മാഞ്ചസ്റ്റര്‍ സെന്റ്‌ മേരിസ്‌ ക്‌നാനായ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ 25-ന്‌

മാഞ്ചസ്റ്റര്‍ സെന്റ്‌ മേരിസ്‌ ക്‌നാനായ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ 25-ന്‌

മാഞ്ചസ്റ്റര്‍: യൂറോപ്പിലെ ഇദംപ്രദമായ സെന്റ്‌ മേരിസ്‌ ക്‌നാനായ ചാപ്ലയന്‍സി നവംബര്‍ 25-ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ വിഥിന്‍ഷോ സെന്റ്‌ ആന്റണിസ്‌ ദേവാലയത്തില്‍ ഔദ്യോഗിക മിഷനായി പ്രഖ്യാപിക്കപ്പെടും. സീറോമലബാര്‍ സഭയുടെ തലവനായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെയും കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശ്ശേരിയുടെയും ഗ്രേറ്റ്‌ ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത മെത്രാന്‍ മാര്‍ ജോസഫ്‌ സ്രാമ്പിക്കലിന്റെയും സാന്നിധ്യത്തിലാണ്‌ സെന്റ്‌ മേരിസ്‌ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തപ്പെടുന്നത്‌. മിഷന്‍ പ്രഖ്യാപിക്കപ്പെടുന്നതിലൂടെ മാഞ്ചസ്റ്റര്‍ ക്‌നാനായ ജനതയുടെ മാത്രമല്ല, […]

ഫിയോണ സാജുവിന്‌ എല്‍.എല്‍.എമ്മില്‍ ഒന്നാം റാങ്ക്‌

ഫിയോണ സാജുവിന്‌ എല്‍.എല്‍.എമ്മില്‍ ഒന്നാം റാങ്ക്‌

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി (Cusat) ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇന്റലക്‌ചല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ്‌ (IPR) സ്റ്റഡീസില്‍നിന്നും എല്‍.എല്‍.എം-ല്‍ ഒന്നാം റാങ്കും ബെസ്റ്റ്‌ സ്റ്റുഡന്റ്‌ അവാര്‍ഡും നേടിയ ഫിയോണ സാജു. കണ്ണങ്കര ഇടവക കല്ലുപുരയ്‌ക്കല്‍ സാജു-ലൈസ ദമ്പതികളുടെ മകളാണ്‌.

സി.മെർലിൻ തറപ്പേൽ SABS രാജപുരം പയസ് ടെൻത് കോളേജിന്റെ പ്രിൻസിപ്പൽ

സി.മെർലിൻ തറപ്പേൽ SABS രാജപുരം പയസ് ടെൻത് കോളേജിന്റെ പ്രിൻസിപ്പൽ

രാജപുരം പയസ് ടെൻത് കോളേജിന്റെ പ്രിൻസിപ്പൽ ആയി ഡോ.സി.മേരിക്കുട്ടി അലക്സ് (സി.മെർലിൻ തറപ്പേൽ SABS) നവംബർ 1 മുതൽ ചാർജ് എടുത്തു.കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആയി 1995 മുതൽ ജോലി ചെയ്തു വരുകയായിരുന്നു.ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ തലശ്ശേരി പ്രൊവിൻസിലെ അംഗമാണ്  .കോഴിക്കോട് ജില്ലയിലെ വിലങ്ങാടാണ് സ്വദേശം.

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൈതന്യ കാര്‍ഷിക മേള മാറ്റി

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചൈതന്യ കാര്‍ഷിക മേള മാറ്റി

കോട്ടയം: കേരളത്തിലുണ്ടായ അതിരൂക്ഷമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചുവരുന്ന ചൈതന്യ കാര്‍ഷിക മേള മാറ്റിവച്ചു. പ്രളയത്തെ തുടര്‍ന്ന് കാര്‍ഷിക മേഖലയിലുണ്ടായ പ്രതിസന്ധിയും കാര്‍ഷിക ഭക്ഷ്യവിളകള്‍ക്കുണ്ടായ നാശനഷ്ടവും കാര്‍ഷിക മേള മുന്നോരുക്ക പ്രവര്‍ത്തനങ്ങള്‍  തടസ്സപ്പെട്ടതിന്‍റെയും പശ്ചാത്തലത്തിലാണ് ഈ വര്‍ഷത്തെ കാര്‍ഷിക മേള മാറ്റിവച്ചിരിക്കുന്നത്. കാര്‍ഷിക മേള മാറ്റിവെച്ച് പ്രളയബാധിതര്‍ക്ക് കൈത്താങ്ങൊരുക്കുന്നതിനായുള്ള വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരികയാണ് കെ.എസ്.എസ്.എസ്. അതിരൂപത സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്‍റെയും ഇതര […]

ക്നാനായ യുവത്വത്തിന് അഭിനന്ദനങ്ങൾ።።കെ. സി വൈ എൽ കൈപ്പുഴ ഫൊറോന സമിതി

ക്നാനായ യുവത്വത്തിന് അഭിനന്ദനങ്ങൾ።።കെ. സി വൈ എൽ  കൈപ്പുഴ ഫൊറോന  സമിതി

      ബിബിൻ തടത്തിൽ  പ്രിയ യുവജനങ്ങളെ  ഇന്നലെ കല്ലറയിൽ വെച്ച് നടന്ന ജൂബിലി ഉദ്ഘാടനം വൻ വിജയമാക്കി തീർത്ത എല്ലാ യുവജനങ്ങൾക്കും അഭിനന്ദനവും നന്ദിയും………………   ഇത് തനിമയുടെയും  ഒരുമയുടെയും വിജയം…….. 2500-ന്‌ മുകളിൽ യുവജനങ്ങളെ അണിനിരത്തി വ്യത്യസ്തങ്ങളായ പ്ലോട്ടുകളുടെയും  വേഷവിധാനങ്ങളുടെയും.   അകമ്പടിയോടെ റാലിയും തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനവും  വൻ വിജയമായി അവതരിപ്പിക്കാൻ വളരെയധികം പ്രയത്നിച്ച ഫൊറോനാ, യൂണിറ്റ് ഭാരവാഹികൾക്കും കൂടാതെ ഈ പരിപാടി വളരെ ഭംഗിയായി ഏറ്റെടുത്തു നടത്തിയ കല്ലറ പഴയ  പള്ളി […]

ബാംഗളരു ക്നാനായ സംഗമം- ഉണർവ് സീസൺ 3 നടത്തി

ബാംഗളരു ക്നാനായ സംഗമം- ഉണർവ് സീസൺ 3 നടത്തി

ബാംഗളരു ക്നാനായ കത്തോലിക്ക അസോസിയേഷന്റെ നേതൃത്വത്തിൽ ക്നാനായ മക്കളുടെ സംഗമം – ഉണർവ് സീസൺ 3 നവംബർ 10, 11 തിയ്യതികളിൽ ബാംഗളുരു കർമ്മലാരാമിലുള്ള നിർജ്ജരി കൺവെൻഷൻ സെന്ററിൽ നടത്തപ്പെട്ടു. ബാംഗളുരു ക്നായ ജനതയുടെ തനിമയും പാരമ്പര്യവും നിലനിർത്തുവാനും അത് വരും തലമുറയ്ക്ക് പകർന്നു കൊടുവാനും ഉള്ള ഒരു വേദി ആയിരുന്നു ഉണർവ് സീസൺ 3 . കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇൻഡ്യ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മേൽ അയവദാനത്തേകുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. ജപമാല പ്രദീക്ഷണം […]

കുറുമുള്ളൂർ പുത്തൻപുരയ്ക്കൽ ഏലിയാമ്മ സൈമൺ (74 വയസ്) നിര്യാതയായി። Live Telecasting Available

കുറുമുള്ളൂർ പുത്തൻപുരയ്ക്കൽ ഏലിയാമ്മ സൈമൺ (74 വയസ്) നിര്യാതയായി። Live Telecasting  Available

കുറുമുള്ളൂർ: ചെന്നൈയിൽ താമസിക്കുന്ന കുറുമുള്ളൂർ പുത്തൻപുരയ്ക്കൽ പി. കെ സൈമണിന്റെ ഭാര്യ ഏലിയാമ്മ സൈമൺ (74 വയസ്) നിര്യാതയായി. ശവസംസ്കാരം ബുധനാഴ്ച (21/11/18) ഉച്ചകഴിഞ്ഞ് 3 മണിക്ക് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്‌നാനായ പള്ളിയിൽ . പരേത കൈപ്പുഴ കണ്ടത്തിൽ കുടുബാംഗം ആണ്. മക്കൾ : ഷാജു (കുറുമുള്ളൂർ), റോയി (ചെന്നൈ), മിനി (കല്ലറ) , ഷൈജ (യു കെ ), ബിനു (യു കെ) . മരുമക്കൾ: മേഴ്സി , സിനി , ലൂക്കോസ് , ബേബി ,സ്വരൂപ . ശവസംസ്കാര […]

കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വി. ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ 2018 നവംബര്‍ 22 മുതല്‍ ഡിസംബര്‍ 4 വരെ LiveTelecastingAvailable

കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വി. ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ 2018 നവംബര്‍ 22 മുതല്‍ ഡിസംബര്‍ 4 വരെ LiveTelecastingAvailable

സ്‌പെയിനിലെ ഒരു കൊച്ചു ഗ്രാമത്തിലുള്ള പ്രഭുകുടുംബത്തിലെ ധനാഢ്യനും പാരീസ് സര്‍വ്വകലാശാലയിലെ പ്രൊഫസറുമായിരുന്ന വി. ഫ്രാന്‍സിസ് സേവ്യര്‍ ലോകം മുഴുവന്‍ നേടിയാലും നിന്റെ ആത്മാവ് നശിച്ചാല്‍ എന്തു പ്രയോജനം എന്ന തിരുവചനം വി. ഇഗ്നേഷ്യസ് ലയോളയിലൂടെ ചോദ്യരൂപേണ ഫ്രാന്‍സീസ് സേവ്യറിന്റെ ഹൃദയത്തില്‍ തട്ടിയപ്പോള്‍ അന്നുവരെ താന്‍ അനുഭവിച്ചിരുന്ന എല്ലാ ലൗകീക സുഖങ്ങളും ത്യജിച്ച് ഇഗ്നേഷ്യസ് ലയോളയോടു ചേര്‍ന്ന് 31-ാം വയസ്സില്‍ വൈദികപട്ടം സ്വീകരിച്ചു. ഒരു മിഷനറിയായി പ്രവര്‍ത്തിക്കണം എന്നാശിച്ചിരുന്ന ഫ്രാന്‍സിസ് സേവ്യര്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലും ചൈനയിലും മറ്റു […]

കെ.സി.വൈ.എല്‍ സുവര്‍ണ ജൂബിലിക്ക് ഇന്ന് കല്ലറയില്‍ തിരി തെളിയും Live telecasting available

കെ.സി.വൈ.എല്‍ സുവര്‍ണ ജൂബിലിക്ക് ഇന്ന് കല്ലറയില്‍ തിരി തെളിയും  Live telecasting available

കല്ലറ:കെ.സി.വൈ.എല്‍ സുവര്‍ണ ജൂബിലി ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് സെന്‍റ് തോമസ് പള്ളിയില്‍ നടക്കും. സമ്മേളനത്തിന് മുന്നോടിയായി ആയിരത്തിലധികം യുവജനങ്ങള്‍ പങ്കെടുക്കുന്ന റാലി സമ്മേളന നഗറില്‍ എത്തി ചേരുമ്പോള്‍ മാര്‍ മാത്യു മൂലകാട്ട് മെത്രാപ്പോലീത്ത ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജൂബിലി ആഘോഷത്തിന് തിരിതെളിക്കും. അതിരൂപത പ്രസിഡന്‍റ് ബിബീഷ് ഓലിക്കമുറിയില്‍ അധ്യക്ഷതവഹിക്കും. മുന്‍ സുപ്രിംകോടതി ജഡ്ജിയും സംഘടനയുടെ ആദ്യ ഡയറക്ടറുമായിരുന്ന സിറിയക്ക് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടികാട്ട് ലോഗോ പ്രകാശനം […]

കുമരകം കായപ്പുറത്ത് കുരുവിള ബാബു (77) നിര്യാതനായി Live telecasting available

കുമരകം കായപ്പുറത്ത് കുരുവിള ബാബു (77) നിര്യാതനായി Live telecasting available

കുമരകം: കായപ്പുറത്ത് കുരുവിള ബാബു (77) നിര്യാതനായി. സംസ്കാരം നാളെ (18.11.2018) ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുമരകം വള്ളാറ പുത്തന്‍പള്ളിയില്‍. ഭാര്യ പെണ്ണമ്മ കൈപ്പുഴ മൂന്നുപറയില്‍ കുടുംബാംഗമാണ്. മക്കള്‍: ഫില്‍ബി സജി, കിഷോര്‍ ബാബു, സീന ബാബു. മരുമക്കള്‍: സജി പി. ജേക്കബ് (തറയില്‍, കല്ലറ), ഷൈനി കിഷോര്‍ (കോച്ചേരി, കുറ്റുര്‍). മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

1 2 3 427