ഷിക്കാഗോ തിരുഹ്യദയ ദൈവാലയത്തിൽ ഗൂഡലൂപ്പ മാതാവിന്റെ തിരുന്നാള്‍ ആചരിച്ചു

ഷിക്കാഗോ തിരുഹ്യദയ ദൈവാലയത്തിൽ ഗൂഡലൂപ്പ മാതാവിന്റെ തിരുന്നാള്‍ ആചരിച്ചു

ഷിക്കാഗോ: ഡിസംബര്‍ 8 ഞായറാഴ്‌ച രാവിലെ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ ഗൂഡലൂപ്പ മാതാവിന്റെ തിരുന്നാള്‍ ഭക്തിപുരസരം ആചരിച്ചു. ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെ. റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്തികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയിലെ വചനസന്ദേശത്തില്‍ ഗുഡലുപ്പെയിലെ മാതാവിനെപറ്റിയും, ഗുഡലുപ്പെയിലെ മാതാവിന്റെ മാദ്ധ്യസ്ഥം വഴി ഉണ്ടായിക്കൊണ്ടിരിക്കുന്ന  അനവധി അത്‌ഭുതങ്ങളെപ്പറ്റിയും, അനുഗ്രഹങ്ങളെപ്പറ്റിയും പ്രത്യേകം പ്രതിപാദിച്ചു. മതബോധന വിദ്യാർത്തികൾക്ക്  തിരുന്നാളിനോടനുബന്ധിച്ച് സ്‌നേഹവിരുന്നുണ്ടായിരുന്നു. തിരുന്നാള്‍ ഭക്തിപുരസ്‌രം നടത്തിയ പ്രസുദേന്തിമാരായ ഷിബു & സുസ്മിത മുളയാനിക്കുന്നേലിനെയും കുടുംബാംഗങ്ങളേയും അച്ചന്‍ പ്രത്യേകം അഭിനന്ദിച്ചു.

ഷിക്കാഗോ തിരുഹ്യദയ ദൈവാലയത്തിൽ ബൈബിൾ ക്വിസ്സ് വിജയികളെ അഭിനദ്ധിച്ചു.

ഷിക്കാഗോ തിരുഹ്യദയ ദൈവാലയത്തിൽ ബൈബിൾ ക്വിസ്സ് വിജയികളെ അഭിനദ്ധിച്ചു.

ഷിക്കാഗോ: ഡിസംബര്‍ 8 ഞായറാഴ്‌ച രാവിലെ 9:45 ന്, തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ പള്ളിയില്‍ “Dei Verbum 2020” എന്ന രൂപതാ ബൈബിൾ ക്വിസ്സിന് ഇടവകതലത്തിൽ വിജയിച്ചവരെ അഭിനദ്ധിച്ചു. ബഹുമാനപ്പെട്ട ഫൊറോനാ വികാരി വെ. റെവ. ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മികത്തികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനക്കുശേഷം ഇവരെ പ്രത്യേകമായി അഭിനദ്ധിക്കുകയും, എല്ലാ ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ചിക്കാഗോ സെന്റ് മേരീസ് വി. ഫ്രാൻസിസ്സ് സേവ്യറിന്റെ തിരുനാൾ ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസ് വി. ഫ്രാൻസിസ്സ് സേവ്യറിന്റെ തിരുനാൾ ആഘോഷിച്ചു

ചിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ വീ ഫ്രാൻസ്സിസ് സേവ്യറിന്റെ തിരുനാൾ സെന്റ് സേവ്യർ കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ ദക്തിനിർഭരമായി നടത്തപ്പെട്ടു . നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു . കൂടാരയോഗത്തിന്റെ നേതൃതത്തിൽ നേർച്ചവിതരണവും നടത്തപ്പെട്ടു

ഉണ്ണിയ്ക്കൊരു ഊണൊരുക്കി ചിക്കാഗോ സെന്റ് മേരീസ് കുട്ടികൾ

ഉണ്ണിയ്ക്കൊരു ഊണൊരുക്കി ചിക്കാഗോ സെന്റ് മേരീസ് കുട്ടികൾ

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ കുട്ടികൾ ഈ വർഷവും ക്രിസ്മസ്സിന് പുണ്യത്തിൽ കോർത്ത കർമ്മപദ്ധതിയുമായി മുന്നോട്ട് . കഴിഞ്ഞ വർഷം ഉണ്ണിയ്ക്കൊരു കുഞ്ഞാട് എന്ന പദ്ധതിയിലൂടെ ഏറെ പ്രശംസകൾ ഏറ്റു വാങ്ങി ഈ വർഷം ഉണീയ്ക്കൊരു ഉണ് എന്ന പദ്ധതിയിലൂടെ കോട്ടയത്ത് നവജീവൻ എന്ന സ്ഥാപനത്തിലെ അന്തേവാസികൾക്ക് ഒരു ദിവസത്തെ ഭക്ഷണം സ്പോൺസർ ചെയ്ത് ക്രിസ്മസ്സ് അനുഗ്രഹീതമാക്കുന്നു . 25 നോമ്പിലെ കൊച്ച് ത്യാഗത്തിലൂടെ സമാഹരിക്കുന്ന തുക ശേഖരിച്ച് കൊണ്ടാണ് കുട്ടികൾ ഈ പദ്ധതിക്കായി തുക കണ്ടെത്തുന്നത് […]

ചിക്കാഗോ സെന്റ് മേരീസ് ബിബ്ലിയ ബൈബിൾ ക്വിസ്:ലൂർദ് മാതാ കൂടാരയോഗം ജേതാക്കൾ

ചിക്കാഗോ സെന്റ് മേരീസ് ബിബ്ലിയ ബൈബിൾ ക്വിസ്:ലൂർദ് മാതാ കൂടാരയോഗം ജേതാക്കൾ

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ദശവത്സര ആഘോഷത്തോട് അനുബന്ധിച്ച്  ഡിസംബർ 8 ഞായറാഴ്ച നടത്തിയ ബൈബിൾ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം: ലൂർദ് മാതാ കൂടാരയോഗവും , രണ്ടാം സ്ഥാനം: സെന്റ് സേവ്യേഴ്സ് കൂടാരയോഗവും മൂന്നാം സ്ഥാനം: സെന്റ് ജയിംസ് കൂടാരയോഗവും നേടി . ഒമ്പത് വാർഡുകൾ പങ്കെടുത്ത മത്സരത്തിൽ ജയിംസ് മന്നാകുളം ക്വിസ് മാസ്റ്ററായി. കോർഡിനറ്റേഴ്സ് പോൾസൺ കുളങ്ങര , മേരി ആലുങ്കൽ, ചർച്ച് എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു നടുവീട്ടിൽ, ജോമോൻ തെക്കേപറമ്പിൽ, സിനി മാന്തുരുത്തിയിൽ,സണ്ണി […]

സാന്‍ഹൊസെയില്‍ ക്രിസ്തുമസ് കരോള്‍നു തുടക്കം കുറിച്ചു

സാന്‍ഹൊസെയില്‍ ക്രിസ്തുമസ് കരോള്‍നു തുടക്കം കുറിച്ചു

സാന്‍ഹൊസെ: ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്‌ ഓഫ്‌ നോര്‍ത്തണ്‍ കാലിഫോര്‍ണിയായുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ക്രിസ്‌തുമസ്‌ കരോള്‍ ഡിസംബര്‍ 1-ാം തീയതി ഞായറാഴ്‌ച 11 മണിക്ക്‌ റവ. ഫാ. സജി പിണര്‍ക്കയിലിന്റെ നേതൃത്വത്തില്‍ ഉള്ള വി. കുര്‍ബാനയ്‌ക്കു ശേഷം ഉണ്ണിയേശുവിനെ വെഞ്ചിരിച്ച്‌ അസോസിയേഷന്‍ വാര്‍ഡ്‌ റെപ്രസെന്റേറ്റിവിന്‌ നല്‌കി, 2019 ലെ ക്രിസ്‌തുമസ്‌ കരോളിന്‌ തുടക്കം കുറിച്ചു. കെ.സി.സി.എന്‍.സി വാര്‍ഡ്‌ കോര്‍ഡിനേറ്റേഴ്‌സായ ജിസ്‌മോള്‍ പുതുശ്ശേരില്‍, ജോര്‍ജ്‌ കല്ലാനിക്കല്‍, കുഞ്ഞുമോള്‍ തറയില്‍, കൊച്ചുമോന്‍ കൊക്കരവാലയില്‍, മാര്‍ക്ക്‌ നെടുംചിറ, ചിന്നു ഇലഞ്ഞിക്കല്‍, ഷിബു കാരിമറ്റം, […]

ചിക്കാഗോ ക്‌നാനായ നൈറ്റ് ചരിത്രവിജയം

ചിക്കാഗോ ക്‌നാനായ നൈറ്റ് ചരിത്രവിജയം

ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ വാര്‍ഷികാഘോഷമായ ക്‌നാനായ നൈറ്റ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ, ആഘോഷിച്ചു. പുതുമയാര്‍ന്ന പരിപാടികള്‍കൊണ്ടും സംഘാടക മികവുകൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും ഇത്തവണത്തെ ക്‌നാനായ നൈറ്റ്, അവിസ്മരണീയമായ ഒന്നായി മാറി. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി ജൂലി മാത്യു ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അധ്യക്ഷനായിരുന്നു.സുപ്രസിദ്ധ സിനിമാ നടന്‍ പ്രേം പ്രകാശ്, ക്്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് അലക്‌സ് മഠത്തില്‍ താഴെ എന്നിവര്‍ ആശംസകള്‍ […]

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ സ്നേഹ ദൂത് കരോളിന് ഉജ്ജ്വല തുടക്കം

ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ സ്നേഹ ദൂത് കരോളിന് ഉജ്ജ്വല തുടക്കം

സ്റ്റീഫൻ ചൊള്ളബേൽ (പി. ആർ.ഒ) ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവകയുടെ ദശവത്സര കരോളായ സ്നേഹ ദൂത് 2019 ന് ഡിസംബർ 1 ഞായറാഴ്ച 10 മണിക്ക് റവ.ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം 12 മെഴുകുതിരികൾ തെളിയിച്ചു കൊണ്ട് തുടക്കം കുറിച്ചു . വിവിധ കൂടാരയോഗങ്ങളുടെ നേതൃത്വത്തിൽ മത്സര വീര്യത്തോടെ ഭക്തിനിർ ഭരമായ കരോൾ വിവിധ വീടുകൾ സന്ദർശിച്ച് 23 വരെ നടത്തപ്പെടും . ഓരോ വാർഡിനും സ്നേഹദൂതിന്റെ സമാപനം […]

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍: യുവജനങ്ങള്‍ക്കായി രജിസ്‌ട്രേഷന്‍ ചലഞ്ച്‌

കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍: യുവജനങ്ങള്‍ക്കായി രജിസ്‌ട്രേഷന്‍ ചലഞ്ച്‌

സിജോയ്‌ പറപ്പള്ളില്‍ ലോസ്‌ ആഞ്ചലസ്‌: അടുത്തവര്‍ഷം ജൂലൈ 23 മുതല്‍ 26 വരെ ലോസ്‌ ആഞ്ചലസില്‍ നടത്തപ്പെടുന്ന കെ.സി.സി.എന്‍.എ കണ്‍വെന്‍ഷന്‌ മുന്നോടിയായി `രജിസ്‌ട്രേഷന്‍ ചലഞ്ച്‌’ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കണ്‍വന്‍ഷന്‍ സംഘാടക സമിതിയുടെ ഒരു ചോദ്യത്തിന്‌, മൂന്ന്‌ മിനിറ്റില്‍ കവിയാതെയുള്ള ഒരു വീഡിയോയിലൂടെ ഉത്തരം നല്‍കിക്കൊണ്ടാണ്‌ ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നത്‌. കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ എപ്പോഴും ഉള്‍പ്പെടുത്തേണ്ടതും ലോസ്‌ ആഞ്ചലസ്‌ കണ്‍വെന്‍ഷന്‍ കാര്യപരിപാടിയില്‍ കാണാന്‍ ആഗ്രഹിക്കുന്നതുമായ ഒരു കാര്യം ഏതാണ്‌ എന്നതാണ്‌ രജിസ്‌ട്രേഷന്‍ ചലഞ്ചില്‍ ഉത്തരം നല്‍കേണ്ട ചോദ്യം.മികച്ച […]

ലോസ്‌ ആഞ്ചലസില്‍ ബൈബിള്‍ ക്വിസ്‌ മത്സരം സംഘടിപ്പിച്ചു

ലോസ്‌ ആഞ്ചലസില്‍ ബൈബിള്‍ ക്വിസ്‌ മത്സരം സംഘടിപ്പിച്ചു

സിജോയ്‌ പറപ്പള്ളില്‍ ലോസ്‌ ആഞ്ചലോസ്‌: സെന്റ്‌ പയസ്‌ ടെന്റ്‌ ക്‌നാനായ കത്തോലിക്കാ പള്ളിയിലെ ദശാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഇടവക ജനങ്ങള്‍ക്കായി ബൈബിള്‍ ക്വിസ്‌ മത്സരം സംഘടിപ്പിച്ചു. മുതിര്‍ന്നവരുടെ വിഭാഗത്തില്‍ സിജോയ്‌ പറപ്പള്ളി, അന്നമ്മ വള്ളിപ്പടവില്‍ എന്നിവരും, സീനിയേഴ്‌സില്‍ ജെസ്‌നാ വെട്ടുപാറപ്പുറവും, ജൂണിയേഴ്‌സില്‍ നൈസാ വില്ലൂത്തറയും, സബ്‌ ജൂണിയേഴ്‌സില്‍ റേച്ചല്‍ കണ്ണാലയും, ഫാമിലി വിഭാഗത്തില്‍ വില്ലൂത്തറ ഫാമിലിയും യഥാക്രമം ഒന്നാം സ്ഥാനം നേടി.വികാരി ഫാ. സിജു മുടക്കോടില്‍ സമ്മാനദാനം നിര്‍വഹിച്ചു. റോജി മാത്യൂസ്‌ കണ്ണാലില്‍, തോമസ്‌ മറ്റപ്പള്ളിക്കുന്നേല്‍, സിസ്റ്റര്‍ […]

1 2 3 73