തിന്റെ പ്രകൃതിഭംഗിക്ക് വളരെയധികം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഒരു പ്രദേശത്തിന്റെ ഭംഗി എന്ന് പറയുന്നത് അവിടുത്തെ മനോഹരമായ തടാകങ്ങളും മരങ്ങളും മലകളും എല്ലാം […]

വിദ്യാഭ്യാസം :- മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ፣ ലേഖനം

വിദ്യാഭ്യാസം :- മൂല്യങ്ങളുടെ വീണ്ടെടുപ്പിന് ፣ ലേഖനം

റെജി തോമസ്, കുന്നൂപ്പറമ്പില്‍, മാഞ്ഞൂര്‍ “Vox populi-  Vox Dei”  സുപ്രസിദ്ധ ജര്‍മ്മന്‍ തത്വചിന്തകനായിട്ടുള്ള, ഫ്രഡറിക് നിഷേയുടെ വാക്കുകളാണ്, മേലുദ്ധരിച്ചത്.                  ജനത്തിന്‍റെ ശബ്ദമെന്നത് –                 ദൈവത്തിന്‍റെ ശബ്ദംതന്നെയാണ്ڈ പക്ഷേ, ഈ ഉദ്ധരണിക്ക് ഞാനിവിടെ ഒരു പുനരാഖ്യാനം കൊടുക്കുന്നു,             വിദ്യാര്‍ത്ഥികളുടെ /അദ്ധ്യാപകരുടെ ശബ്ദമെന്നുള്ളത്             ദൈവത്തിന്‍റെ ശബ്ദംതന്നെയാണ്ڈ പക്ഷേ, ആധുനിക ലോകത്തില്‍, ഏറ്റവുമധികം വാണിജ്യവത്കരിക്കപ്പെട്ടിരിക്കുന്ന, ഏറ്റവും രണ്ട് പ്രധാന മേഖലകള്‍ ആണ്, […]

പഴയവീഞ്ഞിന്റെ സുവിശേഷം- : സിനിമാ നിരൂപണം

പഴയവീഞ്ഞിന്റെ സുവിശേഷം- : സിനിമാ നിരൂപണം

ക്നാനായ സമുദായത്തിൽ നിന്നും ഒരു പ്രതിഭയെ കൂടി ക്നാനായ പത്രം പരിചയ പ്പെടുത്തുന്നു ജോണീസ് പി സ്റ്റീഫൻ .അരിക്കര ഇടവക പാണ്ടിയാംകുന്നേൽ സ്റ്റീഫൻ പി യു വിന്റെയും ലൈബി മാത്യുവിന്റെയും മകനായ ജോണീസ് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. സിനിമാ നിരൂപണത്തിൽ മികവ് പുലർത്തുന്ന ജോണീസ്  ജോമോന്റെ സുവിശേഷം എന്ന മലയാള സിനിമയെ കുറിച്ച് നിരൂപണം നടത്തുന്നു. ജോണീസിന് ക്നാനായ പത്രം വായനക്കാരുടെ എല്ലാ വിധ ആശംസകളും…. ഇനിയും നിരവധി നിരൂപണങ്ങൾ ക്നാനായ പത്രത്തിലൂടെ […]

നോട്ടു പിൻവലിക്കൽ സത്യവും മിഥ്യയും

നോട്ടു പിൻവലിക്കൽ സത്യവും മിഥ്യയും

ജേക്കബ് കരികുളത്തി രാജ്യ​ത്തെ 500, 1000 രൂ​പ നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ച്ചി​ട്ട് 50 ദി​വ​സം പൂ​ർ​ത്തി​യാ​യി. പ​ല ക്യൂ​ക​ൾ​ക്കും പ​ക​രം ഇ​നി ഒ​രു ക്യൂ ​മ​തി​യാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഉ​റ​പ്പ്. 50 ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ല്ലാം ശ​രി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി. 50 ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​വി​ടെ എ​ന്തു സം​ഭ​വി​ച്ചു? രാ​ജ്യ​ത്ത് മൊ​ത്ത​ത്തി​ൽ മൂ​ന്നു ല​ക്ഷം കോ​ടി​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ട​മെ​ന്നു വി​ദ​ഗ്ധ​ർ. ജി​ഡി​പി​യി​ൽ ഇ​ടി​വ്. പ​ലി​ശ നി​ര​ക്ക് ഉ​യ​ർ​ന്നു. ഇ​ന്ധ​ന വി​ല​യി​ലും വ​ർ​ധ​ന. ക​ള്ള​പ്പ​ണ വേ​ട്ട​യ്ക്കു വേ​ണ്ടി തു​ട​ങ്ങി​യ […]

കേരളം @ 60 ‘ആ’ – ശങ്കകളും, പ്രതീക്ഷകളും

കേരളം @ 60  ‘ആ’ – ശങ്കകളും, പ്രതീക്ഷകളും

കേരള സംസ്ഥാനം രൂപീകൃതമായിട്ട് നവംബര്‍ 1-2016 ല്‍ 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു.  ഈ 60 വര്‍ഷങ്ങള്‍ 'ദൈവത്തിന്‍റെ സ്വന്തം നാട്' ഏതെല്ലാം നിലകളില്‍ വളര്‍ന്നു, കൂടാതെ എവിടെയെല്ലാം തളര്‍ച്ചയുടെ മേഖലകള്‍ രേഖപ്പെടുത്തി.   'കേരളം വളരുന്നനാള്‍ക്ക്, നമുക്കന്യമാം ദേശങ്ങളില്' എന്നുള്ള കവിശകലങ്ങള്‍പോലെ.  അതോ, കേരളം വരളുകയാണോ എന്നാണോ, 60 – വര്‍ഷങ്ങള്‍ കടന്ന് നാം 2016-ല്‍  എത്തിനില്‍ക്കുമ്പോള്‍ – ഈ ലേഖനം ഈ കവിശകലങ്ങളുടെ നിജസ്ഥിതികൊണ്ടുയരുവാനുള്ള ഒരു എളിയ ശ്രമം മാത്രം. കേരളം അടിസ്ഥാന വിവരങ്ങള്‍ 2011-ലെ കാനേഷുകുമാരി  […]

കേരളസമൂഹത്തില്‍ പ്രവാസികളുടെ പങ്ക്

കേരളസമൂഹത്തില്‍ പ്രവാസികളുടെ പങ്ക്

പ്രാരംഭം കഥയിലെത്തിയിരിക്കുന്നു?!  കലയിലെത്തിയിരിക്കുന്നു ?!  എന്ന് ചോദിക്കുന്നതുപോലെതന്നെയാണ്, കേരള സമൂഹത്തില്‍ പ്രവാസികളുടെ പങ്ക്, അഥവാ, പ്രവാസികള്‍ക്കുള്ള പങ്ക് എന്താണ് എന്ന് ചോദിക്കുന്നത് ?  ഈ ചോദ്യത്തില്‍ തന്നെ അതിനുള്ള ഉത്തരവും അടങ്ങിയിരിക്കുന്നു എന്നുള്ളതാണ് ഇതിനെ ഏറ്റവും രകസരമായിട്ടുള്ള കാര്യം. കേരളസമൂഹത്തിന്‍റെ അന്നും, ഇന്നും, എന്നും ഉള്ള വികസനത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിക്കുന്നത്, ഇവിടുത്തെ സ്വദേശിയരും (4 മില്യന്‍) വിദേശിയരും (4 മില്യന്‍) ള്ള പ്രവാസികള്‍ തന്നെയാണ് എന്നുള്ളതാണ്, അവിതര്‍ക്കിതമായിട്ടുള്ള ഏറ്റവും വലിയ അപ്രിയസത്യം ! പക്ഷേ […]